TRENDING:

10വർഷത്തോളമായി 50ഓളം കുട്ടികളെ പീഡനത്തിനിരയാക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു; എ‍ഞ്ചിനീയർ അറസ്റ്റിൽ

Last Updated:
ലൈംഗികമായി ചൂഷണം ചെയ്തതിനു പുറമെ ഇതിന്റെ ദൃശ്യങ്ങൾ ഫോൺ, ലാപ്ടോപ്പ് തുടങ്ങിയവയിൽ പകർത്തുകയും ചെയ്തിരുന്നു. ഇവ ഡാർക്ക് വെബിലൂടെ മറ്റുള്ളവർക്ക് വിൽക്കുകയും ചെയ്തിരുന്നുവെന്നാണ് സിബിഐ വ്യക്തമാക്കുന്നത്.
advertisement
1/7
10വർഷത്തോളമായി 50ഓളം കുട്ടികളെ പീഡനത്തിനിരയാക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു
ലക്നൗ: പ്രായപൂർത്തിയാകാത്ത അമ്പതോളം കുട്ടികളെ പീഡനത്തിനിരയാക്കുകയും ദൃശ്യങ്ങൾ പകർത്തി ഡാർക്ക് വെബിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത എഞ്ചിനീയർ അറസ്റ്റിൽ. ഉത്തർപ്രദേശിലാണ് സംഭവം.
advertisement
2/7
ജലസേചന വകുപ്പിലെ എഞ്ചിനീയറും ചിത്രകൂട് സ്വദേശിയുമായ റാംഭവൻ ആണ് അറസ്റ്റിലായത്. ഈ വർഷം ആദ്യം തന്നെ ഈ സംഭവം സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (സിബിഐ) ശ്രദ്ധയിൽപ്പെട്ടിരുന്നു.
advertisement
3/7
ഇതിന്റെ ഭാഗമായി യുപിയിലെ ബന്ദ, ചിത്രകൂട്ട്, ഹാമിർപൂർ ജില്ലകളിൽ പ്രായപൂർത്തിയാകാത്തവരെ ലൈംഗികമായി പീഡിപ്പിച്ചതായി സംശയിക്കുന്ന അജ്ഞാതർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
advertisement
4/7
ലൈംഗികമായി ചൂഷണം ചെയ്തതിനു പുറമെ ഇതിന്റെ ദൃശ്യങ്ങൾ ഫോൺ, ലാപ്ടോപ്പ് തുടങ്ങിയവയിൽ പകർത്തുകയും ചെയ്തിരുന്നു. ഇവ ഡാർക്ക് വെബിലൂടെ മറ്റുള്ളവർക്ക് വിൽക്കുകയും ചെയ്തിരുന്നുവെന്നാണ് സിബിഐ വ്യക്തമാക്കുന്നത്.
advertisement
5/7
ചൊവ്വാഴ്ച സിബിഐ ഉദ്യോഗസ്ഥർ ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. എട്ട് ലക്ഷം രൂപ, മൊബൈൽ ഫോണുകൾ, ലാപ്ടോപ്പ്, പെൻഡ്രൈവ്, മെമ്മറികാർഡ്, സെക്സ് ടോയ്സ് എന്നിവ പിടിച്ചെടുത്തിരുന്നു. അഞ്ച് വയസിനും 16 വയസിനും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയിരുന്നതെന്നും സിബിഐ ഉദ്യോഗസ്ഥർ പറഞ്ഞു.
advertisement
6/7
ഇത്തരം വീഡിയോകൾ പങ്കുവയ്ക്കുന്നതിനായി ഇയാൾ സ്വദേശികളും വിദേശികളുമായ ആളുകളുമായി ഇയാൾ നിരന്തരം ബന്ധപ്പെട്ടിരുന്നതിന്റെ തെളിവ് മെയിലുകളിൽ നിന്ന് ലഭിച്ചിരുന്നു. കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളുടെ വലിയശേഖരമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.
advertisement
7/7
കുട്ടികളെ മൊബൈല്‍ ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും നല്‍കി പ്രലോഭിപ്പിച്ചാണ് ലൈംഗികചൂഷണത്തിന് ഇരയാക്കിയിരുന്നതെന്ന് ഇയാള്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയതായാണ് റിപ്പോർട്ട്.
മലയാളം വാർത്തകൾ/Photogallery/Crime/
10വർഷത്തോളമായി 50ഓളം കുട്ടികളെ പീഡനത്തിനിരയാക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു; എ‍ഞ്ചിനീയർ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories