TRENDING:

മണ്ണാർക്കാട് ഗർഭിണിയായ യുവതിയുടെ തൂങ്ങി മരണം: ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ

Last Updated:
സ്ത്രീധന പീഡനം മൂലമാണ് റുസ്നിയ ആത്മഹത്യ ചെയ്തതെന്ന കുടുംബാംഗങ്ങളുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. (റിപ്പോർട്ട്- പ്രസാദ് ഉടുമ്പിശ്ശേരി)
advertisement
1/5
മണ്ണാർക്കാട് ഗർഭിണിയായ യുവതിയുടെ തൂങ്ങി മരണം: ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ
പാലക്കാട്: മണ്ണാര്‍ക്കാട് ഗര്‍ഭിണിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും ഭർതൃപിതാവും അറസ്റ്റിലായി. തെങ്കര സ്വദേശി മുസ്തഫ, പിതാവ് ഹംസ എന്നിവരെയാണ് പൊലീസ്  അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് ചങ്ങലീരി സ്വദേശി റുസ്നിയ ജെബിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 
advertisement
2/5
ചങ്ങലീരി സ്വദേശി റുസ്നിയ ജെബിൻ്റെ മരണം  ഭർതൃവീട്ടിലെ  ഗാർഹിക പീഡനം മൂലമാണെന്ന് പിതാവ് അബ്ബാസ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് റുസ്നിയയുടെ ഭർത്താവ് മുസ്തഫ, ഭർതൃപിതാവ് ഹംസ എന്നിവരെ അറസ്റ്റ് ചെയ്തത്.
advertisement
3/5
ജൂലൈ 25 നാണ് ചങ്ങലീരിയിലെ വീട്ടിലെ മുറിയില്‍ മൂന്ന് മാസം ഗർഭിണിയായ റുസ്നിയ ജെബിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.  ഗര്‍ഭിണിയായതിനാൽ സ്വന്തം വീട്ടിലെത്തിയതായിരുന്നു റുസ്നിയ.
advertisement
4/5
സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും വീട്ടുകാരും നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും ഇതേ തുടര്‍ന്നാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നും റുസ്നിയയുടെ പിതാവ് അബ്ബാസ് പറഞ്ഞു. തെങ്കര വെള്ളാരംകുന്ന് സ്വദേശി മുസ്തഫയുമായി 2017 ലാണ് റുസ്നിയുടെ വിവാഹം നടന്നത്. മുസ്തഫ കാണാനെത്തി മടങ്ങിയതിന് പിന്നാലെയാണ് റുസ്നിയ ആത്മഹത്യ ചെയ്തത്.
advertisement
5/5
സ്ത്രീധനത്തിന്റെ പേരിൽ പ്രശ്നങ്ങളുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. ഇവർക്ക് മൂന്നു വയസ്സുള്ള ഒരു പെൺകുട്ടിയുണ്ട്. റുസ്നിയയുടെ മാതാപിതാക്കളായ അബ്ബാസിൻ്റേയും ഉബൈസയുടേയുംമൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിൽ  അന്വേഷണം നടത്തിയ ശേഷമാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. 
മലയാളം വാർത്തകൾ/Photogallery/Crime/
മണ്ണാർക്കാട് ഗർഭിണിയായ യുവതിയുടെ തൂങ്ങി മരണം: ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories