അഞ്ചാം പാതിരായിലെ അനിൽ മാധവൻ അച്ഛനായി; ആദ്യത്തെ കൺമണിയെ വരവേറ്റ് ജിനു ജോസഫ്
- Published by:user_57
- news18-malayalam
Last Updated:
Anjaam Paathira fame Jinu Joseph welcomes first child | തന്റെയും ഭാര്യ ലിയാ സാമുവലിന്റെയും കടിഞ്ഞൂൽ കൺമണിയെ പരിചയപ്പെടുത്തി നടൻ ജിനു ജോസഫ്
advertisement
1/6

ആദ്യത്തെ കൺമണിയെ വരവേറ്റ് 'അഞ്ചാം പാതിരായിലെ' എ.സി.പി. അനിൽ മാധവൻ. കടിഞ്ഞൂൽ കൺമണിയുടെ ചിത്രം ജിനു ജോസഫ് കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. സിനിമാലോകത്തെ സുഹൃത്തുക്കൾ ആശംസയുമായെത്തി
advertisement
2/6
ജിനുവിന്റെയും ഭാര്യ ലിയാ സാമുവേലിന്റെയും ആദ്യത്തെ കുഞ്ഞ് മകനാണ്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവർ പുതിയ അതിഥിയെ സ്വാഗതം ചെയ്തത്. ഭാര്യ ഗർഭിണിയാണെന്നുള്ള വിശേഷം ജിനു സോഷ്യൽ മീഡിയ വഴി പ്രേക്ഷകരെ അറിയിച്ചിരുന്നു
advertisement
3/6
മകന് പേരും നൽകിക്കഴിഞ്ഞു. മാർക്ക് ആന്റണി ജോസഫ് എന്നാണ് കുഞ്ഞിന് പേര്
advertisement
4/6
2007ലെ ബിഗ് ബി എന്ന ചിത്രത്തിലൂടെയാണ് ജിനു സിനിമയിലെത്തുന്നത്. സുഹൃത്തിനെ സിനിമയിൽ പരിചയപ്പെടുത്തുന്നത് നടൻ വിനായകനാണ്. ആദ്യ ചിത്രത്തിൽ സീരിയൽ കില്ലറുടെ വേഷമായിരുന്നു
advertisement
5/6
ഒട്ടേറെ ചിത്രങ്ങളിൽ സപ്പോർട്ടിങ് വേഷങ്ങൾ ചെയ്ത ജിനുവിന്റെ മുഴുനീള കഥാപാത്രമുണ്ടായത് അഞ്ചാം പാതിരായിലാണ്. ഒട്ടേറെ പ്രശംസ പിടിച്ചുപറ്റിയ റോളായിരുന്നു ജിനു ഈ മിഥുൻ മാനുവൽ തോമസ് ചിത്രത്തിൽ കൈകാര്യം ചെയ്തത്. അതുപോലെ തന്നെ ഈ കഥാപാത്രത്തെ അധികരിച്ച് ട്രോളുകളും ഇറങ്ങുകയുണ്ടായി
advertisement
6/6
അതിനു ശേഷം ഫഹദ് ചിത്രം ട്രാൻസിലാണ് ജിനു വീണ്ടും വേഷമിട്ടത്. ഇതിൽ ഫഹദിനെ ചികിത്സിക്കുന്ന ഡോക്‌ടറായി അതിഥി വേഷമാണ് ചെയ്തത്. സായാഹ്‌ന വാർത്തകൾ എന്ന സിനിമയിലും ഇദ്ദേഹം അഭിനയിച്ചു
മലയാളം വാർത്തകൾ/Photogallery/Film/
അഞ്ചാം പാതിരായിലെ അനിൽ മാധവൻ അച്ഛനായി; ആദ്യത്തെ കൺമണിയെ വരവേറ്റ് ജിനു ജോസഫ്