TRENDING:

കാമുകിയെ കൊലപ്പെടുത്തി പത്താം നാൾ മുൻ കാമുകിയുമായി വിവാഹം: വിവാഹപ്പിറ്റേന്ന് യുവാവ് അറസ്റ്റിൽ

Last Updated:
സമൂഹമാധ്യമത്തിലൂടെയാണ് വിപിനും ശോഭയും പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ശോഭയുമായി പ്രണയത്തിലാകും മുൻപ് കേളകം വെള്ളൂന്നി സ്വദേശിയായ പെൺകുട്ടിയുമായി വിപിൻ അടുപ്പത്തിലായിരുന്നു.
advertisement
1/6
കാമുകിയെ കൊലപ്പെടുത്തി പത്താം നാൾ മുൻ കാമുകിയുമായി വിവാഹം: യുവാവ് അറസ്റ്റിൽ
കണ്ണൂർ: കാമുകിയെ കൊലപ്പെടുത്തിയതിന്റെ പത്താം നാൾ ആദ്യ കാമുകിയെ വിവാഹം ചെയ്ത യുവാവ് വിവാഹപ്പിറ്റേന്ന് അറസ്റ്റിൽ. കോളയാട് പെരുവയിലെ പാലുമി വിപിൻ (24) ആണ് അറസ്റ്റിലായത്. കൊട്ടിയൂർ മന്ദംചേരി ആദിവാസി കോളനിയിലെ ശോഭ(34) കൊല്ലപ്പെട്ട കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
advertisement
2/6
കഴിഞ്ഞ മാസം 28ന് നാണ് പുരളിമലയിൽ ശോഭയുടെ മൃതദേഹം തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വിവാഹിതയായിരുന്ന ശോഭ ഏറെക്കാലമായി ഭർത്താവുമായി വേർപിരിഞ്ഞു കഴിയുകയായിരുന്നു.
advertisement
3/6
സമൂഹമാധ്യമത്തിലൂടെയാണ് വിപിനും ശോഭയും പരിചയപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. ശോഭയുമായി പ്രണയത്തിലാകും മുൻപ് കേളകം വെള്ളൂന്നി സ്വദേശിയായ പെൺകുട്ടിയുമായി വിപിൻ അടുപ്പത്തിലായിരുന്നു.
advertisement
4/6
24ന് ശോഭയെ കൊലപ്പെടുത്തിയ ശേഷം 2ന് ആണ് വിപിൻ ആദ്യ കാമുകിയെ വിവാഹം ചെയ്തത്. 24ന് വീട്ടിൽ നിന്ന് ശോഭയെയും കൂട്ടി വിവിധ സ്ഥലങ്ങളിൽ കറങ്ങിയ ശേഷം പുരളിമലയിലെ ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ചു
advertisement
5/6
കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ശോഭയുടെ ആഭരണങ്ങൾ മോഷ്ടിച്ച ശേഷം മൃതദേഹം മരത്തിൽ കെട്ടിത്തൂക്കി.
advertisement
6/6
കാൽ നിലത്തിഴയുന്ന വിധത്തിലായിരുന്നു മൃതദേഹം. സംശയത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശോഭയുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്ന് കണ്ടെത്തിയത്.
മലയാളം വാർത്തകൾ/Photogallery/Crime/
കാമുകിയെ കൊലപ്പെടുത്തി പത്താം നാൾ മുൻ കാമുകിയുമായി വിവാഹം: വിവാഹപ്പിറ്റേന്ന് യുവാവ് അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories