'പ്രതീക്ഷിക്കാത്ത അതിഥി ഉച്ചഭക്ഷണത്തിന് വീട്ടിലെത്തി'; നടൻ ജയറാമിന്‍റെ കുറിപ്പും ചിത്രവും വൈറൽ
- Published by:Anuraj GR
- news18-malayalam
Last Updated:
'പ്രതീക്ഷിക്കാത്ത അതിഥി ഉച്ച ഭക്ഷണത്തിന് വീട്ടിലെത്തി. സഞ്ജു, ചാരു. ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം'– ജയറാം ഫേസ്ബുക്കിൽ കുറിച്ചു
advertisement
1/5

ഉച്ചഭക്ഷണത്തിന് ചെന്നൈയിലെ വീട്ടിൽ എത്തിയ അപ്രതീക്ഷിത അതിഥിയെക്കുറിച്ചുള്ള നടൻ ജയറാമിന്‍റെ പോസ്റ്റ് വൈറലാകുന്നു. മലയാളികളുടെ അഭിമാനമായ ക്രിക്കറ്റ് താരം സഞ്ജു സാംസണും ഭാര്യ ചാരുലത രമേഷുമാണ് ജയറാമിന്‍റെ വീട്ടിലെത്തിയത്. ജയറാമിന്‍റെ കുടുംബത്തിനൊപ്പമുള്ള സഞ്ജുവിന്‍റെയും ഭാര്യയുടെയും ചിത്രം ജയറാം തന്നെയാണ് പങ്കുവെച്ചത്.
advertisement
2/5
'പ്രതീക്ഷിക്കാത്ത അതിഥി ഉച്ച ഭക്ഷണത്തിന് വീട്ടിലെത്തി. സഞ്ജു, ചാരു. ഈ നിമിഷം ഞങ്ങളുടെ സ്വകാര്യ അഹങ്കാരം'– ജയറാം ഫേസ്ബുക്കിൽ കുറിച്ചു.
advertisement
3/5
ഇക്കാര്യം സഞ്ജുവും ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്. 'നമ്മുടെ സ്വന്തം ജയറാമേട്ടനും, കുടംബത്തിനുമൊപ്പം കുറച്ച് സമയം ചിലവഴിക്കാൻ സാധിച്ചതിൽ വളരെ അധികം സന്തോഷമുണ്ട്. കാളിദാസിനെ മിസ് ചെയ്‌തു'- സഞ്ജു ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
advertisement
4/5
ഇപ്പോൾ നടന്നുവരുന്ന ന്യൂസിലാൻഡ് ഏ ടീമിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യ എ ടീമിനെ നയിക്കുന്നത് സഞ്ജു സാംസണാണ്. ഈ മത്സരത്തിനായാണ് സഞ്ജു ചെന്നൈയിലെത്തിയത്. സഞ്ജുവിനൊപ്പം ഭാര്യയുമുണ്ട്. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ വിജയം നേടിയിരുന്നു. ഏഴു വിക്കറ്റിന് ജയിച്ച മത്സരത്തിൽ സഞ്ജു 32 പന്തിൽ 29 റൺസെടുത്ത് പുറത്താകാതെ നിന്നു. മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ ഇന്ത്യ എ ടീം 1-0ന് മുന്നിലാണ്. രണ്ടാമത്തെ മത്സരം ഇന്ന് ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുകയാണ്.
advertisement
5/5
പ്രഖ്യാപനം മുതൽ ശ്രദ്ധനേടിയ മണിരത്നം ചിത്രം പൊന്നിയിൻ സെൽവൻ ആണ് ജയറാമിന്റേതായി പുറത്തുവരാനിരിക്കുന്നത്. വൻതാരനിര അണിനിരക്കുന്ന ചിത്രത്തിൽ ജയറാമിന് പുറമേ മലയാള താരങ്ങളായ ബാബു ആന്റണി, റിയാസ് ഖാൻ ഐശ്വര്യ ലക്ഷ്മി എന്നിവരും അഭിനയിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Film/
'പ്രതീക്ഷിക്കാത്ത അതിഥി ഉച്ചഭക്ഷണത്തിന് വീട്ടിലെത്തി'; നടൻ ജയറാമിന്‍റെ കുറിപ്പും ചിത്രവും വൈറൽ