TRENDING:

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 15കാരിയെ 22കാരൻ ഗർഭിണിയാക്കി; പ്രതിയെ പെരിന്തൽമണ്ണ പൊലീസ് പിടികൂടി

Last Updated:
പ്രതിക്ക് എതിരെ പോക്സോ വകുപ്പ് പ്രകാരവും ബലാൽസംഗത്തിനുമാണ് കേസെടുത്തത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
advertisement
1/4
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 15കാരിയെ 22കാരൻ ഗർഭിണിയാക്കി; പ്രതിയെ പിടികൂടി
മലപ്പുറം: പെരിന്തല്‍മണ്ണയിൽ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 15കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഒളിവിലായിരുന്ന യുവാവ് അറസ്റ്റില്‍. കട്ടുപ്പാറ സ്വദേശി ചെമ്മല മുഹമ്മദ് സുഹൈല്‍(22) ആണ് അറസ്റ്റിലായത്. മാസങ്ങൾക്ക് മുമ്പാണ് യുവാവ് പെൺകുട്ടിയുമായി ഇൻസ്റ്റഗ്രാം വഴി ബന്ധം തുടങ്ങുന്നത്.
advertisement
2/4
2019 ഒക്ടോബര്‍ ഒമ്പതിന് പെണ്‍കുട്ടിയെ ബൈക്കില്‍ യുവാവിന്റെ വീട്ടില്‍ കൊണ്ടുപോയും പിന്നീടും പലവട്ടം വിവിധ സ്ഥലങ്ങളിൽ വെച്ചും പീഡിപ്പിച്ചതായാണ് പരാതി. വൈദ്യപരിശോധനയിലാണ് കുട്ടി ഗർഭിണി ആണെന്ന് വ്യക്തമായത്.
advertisement
3/4
കുട്ടിയുടെ പരാതിയെ തുടര്‍ന്ന് കേസെടുത്തതോടെ യുവാവ് ഒളിവില്‍ പോയി. കഴിഞ്ഞദിവസം മണ്ണാര്‍ക്കാട് ബസ് സ്റ്റാന്‍ഡില്‍ നിന്നും കസ്റ്റഡിയിലെടുത്ത പ്രതിയെ പെരിന്തല്‍മണ്ണയിൽ എത്തിച്ച് പൊലീസ് ഇന്‍സ്‌പെക്ടര്‍ ശശീന്ദ്രന്‍ മേലയില്‍ അറസ്റ്റ് രേഖപ്പെടുത്തി.
advertisement
4/4
പ്രതിക്ക് എതിരെ പോക്സോ വകുപ്പ് പ്രകാരവും ബലാൽസംഗത്തിനുമാണ് കേസെടുത്തത്. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മലയാളം വാർത്തകൾ/Photogallery/Crime/
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 15കാരിയെ 22കാരൻ ഗർഭിണിയാക്കി; പ്രതിയെ പെരിന്തൽമണ്ണ പൊലീസ് പിടികൂടി
Open in App
Home
Video
Impact Shorts
Web Stories