TRENDING:

ദളപതി 68ല്‍ വിജയ് ചുള്ളന്‍ ലുക്കില്‍ ! 10 മിനിറ്റുള്ള രംഗത്തിനായി ചെലവാക്കുന്നത് 6 കോടി

Last Updated:
2000 - 2005 കാലഘട്ടത്തിലുള്ള ലുക്കിലാണ് പുതിയ ചിത്രത്തിൽ വിജയ് എത്തുന്നത്.
advertisement
1/9
ദളപതി 68ല്‍ വിജയ് ചുള്ളന്‍ ലുക്കില്‍ ! 10 മിനിറ്റുള്ള രംഗത്തിനായി ചെലവാക്കുന്നത് 6 കോടി
ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ ഗംഭീര വിജയത്തിന് ശേഷം ദളപതി വിജയ്‌യുടെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. തമിഴിലെ സൂപ്പര്‍ ഡയറക്ടർ വെങ്കട്ട് പ്രഭു ഒരുക്കുന്ന 'ദളപതി 68' ആണ് വിജയുടെ ചിത്രീകരണം പുരോഗമിക്കുന്ന പുതിയ സിനിമ.
advertisement
2/9
എജിഎസ് എന്‍റർടൈൻമെന്‍റ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങിന്‍റെ വീഡിയോ വലിയ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. മീനാക്ഷി ചൗധരിയാണ് ചിത്രത്തിലെ നായിക.
advertisement
3/9
അറ്റ്ലി സംവിധാനം ചെയ്ത ബിഗിലിന് ശേഷം വിജയ്‌യെ നായകനാക്കി എജിഎസ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. യുവൻ ശങ്കർ രാജയാണ് ദളപതി 68 ന് സംഗീതം ഒരുക്കുന്നത്.
advertisement
4/9
സിനിമയുടെ ഓരോ അപ്ഡേറ്റും ആഘോഷമാക്കുന്ന വിജയ് ആരാധകരെ ആവേശം കൊള്ളിക്കുന്ന ഒരു പുതിയ വിവരമാണ് കോളിവുഡില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്.
advertisement
5/9
ദളപതി 68ല്‍ വിജയ് തന്റെ വിന്റേജ് ലുക്കിൽ എത്തുമെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ട്. 2000 - 2005 കാലഘട്ടത്തിലുള്ള ലുക്കിലാണ് പുതിയ ചിത്രത്തിൽ വിജയ് എത്തുന്നത്.
advertisement
6/9
തമിഴിലെ സൂപ്പർ താര പദവിയിലേക്ക് വിജയ് നടന്നുകയറിയ അദ്ദേഹത്തിന്റെ കരിയറിലെ പീക്ക് ടൈമിലെ ലുക്കിൽ വിണ്ടും എത്തുന്നു എന്ന വാര്‍ത്ത പ്രേക്ഷകരെയും അമ്പരപ്പിച്ചിരിക്കുകയാണ്. 
advertisement
7/9
ചിത്രത്തിൽ 10 മിനിറ്റ് ദൈർഘ്യമുള്ള രംഗത്തിലാണ് വിജയ് പഴയ രൂപത്തിൽ എത്തുന്നത്.  ഡി എജിങ് ടെക്‌നോളജി ഉപയോഗിച്ചാണ് വിജയിയെ വീണ്ടും ചെറുപ്പക്കാരനാക്കിയെതെന്നാണ് വിവരം. 
advertisement
8/9
ഈ രംഗങ്ങളുടെ ചിത്രീകരണത്തിനായി ഏകദേശം ആറ് കോടി രൂപയോളം നിര്‍മ്മാതാക്കള്‍ ചെലവഴിച്ചെന്നും വിവരമുണ്ട്. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തില്‍ 3ഡി വിഎഫ്എക്സ് സ്കാനിങ്ങിനായി താരം യുഎസില്‍ പോയിരുന്നു.
advertisement
9/9
ഹൈദരബാദിൽ പുരോഗമിക്കുന്ന ഇന്ത്യയിലെ ഷെഡ‍്യൂളിന് ശേഷം ഇസ്താംബൂളിൽ ആകും ബാക്കി ഭാഗങ്ങൾ ചിത്രീകരിക്കുക.  പ്രശാന്ത്, പ്രഭുദേവ, സ്നേഹ, ലൈല, മോഹൻ, യോഗി ബാബു, അജ്മൽ, ജയറാം, യുഗേന്ദ്രൻ, വൈഭവ്, പ്രേംജി , അരവിന്ദ് ആകാശ് തുടങ്ങി വമ്പൻ താരനിരയാണ് 'ദളപതി 68' ൽ അഭിനയിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Film/
ദളപതി 68ല്‍ വിജയ് ചുള്ളന്‍ ലുക്കില്‍ ! 10 മിനിറ്റുള്ള രംഗത്തിനായി ചെലവാക്കുന്നത് 6 കോടി
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories