TRENDING:

നടൻ ബാലയുടെ വധുവാര്? താരത്തിന്റെ വിവാഹം അടുത്ത മാസം അഞ്ചിന്

Last Updated:
Actor Bala to get married next month | നടൻ ബാല രണ്ടാമത് വിവാഹിതനാവുന്നു
advertisement
1/6
നടൻ ബാലയുടെ വധുവാര്? താരത്തിന്റെ വിവാഹം അടുത്ത മാസം അഞ്ചിന്
നടൻ ബാല വീണ്ടും വിവാഹിതനാവുന്നു. താരം തന്നെ വാർത്ത സ്ഥിരീകരിച്ച റിപോർട്ടുകൾ പുറത്തുവന്നു. ഗായിക അമൃത സുരേഷുമായുള്ള വിവാഹമോചനം നടന്നിട്ട് ഏറെ നാളുകളായിരുന്നു. പലപ്പോഴും ബാലയുടെ വിവാഹക്കാര്യം എന്ന തരത്തിൽ വാർത്തകൾ വരികയും അവയെല്ലാം നിഷേധിച്ചു ബാല രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഇക്കുറി സംഗതി വാസ്തവമാണ്
advertisement
2/6
അടുത്ത മാസം  അഞ്ചിന് കേരളത്തിൽ വച്ചാകും വിവാഹമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. പലപ്പോഴും അഭിനേതാക്കളായവരെ ഉൾപ്പെടുത്തിപ്പോലും അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ അപ്പോഴെല്ലാം ബാല രൂക്ഷമായി പ്രതികരിക്കുകയായിരുന്നു. തമിഴ്നാട്ടിലെ സിനിമാ കുടുംബത്തിലെ അംഗമാണ് ബാല (തുടർന്ന് വായിക്കുക)
advertisement
3/6
ബാലയുടെ വധു ആരെന്ന ചോദ്യം ഇപ്പോഴും ബാക്കിയാവുകയാണ്. അവളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 'സന്തോഷ വാർത്ത ഉറപ്പായും ഉണ്ടാകും. ഇപ്പോൾ ലക്‌നൗവിൽ ആണുള്ളത്. ഷൂട്ടിങ് കഴിഞ്ഞാൽ വിവാഹം. വിശേഷങ്ങൾ വഴിയേ അറിയിക്കാം' എന്ന ബാലയുടെ പ്രതികരണമാണ് പുറത്തെത്തിയിട്ടുള്ളത്
advertisement
4/6
2019ൽ എറണാകുളം കുടുംബകോടതിയാണ് ബാലയ്ക്കും അമൃതയ്ക്കും വിവാഹമോചനം അനുവദിച്ചത്. ഏക മകൾ  അവന്തിക അമ്മയ്‌ക്കൊപ്പം താമസിക്കും എന്ന തീരുമാനത്തിലാണ് ഇവർ വേർപിരിഞ്ഞത്
advertisement
5/6
'എല്ലാ അഭിനേതാക്കൾക്കും അവരുടേതായ വ്യക്തി ജീവിതമുണ്ട്. ഞാൻ ഒരു നല്ല നടൻ ആണോ എന്നെനിക്കറിയില്ല. പക്ഷെ ഞാനൊരു നല്ല അച്ഛനാണ്. ആ പദവി എന്നിൽ നിന്നും പറിച്ചെടുത്തപ്പോൾ ഞാൻ മറ്റൊന്നിനെക്കുറിച്ചും ചിന്തിച്ചിരുന്നില്ല' എന്ന് ബാല ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു
advertisement
6/6
തന്റെ ജീവിതത്തിൽ തല അജിത് ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും ബാല പറഞ്ഞിട്ടുണ്ട്. 'വർഷങ്ങൾക്ക് മുൻപ്, എന്റെ വ്യക്തിജീവിതത്തിൽ പ്രശ്നങ്ങൾ ആരംഭിച്ച നാളുകളിൽ, അപകടം പറ്റി എന്റെ ഇടുപ്പെല്ലിന് പരിക്കേറ്റു. അജിത് സർ (തല അജിത്) ആണ് ചികിത്സക്കുള്ള കാര്യങ്ങൾ ചെയ്തു തന്നത്. എന്റെ ശരീരഭാരം വർധിച്ചു. ഞാൻ വിഷാദരോഗത്തിനടിമപ്പെട്ടു. അന്നേരം 'വേതാളം' സിനിമയിലെ ശ്രുതി ഹാസന്റെ സഹോദരന്റെ വേഷത്തിലേക്ക് അജിത് സർ എന്നെ ക്ഷണിച്ചു. കണ്ണാടിയിൽ നോക്കിയാൽ കാണുന്ന എന്നെ എനിക്ക് തന്നെ ഇഷ്‌ടപ്പെട്ടിരുന്നില്ല. അതു ഞാൻ ഉപേക്ഷിച്ചു'
മലയാളം വാർത്തകൾ/Photogallery/Film/
നടൻ ബാലയുടെ വധുവാര്? താരത്തിന്റെ വിവാഹം അടുത്ത മാസം അഞ്ചിന്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories