Gold Smuggling Case | 'സ്വർണക്കടത്തിൽ തീവ്രവാദ ബന്ധം'; സ്വപ്നയുടെ ജാമ്യ ഹർജി പരിഗണിക്കേണ്ടത് പ്രത്യേക കോടതിയെന്ന് NIA
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയിരിക്കുന്നതെന്ന് എന്‍.ഐ.എ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
advertisement
1/9

കൊച്ചി: ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം കടത്തിയ സംഭവത്തിന് തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി ഹൈക്കോടതിയിൽ വ്യക്തമാക്കി.
advertisement
2/9
ഒളിവിൽ കഴിയുന്ന മുഖ്യപ്രതി സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യ ഹർജി എതിർത്തുകൊണ്ടാണ് എൻ.ഐ.എ ഇക്കാര്യം വ്യക്തമാക്കിയത്. എന്‍ഐഎ കേസ് ഏറ്റെടുത്തതിനാൽ ജാമ്യഹര്‍ജി പരിഗണിക്കരുതെന്ന് കേന്ദ്ര അഭിഭാഷകനായ രവി പ്രകാശ് ആവശ്യപ്പെട്ടു.
advertisement
3/9
എന്‍ഐഎ നിയമത്തിന്റെ 21–ാം വകുപ്പ് പ്രകാരം മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കാന്‍ ഹൈക്കോടതിക്ക് കഴിയില്ലെന്നും സ്‌പെഷല്‍ കോടതിക്കു മാത്രമേഅതിന് അധികാരമുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
4/9
തീവ്രവാദ ബന്ധമുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയിരിക്കുന്നതെന്ന് എന്‍.ഐ.എ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
advertisement
5/9
യുഎപിഎയുടെ 43ഡി വകുപ്പു പ്രകാരം മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കരുതെന്നും എന്‍ഐഎ ആവശ്യപ്പെട്ടു. പ്രതികളായ സരിത്, സന്ദീപ് നായര്‍, സ്വപ്‌ന സുരേഷ് എന്നിവര്‍ സ്വര്‍ണക്കടത്തില്‍ ഇടപെട്ടിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് നടപടിയെടുത്തിരിക്കുന്നതെന്നും കേന്ദ്ര അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
advertisement
6/9
സ്വപ്നയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് കേസിന്റെ മുന്നോട്ടുള്ള പോക്കിന് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
advertisement
7/9
സ്വപ്‌നയുടെ പെരുമാറ്റം ദുരൂഹമാണ്. കസ്റ്റംസ് പല തവണ വിളിച്ചുവരുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഫോണ്‍ ഓഫ് ചെയ്ത് ഒളിവില്‍ പോകുകയാണ് ചെയ്തത്. സ്വപ്‌നയ്ക്കു മുന്‍പും പല കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്നും കേന്ദ്രത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകനായ കെ. രാംകുമാര്‍ ബോധിപ്പിച്ചു.
advertisement
8/9
കസ്റ്റംസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെയും എന്‍ഐഎ എഫ്‌ഐആറിന്റെയും പകര്‍പ്പ് വേണമെന്ന് സ്വപ്‌നയുടെ അഭിഭാഷകന്‍ ടി.കെ. രാജേഷ് കുമാര്‍ ആവശ്യപ്പെട്ടു.
advertisement
9/9
സ്വര്‍ണക്കടത്തുമായി തനിക്കു ബന്ധമില്ലെന്നും കോണ്‍സുലേറ്റില്‍നിന്ന് ആവശ്യപ്പെട്ട പ്രകാരമാണ് ബാഗേജ് പുറത്തെത്തിക്കാന്‍ ഇടപെട്ടതെന്നും സ്വപ്‌ന ജാമ്യ ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ജാമ്യ ഹർജി ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
മലയാളം വാർത്തകൾ/Photogallery/Crime/
Gold Smuggling Case | 'സ്വർണക്കടത്തിൽ തീവ്രവാദ ബന്ധം'; സ്വപ്നയുടെ ജാമ്യ ഹർജി പരിഗണിക്കേണ്ടത് പ്രത്യേക കോടതിയെന്ന് NIA