TRENDING:

'അറിയാത്ത പെൺകുട്ടികൾ തൊടുന്നത് ഇഷ്ടമില്ല, അൺകംഫേർട്ടബിളാണ്'; അനാർക്കലി മരക്കാർ

Last Updated:
ഒരു പരിധിയിൽ അപ്പുറം ആരെയും അധികം അടുപ്പിക്കാറില്ലെന്ന് അനാർക്കലി പറഞ്ഞു
advertisement
1/5
'അറിയാത്ത പെൺകുട്ടികൾ തൊടുന്നത് ഇഷ്ടമില്ല, അൺകംഫേർട്ടബിളാണ്'; അനാർക്കലി അനാർക്കലി മരക്കാർ
അറിയാത്ത പെൺകുട്ടികൾ തൊടുന്നതും അമിത സ്നേഹം കാണിക്കുന്നതും ഇഷ്ടമില്ലെന്ന് നടി അനാർക്കലി മരക്കാർ. ഒരു പരിധിയിൽ അപ്പുറം ആരെയും അധികം അടുപ്പിക്കാറില്ലെന്നും നടി പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു അനാർക്കലി ഇക്കാര്യങ്ങൾ പറഞ്ഞത്.
advertisement
2/5
'എനിക്ക് അറിയാത്ത പെൺകുട്ടികൾ എന്നെ തൊടുന്നത് എനിക്ക് ഇഷ്ടമില്ല. എന്നോട് അമിത സ്നേഹം കാണിക്കുന്നതും ഇഷ്ടമല്ല. എന്റെ ബാല്യകാല സുഹൃത്തുക്കൾക്കും ഇക്കാര്യം അറിയാം. ഒരു പരിധിയിൽ അപ്പുറം ആരെയും ഞാൻ എന്നിലേക്ക് അടുപ്പിക്കില്ല. നമ്മുടെ ബൗണ്ടറിയിൽ കയറി ആളുകൾ പെരുമാറുന്നത് എനിക്കിഷ്ടമില്ല.'- അനാർക്കലി മരക്കാർ പറഞ്ഞു. (തുടർന്ന് വായിക്കുക.)
advertisement
3/5
അത് ആണോ പെണ്ണോ എന്നുള്ളതല്ല. നമുക്ക് ഇഷ്ടമുള്ളവർ ആണെങ്കിൽ പ്രശ്നമില്ല. ഇത് കുറെ ലെയേർസുള്ള വിഷയമാണ്. ചില സാഹചര്യങ്ങളിൽ ഈ കാര്യം ചെയ്യാൻ പറ്റില്ലെന്ന് പറയാൻ കഴിയില്ല. കണ്ണിൽ നിന്നും ബോഡി ലാ​ഗ്വേജിൽ നിന്നും മനസിലാക്കേണ്ട കാര്യമാണെന്നും നടി വ്യക്തമാക്കി.
advertisement
4/5
ഈ അടുത്ത് എനിക്കുണ്ടായ ഒരു അനുഭവം പറയാം. കോളേജിലൊക്കെ പ്രോ​ഗ്രാമിന് പോകുന്ന സമയത്ത് പെൺകുട്ടികൾ നമ്മളെ പിടിച്ച് വലിക്കാറുണ്ട്. ആൾക്കൂട്ടത്തിന് ഇടയിൽ നിൽക്കുമ്പോഴാണ് അടിച്ച് വിളിക്കുകയും തോണ്ടുകയുമൊക്കെ ചെയ്യുന്നത്. താൻ അതിലൊക്കെയും അൺകംഫേർട്ടബിൾ ആണെന്നാണ് അനാർക്കലി മരക്കാറിന്റെ വാക്കുകൾ.
advertisement
5/5
പക്ഷെ, പെണ്ണുങ്ങളായതുകൊണ്ട് പെട്ടെന്ന് റിയാക്ട് ചെയ്യാനും പറ്റില്ല. ആണുങ്ങൾ ആണെങ്കിൽ എന്തെങ്കിലും പറയാം. പബ്ലിക് സ്‌പേസില്‍ ആയത് കൊണ്ട് പലപ്പോഴും റിയാക്ട് ചെയ്യാനും സാധിക്കില്ല. ഫീമെയിൽ ആർട്ടിസ്റ്റായതുകൊണ്ട്, പെൺകുട്ടികൾക്ക് തൊടുകയും പിടിച്ചുവലിക്കുകയും ഒക്കെ ചെയ്യാമെന്നൊരു ചിന്താ​ഗതി ഉണ്ട്. അതിനൊരു മാറ്റം വരണമെന്നും താരം കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/Photogallery/Film/
'അറിയാത്ത പെൺകുട്ടികൾ തൊടുന്നത് ഇഷ്ടമില്ല, അൺകംഫേർട്ടബിളാണ്'; അനാർക്കലി മരക്കാർ
Open in App
Home
Video
Impact Shorts
Web Stories