ഫഹദിന്റെ മാലിക്കും പൃഥ്വിയുടെ കോൾഡ് കേസും ഒടിടി റിലീസിനെന്ന് സൂചന
- Published by:Rajesh V
- news18-malayalam
Last Updated:
മുഴുവൻ സീറ്റുകളിലും ആളുകളെ ഇരുത്തി ഉടനെങ്ങും പ്രദർശനം നടക്കാൻ സാധ്യതയില്ലാത്തതിനാൽ ഒടിടി റിലീസിന് ശ്രമിക്കുകയാണെന്ന് ആന്റോ ജോസഫ് എക്സിബിറ്റേഴ്സ് അസോസിയേഷന് അയച്ച കത്തിൽ പറയുന്നു.
advertisement
1/8

കൊച്ചി: ഫഹദ് ഫാസിൽ നായകനായ മാലിക്കും പൃഥ്വിരാജ് നായകനാകുന്ന കോൾഡ് കേസും ഒടിടി റിലീസിനൊരുങ്ങുന്നുവെന്ന് സൂചന. കോവിഡ് വ്യാപനം മൂലം തീയറ്ററുകൾ ഉടനെയൊന്നും തുറക്കാൻ സാധ്യത ഇല്ലാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. ആന്റോ ജോസഫാണ് ഇരു ചിത്രങ്ങളുടെയും നിർമാതാവ്.
advertisement
2/8
ഇരു സിനിമകളും തീയറ്ററിൽ റിലീസ് ചെയ്യുമെന്നാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് നിലവിലെ സാഹചര്യങ്ങളിൽ മാറ്റം വന്നതോടെയാണ് ഇത്തരമൊരു ആലോചനയിലേക്ക് നിർമാതാവ് എത്തിയതെന്നാണ് വിവരം. ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടാകുമെന്നാണ് അറിയുന്നത്.
advertisement
3/8
ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ ഒരുക്കുന്ന മാലിക് ഒന്നര വർഷത്തിലേറെയായി തീയറ്റർ റിലീസിനായി കാത്തിരിക്കുകയാണ്. മുഴുവൻ സീറ്റുകളിലും ആളുകളെ ഇരുത്തി ഉടനെങ്ങും പ്രദർശനം നടക്കാൻ സാധ്യതയില്ലാത്തതിനാൽ ഒടിടി റിലീസിന് ശ്രമിക്കുകയാണെന്ന് ആന്റോ ജോസഫ് എക്സിബിറ്റേഴ്സ് അസോസിയേഷന് അയച്ച കത്തിൽ പറയുന്നു.
advertisement
4/8
രണ്ടു സിനിമകളും ആമസോൺ പ്രൈം വഴിയാകും പ്രേക്ഷകരിലേക്ക് എത്തുകയെന്നാണ് സൂചന. സംസ്ഥാനത്തെ തീയറ്ററുകളെല്ലാം ഏപ്രിൽ മുതൽ അടഞ്ഞുകിടക്കുകയാണ്. കോവിഡ് വ്യാപനം കുറഞ്ഞാലും ഉടനെയൊന്നും തീയറ്റർ തുറന്ന് പ്രവർത്തിക്കാൻ സാധ്യതയില്ല. ഈ സാഹചര്യത്തിലാണ് ഒടിടി റിലീസിന് നിർമാതാവ് തയാറായത്.
advertisement
5/8
മാലിക് 2019 സെപ്റ്റംബറില്‍ ചിത്രീകരണം തുടങ്ങിയതാണ്. ഈ ചിത്രങ്ങള്‍ തിയറ്ററുകള്‍ റിലീസ് ചെയ്യുന്നതിനായി പരമാവധി ശ്രമിച്ചിരുന്നു. കൊവിഡ് വ്യാപനം കുറയുകയും സെക്കന്‍റ് ഷോ നടപ്പാവുകയും ചെയ്‍തതിനാല്‍ മരക്കാറിനൊപ്പം മാലിക്കും 2021 മെയ് 13ന് റിലീസിന് തയ്യാറെടുത്തതാണ്. നിര്‍ഭാഗ്യവശാല്‍ കൊവിഡ് വ്യാപനം കൂടുകയും വീണ്ടും തിയറ്ററുകള്‍ അടച്ചിടുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തു.
advertisement
6/8
ഈ ചിത്രങ്ങള്‍ നൂറ് ശതമാനം സീറ്റിംഗ് കപ്പാസിറ്റിയില്‍ പ്രദര്‍ശിപ്പിച്ചാല്‍ മാത്രമേ മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ സാധിക്കൂ. ഇനി തീയറ്റര്‍ എന്നു തുറക്കും എന്ന കൃത്യമായ ധാരണ ഇല്ലാത്തതിനാല്‍ വളരെയേറെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നിലനില്‍ക്കുന്നതിനാലും ഈ ചിത്രങ്ങള്‍ ഒടിടി റിലീസ് ചെയ്യാന്‍ ശ്രമിക്കുകയാണ്, ആന്‍റോ ജോസഫിന്‍റെ കത്തില്‍ പറയുന്നു
advertisement
7/8
20 വയസ് മുതല്‍ 55 വയസ് വരെയുള്ള സുലൈമാന്റെയും അയാളുടെ തുറയുടെയും ജീവിതമാണ് മാലിക്കിൽ പറയുന്നത്. ഫഹദിന്റെ കരിയറിലെ ഏറ്റവും മുതൽമുടക്കുള്ള സിനിമ കൂടിയാണിത്. ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം കുറച്ച് ഫഹദ് പ്രേക്ഷകരെ അമ്പരിപ്പിച്ചിരുന്നു. സാനു ജോൺ വർഗീസ് ഫ്രെയിമുകൾ ഒരുക്കിയിരിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിൻ ശ്യാമാണ്.
advertisement
8/8
ഛായാഗ്രാഹകനും പരസ്യചിത്ര സംവിധായകനുമായ തനു ബാലകിന്‍റെ ഫീച്ചര്‍ ഫിലിം അരങ്ങേറ്റമാണ് കോള്‍ഡ് കേസ്. പൃഥ്വിരാജ് പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണെത്തുന്നത്. ജോമോൻ ടി ജോണും ഗിരീഷ് ഗംഗാധരനും ചേർന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എസിപി സത്യജിത്ത് എന്ന പൊലീസ് കഥാപാത്രമായി പൃഥ്വിരാജ് എത്തുന്ന ചിത്രം ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണ്. ശ്രീനാഥ് വി നാഥ് രചന നിര്‍വ്വഹിച്ചിരിക്കുന്നു.