TRENDING:

പശുവിനെ ലൈംഗികവൈകൃതത്തിന് ഇരയാക്കി കൊന്ന കേസ്; പ്രതിയെ നേരത്തെ താക്കീത് ചെയ്തിരുന്നുവെന്ന് നാട്ടുകാർ

Last Updated:
Sexual Attack against Cow | തൊഴുത്തിൽ നിന്ന് അഴിച്ചു കൊണ്ടുപോയി സമീപത്തെ ഒരു മരത്തിൽ കെട്ടിയിരുന്നു പീഡനം. അനങ്ങാതിരിക്കാൻ കാലുകൾ കൂട്ടിക്കെട്ടി. ഇതിനിടെ കയർ കഴുത്തിൽ മുറുകി പശു ചത്തു.
advertisement
1/7
പശുവിനെ ലൈംഗികവൈകൃതത്തിന് ഇരയാക്കി കൊന്ന കേസ്; പ്രതിയെ നേരത്തെ താക്കീത് ചെയ്തിരുന്നു
കണ്ണൂർ: ചക്കരക്കല്ലിൽ പശുവിനെ പ്രകൃതിവിരുദ്ധ ലൈംഗിക ചൂഷണത്തിനിരയാക്കി കൊന്ന സംഭവത്തിൽ പിടിയിലായ പ്രതിയെ നേരത്തെയും താക്കീത് ചെയ്തു വിട്ടയച്ചതാണെന്ന് നാട്ടുകാരും പശുവിന്‍റെ ഉടമയും പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബാവോട്ട് സ്വദേശി സുമേഷിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
advertisement
2/7
ചക്കരക്കല്ലിന് സമീപത്തുള്ള ബാവോട്ടാണ് നാട്ടുകാരെ മുഴുവൻ അമ്പരപ്പിക്കുന്ന സംഭവം നടന്നത്. ബാവോട്ട് യുപി സ്കൂളിന് സമീപത്ത് താമസിക്കുന്ന യൂസഫിന്റെ പശുവാണ് ക്രൂരമായ പീഡനത്തിന് ഇരയായി ചത്തത്.
advertisement
3/7
കഴിഞ്ഞ ദിവസം രാത്രി ഇയാൾ ബാവോട് ശ്രീ മുത്തപ്പൻ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന യൂസഫിന്‍റെ പശുവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി കൊല്ലുകയായിരുന്നു.
advertisement
4/7
പശുവിനെ സുമേഷ് തൊഴുത്തിൽ നിന്ന് അഴിച്ചു കൊണ്ടുപോയി സമീപത്തെ ഒരു മരത്തിൽ കെട്ടി പീഡിപ്പിക്കുകയായിരുന്നു.. അനങ്ങാതിരിക്കാൻ കാലുകൾ കൂട്ടിക്കെട്ടി. ഇതിനിടെ കയർ കഴുത്തിൽ മുറുകി പശു ചത്തു.
advertisement
5/7
നേരത്തെ യൂസഫിന്റെ തൊഴുത്തില്‍ നിന്നും മറ്റൊരു പശുവിനെ പ്രതി അഴിച്ചു കൊണ്ടുപോയി പീഡിപ്പിച്ചിരുന്നു.
advertisement
6/7
അന്ന് ഇയാളെ താക്കീത് ചെയ്തു വിട്ടയക്കുകയായിരുന്നുവെന്ന് വീട്ടുടമയും പ്രദേശവാസികളും പറയുന്നു.
advertisement
7/7
ഈ സംഭവം കാരണം നൽകിയ സൂചന അനുസരിച്ചാണ് പൊലീസിന് പ്രതിയെ വേഗത്തിൽ പിടികൂടാൻ സാധിച്ചത്.
മലയാളം വാർത്തകൾ/Photogallery/Crime/
പശുവിനെ ലൈംഗികവൈകൃതത്തിന് ഇരയാക്കി കൊന്ന കേസ്; പ്രതിയെ നേരത്തെ താക്കീത് ചെയ്തിരുന്നുവെന്ന് നാട്ടുകാർ
Open in App
Home
Video
Impact Shorts
Web Stories