TRENDING:

വീടുവിട്ടിറങ്ങിയ 17കാരിയെ സഹായം വാഗ്ദാനം ചെയ്ത് തടങ്കലിലാക്കി ദിവസങ്ങളോളം കൂട്ടബലാത്സംഗത്തിനിരയാക്കി; ഒരാൾ അറസ്റ്റിൽ

Last Updated:
തടവിലാക്കപ്പെട്ട പെൺകുട്ടി ഇരുപത്തിരണ്ട് ദിവസത്തോളമാണ് ബലാത്സംഗത്തിനിരയായത്.
advertisement
1/8
17കാരിയെ സഹായം വാഗ്ദാനം ചെയ്ത് തടങ്കലിലാക്കി ദിവസങ്ങളോളം കൂട്ടബലാത്സംഗത്തിനിരയാക്കി
കട്ടക്: മാതാപിതാക്കളോട് വഴക്കിട്ട് വീടുവിട്ടിറങ്ങിയ കൗമാരക്കാരിയെ സഹായം വാഗ്ദാനം  ചെയ്ത് തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിനിരയാക്കി. 
advertisement
2/8
ഒഡീഷയിലെ കട്ടകിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തിൽ ഒരു യുവാവ് അറസ്റ്റിലായിട്ടുണ്ട്. മറ്റൊരാൾക്കായി തിരച്ചിൽ നടക്കുന്നുണ്ടെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
advertisement
3/8
കഴിഞ്ഞ മാസമാണ് മാതാപിതാക്കളുമായി വഴക്കിട്ട് തിർത്തോൾ സ്വദേശിയായ പെണ്‍കുട്ടി വീടു വിട്ടിറങ്ങിയത്. തിരികെ വീട്ടിലേക്ക് തന്നെ മടങ്ങാൻ ബസ് കാത്തു നിൽക്കുമ്പോഴാണ് സഹായം വാഗ്ദാനം ചെയ്ത് പ്രതിയായ യുവാവെത്തിയത്. 
advertisement
4/8
ബൈക്കിൽ വീട്ടിൽ കൊണ്ടു ചെന്നാക്കാമെന്ന് പറഞ്ഞ യുവാവ് പെണ്‍കുട്ടിയെ അടുത്തുള്ള ഗ്രാമത്തിലെ ഒരു പൗൾട്രി ഫാമിലെത്തിക്കുകയായിരുന്നു. ഇവിടെ കുട്ടിയെ  തടവിലാക്കിയ ഇയാൾ സുഹൃത്തുമൊപ്പം ചേർന്ന് പീഡനത്തിനിരയാക്കുകയായിരുന്നു.
advertisement
5/8
ഇരുപത്തിരണ്ട് ദിവസത്തോളമാണ് പെൺകുട്ടി ബലാത്സംഗത്തിനിരയായത്. പൗൾട്രി ഫാമിലെ നടപടികൾ കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് നടത്തിയ റെയ്ഡിലാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്.
advertisement
6/8
'സംഭവത്തിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. രക്ഷപ്പെട്ട ഇയാളുടെ സുഹൃത്തിനായ അന്വേഷണം നടക്കുന്നുണ്ട്' എന്നാണ് ഡെപ്യൂട്ടി കമ്മീഷണർ പ്രതീക് സിംഗ് അറിയിച്ചിരിക്കുന്നത്..
advertisement
7/8
രക്ഷപ്പെടുത്തിയ പെൺകുട്ടിയെ ശിശുക്ഷേമ സമിതിക്ക് മുന്നിൽ ഹാജരാക്കി. ഇവിടെ നിന്നും ഒരു അഭയകേന്ദ്രത്തിലേക്ക് അയച്ചിരിക്കുകയാണ്.
advertisement
8/8
പ്രതികള്‍ക്കെതിരെ പീഡനം, ബലാത്സംഗം അടക്കമുള്ള വിവിധ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്..
മലയാളം വാർത്തകൾ/Photogallery/Crime/
വീടുവിട്ടിറങ്ങിയ 17കാരിയെ സഹായം വാഗ്ദാനം ചെയ്ത് തടങ്കലിലാക്കി ദിവസങ്ങളോളം കൂട്ടബലാത്സംഗത്തിനിരയാക്കി; ഒരാൾ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories