ഫേസ്ബുക്കിൽ വർഗീയ വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
Sreejith Raveendran Arrest | 'ഡൽഹിയിൽ മിനിമം 50 ജിഹാദികളെങ്കിലും കൊല്ലപ്പെട്ടുവെന്ന വാർത്തയ്ക്കായി കാത്തിരിയ്ക്കുന്നു'. 'അമിത് ഷാ നിരാശപ്പെടുത്തരുത്' എന്നാണ് ശ്രീജിത്തിന്‍റെ മറ്റൊരു പോസ്റ്റ്. റിപ്പോർട്ട്- പ്രസാദ് ഉടുമ്പിശേരി
advertisement
1/5

പാലക്കാട്: പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ സമരം നടത്തുന്നവർക്കെതിരെ വർഗ്ഗീയ വിദ്വേഷം പരത്തി ഫേസ്ബുക്കിൽ വീഡിയോ ഇട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അട്ടപ്പാടി കള്ളമല സ്വദേശി ശ്രീജിത്ത് രവീന്ദ്രനെയാണ് അഗളി പൊലീസ് അറസ്റ്റ് ചെയ്തത്.
advertisement
2/5
രണ്ടു ദിവസം മുൻപാണ് പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ ഡൽഹിയിൽ സമരം നടത്തുന്നവർക്കെതിരെ കടുത്ത വർഗീയ പരമാർശം നടത്തി അട്ടപ്പാടി കള്ളമല സ്വദേശി ശ്രീജിത് രവീന്ദ്രൻ ഫേസ്ബുക്ക് വീഡിയോ ഇട്ടത്.
advertisement
3/5
വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വൻതോതിൽ പ്രതിഷേധം ഉയർന്നു. ഇയാൾക്കെതിരെ ഡിവൈഎഫ്ഐ അട്ടപ്പാടി മുക്കാലി മേഖലാ കമ്മറ്റി ഇന്നലെ പരാതി നൽകി. ഇതോടെ അഗളി പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
advertisement
4/5
മതസ്പർധ വളർത്താൻ ശ്രമിച്ച കുറ്റത്തിനാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്. കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഡൽഹി സമരത്തെ അധിക്ഷേപിച്ച് ശ്രീജിത് ഫേസ്ബുക്കിൽ പോസ്റ്റുകളിട്ടിരുന്നു.
advertisement
5/5
'ഡൽഹിയിൽ മിനിമം 50 ജിഹാദികളെങ്കിലും കൊല്ലപ്പെട്ടുവെന്ന വാർത്തയ്ക്കായി കാത്തിരിയ്ക്കുന്നു'. 'അമിത് ഷാ നിരാശപ്പെടുത്തരുത്' എന്നാണ് മറ്റൊരു പോസ്റ്റ്. ശ്രീജിത്ത് VH P പ്രവർത്തകനാണ്. അട്ടപ്പാടിയിൽ നടക്കുന്ന Rss പരിപാടികളിൽ പങ്കെടുത്തതിൻ്റെ ഫോട്ടോകളും ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്.