Tovino Thomas | നടൻ ടൊവിനോ തോമസിനെ ഐസിയുവിൽ നിന്ന് മാറ്റി; ആരോഗ്യ നിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടർമാർ
- Published by:Gowthamy GG
- news18-malayalam
Last Updated:
നാലോ അഞ്ചോ ദിവസം ടൊവിനോയ്ക്ക് ആശുപത്രിയിൽ തുടരേണ്ടി വരുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
advertisement
1/7

കൊച്ചി: സിനിമ ഷൂട്ടിംഗിനിടെ പരിക്കേറ്റ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ ടൊവിനോ തോമസിനെ ഐസിയുവുൽ നിന്ന് മാറ്റി.
advertisement
2/7
നാലോ അഞ്ചോ ദിവസം ടൊവിനോയ്ക്ക് ആശുപത്രിയിൽ തുടരേണ്ടി വരുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. വയറിനുള്ളിലെ രക്തക്കുഴലിനേറ്റ മുറിവ് ഉണങ്ങാൻ തുടങ്ങിയതായി ഡോക്ടർമാർ അറിയിച്ചു.
advertisement
3/7
ഇനി രക്തസ്രാവം ഉണ്ടാകാൻ ഇടയില്ലെന്നും ഡോക്ടർമാർ പറഞ്ഞു. മറ്റ് ആന്തരിക അവയവങ്ങൾക്കൊന്നും തന്നെ തകരാർ ഇല്ലെന്നും മെഡിക്കൽ ബുള്ളറ്റിനിൽ ഡോക്ടർമാർ വ്യക്തമാക്കുന്നു.
advertisement
4/7
ടൊവിനോയ്ക്ക് പതിയെ സാധാരണ നിലയിലേക്ക് എത്താനാകുമെന്നും നാലഞ്ചു ദിവസത്തിനുള്ളിൽ ടൊവിനോയ്ക്ക് ആശുപത്രി വിടാനാകുമെന്നുമാണ് ഡോക്ടർമാർ പറയുന്നത്.
advertisement
5/7
രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന കള എന്ന ചിത്രത്തിലെ സംഘട്ടന രംഗങ്ങളുടെ ചിത്രീകരണത്തിനിടെയാണ് ടൊവിനോയ്ക്ക് പരിക്കേറ്റത്.
advertisement
6/7
പിറവത്ത് വെച്ചായിരുന്നു ഷൂട്ടിംഗ്. സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ ടൊവിനോയ്ക്ക് വയറ്റിൽ ചവിട്ടേറ്റിരുന്നു. ശക്തമായ വയറുവേദന ഉണ്ടായതിനെ തുടർന്ന് ഒക്ടോബർ ഏഴിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
advertisement
7/7
വയറിനുള്ളിലെ ചെറിയ രക്തക്കുഴലിനേറ്റ മുറിവാണ് വേദനയ്ക്ക് കാരണമായത്. രക്തസ്രാവം ഉണ്ടായിരുന്നതിനെ തുടർന്നാണ് അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചത്.
മലയാളം വാർത്തകൾ/Photogallery/Film/
Tovino Thomas | നടൻ ടൊവിനോ തോമസിനെ ഐസിയുവിൽ നിന്ന് മാറ്റി; ആരോഗ്യ നിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടർമാർ