ഭ്രമയുഗത്തിലെ മുഖമില്ലാത്ത രൂപം; ആരാണ് നടി അമല്‍ഡ ലിസ് ?
- Published by:Arun krishna
- news18-malayalam
Last Updated:
അരയിൽ തിളങ്ങുന്ന ഒഢ്യാണവും കാലിൽ തളയും ഇട്ട് കയ്യിൽ വളയണിഞ്ഞും നിൽക്കുന്ന അമല്‍ഡയാണ് പോസ്റ്ററില്‍
advertisement
1/13

പുതുവര്‍ഷം പിറന്നതു മുതല്‍ മലയാള സിനിമ പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് മമ്മൂട്ടി ചിത്രം ഭ്രമയുഗത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്ന ചിത്രത്തിലെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ പ്രേക്ഷക പ്രതീക്ഷ ഉയര്‍ത്തുന്നത്.
advertisement
2/13
ഭയവും നിഗൂഢതയും ഇടകലര്‍ന്ന് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഷെയ്ഡിലുള്ള പോസ്റ്ററുകളാണ് പുറത്തുവന്നത്.
advertisement
3/13
ആദ്യം മമ്മൂട്ടിയുടെയും പിന്നാലെ അര്‍ജുന്‍ അശോകന്‍റെയും സിദ്ധാര്‍ഥ് ഭരതന്‍റെയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പോസ്റ്ററുകള്‍ പുറത്തുവന്നു
advertisement
4/13
ചിത്രത്തിലെ പ്രധാന സ്ത്രീകഥാപാത്രമായെത്തുന്ന നടി അമല്‍ഡ ലിസിന്‍റെ ക്യാരക്ടര്‍ പോസ്റ്ററാണ് സിനിമ ഗ്രൂപ്പുകളില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
advertisement
5/13
നായകന്‍ മമ്മൂട്ടി പങ്കുവെച്ച പോസ്റ്ററില്‍ അര്‍ദ്ധ നഗ്നയായി അരയിൽ തിളങ്ങുന്ന ഒഢ്യാണവും കാലിൽ തളയും ഇട്ട് കയ്യിൽ വളയണിഞ്ഞും നിൽക്കുന്ന രൂപമാണ് കാണാന്‍ കഴിയുന്നത്.
advertisement
6/13
മമ്മൂട്ടിക്കൊപ്പം അര്‍ജുന്‍ അശോകനും സിദ്ധാര്‍ത്ഥ് ഭരതനും പ്രധാന വേഷങ്ങളിലെത്തുന്ന ഭ്രമയുഗത്തില്‍ അത്രതന്നെ പ്രധാന്യമുള്ള കഥാപാത്രമായിരിക്കും ഇതും.
advertisement
7/13
അമല്‍ഡ ലിസ് എന്ന പേര് കേട്ടിട്ട് മനസിലാകത്തവര്‍ കമ്മട്ടിപ്പാടത്തിലെ ബാലന്‍ ചേട്ടന്‍റെ ഭാര്യ റോസമ്മയെ മറന്നുകാണില്ല.
advertisement
8/13
ട്രാൻസ്, സി യു സൂൺ, ഒറ്റ്, സുലൈഖ മൻസിൽ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. മോഡലിങ് രംഗത്ത് സജീവമായ അമല്‍ഡ വയനാട് സ്വദേശിയാണ്.
advertisement
9/13
2009 -ൽ മിസ് കേരള മത്സരത്തിൽ ഫൈനലിസ്റ്റായി. മിസ് ബ്യൂട്ടിഫുൾ ഹെയറായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
advertisement
10/13
എഞ്ചിനീയറിംഗ് ബിരുദം നേടിയതിനുശേഷം മോഡലിംഗ് തന്റെ പ്രൊഫഷനായി തിരഞ്ഞെടുത്ത താരം 2010 -ൽ സൗത്ത് ഇന്ത്യൻ മോഡൽ ഹണ്ടിൽ മിസ് കോൺഫിഡന്റ് ഹണ്ട് ആയി തിരഞ്ഞെടുക്കപ്പെട്ടു.
advertisement
11/13
ടെലിവിഷന്‍ ചാനലില്‍ അവതാരകയായി കുറച്ചുകാലം പ്രവർത്തിച്ചിട്ടുണ്ട്. പ്രശസ്ത ഫാഷൻ ഷോകളില്‍ ശ്രദ്ധേയായ മോഡല്‍ കൂടിയാണ് അമൽഡ.
advertisement
12/13
ഭൂതകാലം ഫെയിം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഭ്രമയുഗം, നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ചക്രവർത്തി രാമചന്ദ്രയും എസ്. ശശികാന്തും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.
advertisement
13/13
ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, പ്രൊഡക്ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ: ടി ഡി രാമകൃഷ്ണൻ, മേക്കപ്പ്: റോനെക്സ് സേവ്യർ, കോസ്റ്റംസ് : മെൽവി ജെ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.