TRENDING:

എംസാന്‍ഡ് അതിർത്തി കടത്താൻ മാസം 40,000 രൂപ കൈക്കൂലി; പണം കൈമാറുന്നതിനിടെ പൊലീസ് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍

Last Updated:
പൊലീസ് സ്റ്റേഷന് അകത്ത് വച്ച്‌ വിജിലന്‍സ് നല്‍കിയ പണം കൈമാറുന്നനിടയിലാണ് ഇന്‍സ്പെക്ടര്‍നെ അറസ്റ്റ് ചെയ്തത്
advertisement
1/4
മാസം 40,000 രൂപ കൈക്കൂലി; പണം കൈമാറുന്നതിനിടെ പൊലീസ് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍
കൈക്കൂലി വാങ്ങുന്നതിനിടയില്‍ പൊലീസ് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍. ചേരമ്പാടി പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ആനന്ദവേലു(50) ആണ് അറസ്റ്റില്‍ ആയിരിക്കുന്നത്.
advertisement
2/4
എടവണ്ണ സ്വദേശിയായ ലോറി ഉടമ ബിന്‍സ് ഏലിയാസിന്റെ പരാതിയിലാണ് അറസ്റ്റ്. എടവണ്ണയില്‍ നിന്നും മെറ്റല്‍ എംസാന്‍ഡ് ചേരമ്പാടിയിലേക്ക് കൊണ്ടു വരാനായി മാസം 40,000 രൂപയാണ് ഇന്‍സ്പെക്ടര്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്.
advertisement
3/4
പിന്നീട് 20,000 രൂപ വീതം നല്‍കാമെന്ന് ഉറപ്പിച്ചു. തുടര്‍ന്ന് ബിന്‍സ് ഊട്ടി വിജിലന്‍സിന് പരാതി നല്‍കി.
advertisement
4/4
ഊട്ടി വിജിലന്‍സ് ഇന്‍സ്പെക്ടര്‍ സീതാലക്ഷ്മിയുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച പൊലീസ് സ്റ്റേഷന് അകത്ത് വച്ച്‌ വിജിലന്‍സ് നല്‍കിയ പണം കൈമാറുന്നനിടയിലാണ് ആനന്ദവേലുവിനെ അറസ്റ്റ് ചെയ്തത്.
മലയാളം വാർത്തകൾ/Photogallery/Crime/
എംസാന്‍ഡ് അതിർത്തി കടത്താൻ മാസം 40,000 രൂപ കൈക്കൂലി; പണം കൈമാറുന്നതിനിടെ പൊലീസ് ഇന്‍സ്പെക്ടര്‍ അറസ്റ്റില്‍
Open in App
Home
Video
Impact Shorts
Web Stories