TRENDING:

Couple | ഭർത്താവ് ശാരീരികബന്ധം നിഷേധിക്കുന്നു; യുവതി പരാതിയുമായി പോലീസ് സ്റ്റേഷനിൽ

Last Updated:
രാത്രിയിലെ വസ്ത്രധാരണത്തിൽ ഉൾപ്പെടെ വിചിത്രമായ പെരുമാറ്റം ഭർത്താവിൽ നേരിടേണ്ടിവന്നു എന്ന് യുവതി പോലീസിനോട്
advertisement
1/7
ഭർത്താവ് ശാരീരികബന്ധം നിഷേധിക്കുന്നു; യുവതി പരാതിയുമായി പോലീസ് സ്റ്റേഷനിൽ
ഭർത്താവ് ശാരീരികബന്ധം (sexual intercourse) നിഷേധിക്കുന്നു എന്ന പരാതിയുമായി ഭാര്യ പോലീസ് സ്റ്റേഷനിൽ. ഭർത്താവ് തന്നെ പീഡിപ്പിക്കുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതിരിക്കുകയും ചെയ്തു എന്ന് അവർ വനിതാ പോലീസിനോട് പറഞ്ഞു. 33 വയസ്സുള്ള യുവതിയാണ് പരാതിക്കാരി. കഴിഞ്ഞ വർഷമായിരുന്നു ഇവരുടെ വിവാഹം. എന്നാൽ ഭർത്താവിൽ നിന്നും അയാളുടെ വീട്ടുകാരിൽ നിന്നും വിചിത്രമായ പെരുമാറ്റമാണ് യുവതിക്ക് നേരിടേണ്ടി വന്നത് (പ്രതീകാത്മക ചിത്രം)
advertisement
2/7
കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട ഒരാളെയാണ് യുവതി വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ പേരക്കുട്ടി വേണമെന്ന് ഭർത്താവിന്റെ വീട്ടുകാർ ആവശ്യപ്പെട്ടു തുടങ്ങി. എന്നാൽ ഇതിനു ശേഷമാണ് കാര്യങ്ങൾ മാറിമറിയുന്നത് (തുടർന്ന് വായിക്കുക)
advertisement
3/7
സബർമതിയിൽ നിന്നുള്ള 33 കാരിയായ സ്ത്രീയാണ് തിങ്കളാഴ്ച പോലീസിൽ പരാതി നൽകിയത്. വഡോദരയിൽ നിന്നുള്ളയാളാണ് ഭർത്താവ്. എന്നിരുന്നാലും താനും ഭർത്താവും ശാരീരികമായ അടുപ്പം പങ്കിട്ടില്ല എന്ന് യുവതി (പ്രതീകാത്മക ചിത്രം)
advertisement
4/7
രാത്രികളിൽ അദ്ദേഹം മേക്കപ്പും സ്ത്രീകളുടെ വസ്ത്രവും ധരിക്കാറുണ്ടായിരുന്നു. 'ഞാൻ ലൈംഗികത ആവശ്യപ്പെടുമ്പോൾ, ഞാൻ ഒരു പുരുഷനെപ്പോലെയാണെന്നും അയാളുമായി ശാരീരികബന്ധം പുലർത്താൻ കഴിയില്ലെന്നും എന്നോട് പറയുമായിരുന്നു' (പ്രതീകാത്മക ചിത്രം)
advertisement
5/7
ഈ പ്രശ്നത്തിന്റെ പേരിൽ അയാൾ തന്റെ കഴുത്തു ഞെരിക്കുകയും മർദിക്കുകയും ചെയ്യുമായിരുന്നു. ഒരു കുട്ടിയെ പ്രസവിക്കാൻ ഐവിഎഫിന് പോകണമെന്ന് ഭർത്താവ് ആഗ്രഹിക്കുന്നുവെന്ന് അവർ പോലീസിനോട് പറഞ്ഞു (പ്രതീകാത്മക ചിത്രം)
advertisement
6/7
'ഞാൻ അത് നിരസിച്ചപ്പോൾ, അയാൾ എന്നെ മർദ്ദിക്കുകയും 2021 മാർച്ചിൽ എന്നെ ഉപേക്ഷിക്കുകയും ചെയ്തു. ഞാൻ എന്റെ മാതാപിതാക്കളോടൊപ്പം സബർമതിയിൽ താമസിക്കാൻ തുടങ്ങി... (പ്രതീകാത്മക ചിത്രം)
advertisement
7/7
'പിന്നീട് എന്നെ തിരികെ കൊണ്ടുപോകാൻ എന്റെ ഭർത്താവിന്റെ അച്ഛനമ്മമാർ സ്ത്രീധനമായി 25 ലക്ഷം രൂപ ആവശ്യപ്പെട്ടു.' യുവതി പറഞ്ഞതായി ടൈംസ്ഓഫ്ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു (പ്രതീകാത്മക ചിത്രം)
മലയാളം വാർത്തകൾ/Photogallery/Crime/
Couple | ഭർത്താവ് ശാരീരികബന്ധം നിഷേധിക്കുന്നു; യുവതി പരാതിയുമായി പോലീസ് സ്റ്റേഷനിൽ
Open in App
Home
Video
Impact Shorts
Web Stories