കാൺപൂർ റെയ്ഡിനിടെ എട്ട് പൊലീസുകാര്‍ കൊല്ലപ്പെട്ട സംഭവം; മുഖ്യപ്രതിയായ ഗുണ്ടാത്തലവൻ കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്
- Published by:Asha Sulfiker
- news18-malayalam
Last Updated:
ഒരു ഡിഎസ്‌പി ഉൾപ്പെടെ എട്ട് പോലീസ് ഉദ്യോഗസ്ഥരെയാണ് റെയ്ഡിനിടെ കാൺപുർ നഗരത്തിനടുത്തുള്ള ഒരു ഗ്രാമത്തിൽവെച്ച് വെടിവച്ചു കൊന്നത്.
advertisement
1/7

കാൺപൂരിൽ റെയ്ഡിനിടെ എട്ട് പൊലീസുകാർ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതിയായ മാഫിയത്തലവൻ വികാസ് ദൂബെ കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ടുകൾ
advertisement
2/7
പൊലീസുകാരുടെ മരണത്തിന് പിന്നാലെ കർക്കശ നടപടിയുമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയിരുന്നു. ഗുണ്ടാനേതാവും മുൻ ഗ്രാമമുഖ്യനുമായ വികാസ് ദുബെയുടെ വീട് പ്രത്യേക ദൗത്യസംഘം ഇടിച്ചുനിരത്തി. ഇതുകൂടാതെ ഗുണ്ടാസംഘങ്ങളെ ശക്തമായി നേരിടാനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞിരുന്നു
advertisement
3/7
അധികൃതർ നടപടികൾ കർശനമാക്കിയതോടെയാണ് വികാസ് കീഴടങ്ങുന്നുവെന്ന വാർത്തകൾ എത്തുന്നത്. ഉന്നാവോ കോടതിയിൽ ഇയാൾ കീഴടങ്ങാനെത്തുമെന്നാണ് റിപ്പോർട്ട് . (ചിത്രം-പ്രത്യേക ദൗത്യസംഘം ഇടിച്ചുനിരത്തിയ വികാസിന്‍റെ വീട്)
advertisement
4/7
ഒരു ഡിഎസ്‌പി ഉൾപ്പെടെ എട്ട് പോലീസ് ഉദ്യോഗസ്ഥരെയാണ് റെയ്ഡിനിടെ കാൺപുർ നഗരത്തിനടുത്തുള്ള ഒരു ഗ്രാമത്തിൽവെച്ച് വെടിവച്ചു കൊന്നത്. വെടിവെയ്പ്പിൽ ഗുണ്ടാസംഘത്തിലെ രണ്ടുപേരും കൊല്ലപ്പെട്ടു. ദുബെയെ അറസ്റ്റുചെയ്യാൻ വ്യാഴാഴ്ച അർദ്ധരാത്രി ബിക്രു ഗ്രാമത്തിൽ പ്രവേശിച്ച പോലീസ് സംഘത്തിനുനേരെയാണ് മേൽക്കൂരയിൽ നിന്ന് ആക്രമണമുണ്ടായത്. (ചിത്രം-പ്രത്യേക ദൗത്യസംഘം നശിപ്പിച്ച വികാസിന്‍റെ കാറുകൾ)
advertisement
5/7
60 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ ദുബെയുമായി ബന്ധപ്പെട്ട വിവരങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. യുപി പോലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സാണ് അന്വേഷണത്തിനും ഗുണ്ടാസംഘങ്ങളെ നേരിടുന്നതിനും നേതൃത്വം നൽകുന്നത്. (ചിത്രം-പ്രത്യേക ദൗത്യസംഘം നശിപ്പിച്ച വികാസിന്‍റെ കാറുകൾ)
advertisement
6/7
ദുബെയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിന് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ടെന്നും വിവര ദാതാവിന്റെ തിരിച്ചറിയൽ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും കാൺപൂരിലെ ഇൻസ്പെക്ടർ ജനറൽ മോഹിത് അഗർവാൾ നേരത്തെ അറിയിച്ചിരുന്നു. (ചിത്രം-പ്രത്യേക ദൗത്യസംഘം നശിപ്പിച്ച വികാസിന്‍റെ കാറുകൾ)
advertisement
7/7
പ്രത്യേക ദൗത്യ സംഘം വികാസിന്‍റെ വീട് ഇടിച്ചുനിരത്തുന്നു
മലയാളം വാർത്തകൾ/Photogallery/Crime/
കാൺപൂർ റെയ്ഡിനിടെ എട്ട് പൊലീസുകാര്‍ കൊല്ലപ്പെട്ട സംഭവം; മുഖ്യപ്രതിയായ ഗുണ്ടാത്തലവൻ കീഴടങ്ങിയേക്കുമെന്ന് റിപ്പോർട്ട്