ഭർത്താവിനെ കൊലപ്പെടുത്തിയ വിവരം ഫേസ്ബുക്ക് സ്റ്റാറ്റസിലൂടെ അറിയിച്ചു; പിന്നാലെ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ യുവതിയുടെ ശ്രമം
- Published by:Rajesh V
- news18-malayalam
Last Updated:
എട്ട് വർഷം മുൻപായിരുന്നു ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്. ദമ്പതികൾക്ക് കുട്ടികൾ ഇല്ല.
advertisement
1/6

ന്യൂഡൽഹി: ഭർത്താവിനെ കൊലപ്പെടുത്തിയശേഷം വിവരം ഫേസ്ബുക്ക് സ്റ്റാറ്റസിലൂടെ എല്ലാവരെയും അറിയിച്ചശേഷം യുവതി കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ദക്ഷിണ ഡൽഹിയിലെ ഛത്താർപൂരിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. ഹരിയാന യമുനാനഗർ സ്വദേശിയായ ചിരാഗ് ശർമ (37) ആണ് കൊല്ലപ്പെട്ടത്. ഭാര്യ മധ്യപ്രദേശ് ഉജ്ജയിൻ സ്വദേശിയായ രേണുക (36) ആണ് ഭർത്താവിനെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കാൻ ശ്രമിച്ചത്.
advertisement
2/6
ഇൻഷുറൻസ് കമ്പനിയിൽ സെയിൽസ് വിഭാഗം ജീവനക്കാരനായിരുന്നു ശർമ. രേണുകയ്ക്കും ഇതേ കമ്പനിയിലെ ഓപ്പറേഷൻസ് വിഭാഗത്തിലായിരുന്നു ജോലി. എട്ട് വർഷം മുൻപായിരുന്നു ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചത്. ദമ്പതികൾക്ക് കുട്ടികൾ ഇല്ല. 2013 മുതൽ ഛത്താർപൂരിൽ താമസിച്ചുവരികയായിരുന്നു.
advertisement
3/6
ഇരുവരും പരസ്പരം വഴക്കിടുന്നത് പതിവായിരുന്നുവെന്ന് പൊലീസ് പറയുന്നു. ശനിയാഴ്ച രാത്രിയുണ്ടായ വഴക്കിനിടെ രേണുക അടുക്കളയിൽ നിന്ന് കത്തിയെടുത്ത് ഭർത്താവിന്റെ നെഞ്ചിലും വയറിലും പലതവണ കുത്തി. പിന്നാലെ അതേ കത്തി കൊണ്ട് രേണുക സ്വന്തം കൈ ഞരമ്പ് മുറിച്ചു.
advertisement
4/6
കതകിൽ മുട്ടിവിളിച്ചിട്ടും തുറക്കാത്തതിനെ തുടർന്ന് വീട്ടുടമ പൊലീസിനെ വിവരം അറിയിച്ചു. ഈ സമയം തന്നെ ഒരു യുവതി ഭർത്താവിനെ കൊലപ്പെടുത്തിയെന്ന വിവരം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തുവെന്ന വിവരവും ആരോ പൊലീസ് കൺട്രോൾ റൂമിൽ അറിയിച്ചു.
advertisement
5/6
വാതിൽ പൊളിച്ച് അകത്ത് കടന്ന പൊലീസാണ് ഇരുവരെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്. കുത്തേറ്റ ചിരാഗ് ശർമ നിലത്ത് കിടക്കുകയായിരുന്നു. കൈ ഞരമ്പ് മുറിച്ച രേണുക കട്ടിലിലായിരുന്നു. മുറി മുഴുവൻ രക്തം പടർന്ന നിലയിലായിരുന്നുവെന്നും മുതിർന്ന പൊലീസ് ഉദ്യേഗസ്ഥൻ പറഞ്ഞു.
advertisement
6/6
ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ ചിരാഗ് ശർമ മരിച്ചു. രേണുക അപകടനില തരണം ചെയ്തെങ്കിലും നിരീക്ഷണത്തിലാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ആരോഗ്യ നില മെച്ചപ്പെട്ടശേഷം യുവതിയുടെ മൊഴിയെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Crime/
ഭർത്താവിനെ കൊലപ്പെടുത്തിയ വിവരം ഫേസ്ബുക്ക് സ്റ്റാറ്റസിലൂടെ അറിയിച്ചു; പിന്നാലെ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ യുവതിയുടെ ശ്രമം