TRENDING:

Sathyaraj | 'അമ്മ 4 വർഷമായി കോമയിൽ, ഭക്ഷണം നൽകുന്നത് PEG ട്യൂബ് വഴി'; സത്യരാജിന്റെ മകൾ ദിവ്യ

Last Updated:
സത്യരാജിന്റെ ജീവിതത്തിൽ അധികം ആർക്കും അറിയാത്ത കാര്യങ്ങളെ കുറിച്ച് മകൾ ദിവ്യ എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്
advertisement
1/5
Sathyaraj | 'അമ്മ 4 വർഷമായി കോമയിൽ, ഭക്ഷണം നൽകുന്നത് PEG ട്യൂബ് വഴി'; സത്യരാജിന്റെ മകൾ ദിവ്യ
തെന്നിന്ത്യൻ സിനിമയുടെ നിറസാന്നിധ്യമാണ് സത്യരാജ് ( Sathyaraj). ആ​ഗതൻ ഉൾപ്പെടെ മലയാളത്തിൽ വളരെ ചുരുക്കം ചില സിനിമകൾ മാത്രമാണ് താരം ചെയ്തിട്ടുള്ളത്. നടന്റെ ബാഹുബലി സിനിമയിലെ കട്ടപ്പ എന്ന വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയിൽ ഏറെ സജീവമാണെങ്കിലും താരത്തിന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് പ്രേക്ഷകർക്ക് അധികമൊന്നും അറിയില്ല.
advertisement
2/5
നടന്റെ ജീവിതത്തിൽ അധികം ആർക്കും അറിയാത്ത കാര്യങ്ങളെ കുറിച്ച് മകൾ ദിവ്യ എഴുതിയ കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. പിതാവ് എന്ന നിലയിലും ഭർത്താവ് എന്ന നിലയിലും സത്യരാജിന്റെ ജീവിതത്തിലെ അറിയാകഥകളാണ് മകൾ ദിവ്യ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നത്. (തുടർന്ന് വായിക്കുക.)
advertisement
3/5
'അവിവാഹിതരായ എല്ലാ രക്ഷിതാക്കളെയും അഭിനന്ദിച്ചുള്ള ഒരു പോസ്റ്റാണിത്. എൻ്റെ അമ്മ 4 വർഷമായി കോമയിലാണ്. അമ്മ ഞങ്ങളുടെ വീട്ടിലുണ്ട്. ഞങ്ങൾ അമ്മയ്ക്ക് PEG ട്യൂബ് വഴിയാണ് ഭക്ഷണം നൽകുന്നത്. അമ്മയ്ക്ക് ഇങ്ങനെയൊരു അവസ്ഥ വന്നപ്പോൾ, താനും അച്ഛനും ഏറെ തകർന്നു പോയെന്നാണ് മകൾ ദിവ്യ സത്യരാജിന്റെ കുറിപ്പിൽ പറയുന്നത്.
advertisement
4/5
പക്ഷെ, ഞങ്ങൾ ഏറെ പ്രതീക്ഷയോടുകൂടി കാത്തിരിക്കുകയാണ്. പോസിറ്റീവായിട്ട് തന്നെ എന്തെങ്കിലും സംഭവിക്കും. അമ്മയെ തിരികെ കിട്ടുമെന്ന് ഞങ്ങൾക്കറിയാം. അപ്പ 4 വർഷമായി വലിയ ​ഗ്രേറ്റായ സിം​ഗിൾ പാരന്റാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് അപ്പയുടെ അമ്മ മരിച്ചു, ഞാനും എൻ്റെ അപ്പയ്ക്ക് സിം​ഗിൾ മോമാണ്. ഞാനും അപ്പയും ചേർന്ന് ഒരു ശക്തമായ സിംഗിൾ മാംസ് ക്ലബ് രൂപീകരിക്കുന്നെന്നാണ് ദിവ്യ സത്യരാജ് കുറിച്ചത്.
advertisement
5/5
കോയമ്പത്തൂർ സ്വദേശിയാണ് സത്യരാജ്. തുടക്ക കാലത്ത് കോയമ്പത്തൂർ ശൈലിയിലുള്ള ഭാഷ നടന് ഏറെ ആരാധക വൃന്ദത്തെ നേടികൊടുത്തിരുന്നു. 1979 ലാണ് സത്യരാജ് മഹേശ്വരിയെ വിവാഹം കഴിച്ചത്. ദിവ്യയെ കൂടാതെ സിബിരാജ് എന്നൊരു മകനും താരത്തിനുണ്ട്.
മലയാളം വാർത്തകൾ/Photogallery/Film/
Sathyaraj | 'അമ്മ 4 വർഷമായി കോമയിൽ, ഭക്ഷണം നൽകുന്നത് PEG ട്യൂബ് വഴി'; സത്യരാജിന്റെ മകൾ ദിവ്യ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories