Sushant Singh Rajput| 'മദ്യപിച്ച അവസ്ഥയിൽ സുശാന്തിന്‍റെ സഹോദരി ലൈംഗിക താൽപര്യത്തോടെ പെരുമാറി'; റിയാ ചക്രബർത്തി
- Published by:Asha Sulfiker
- news18-malayalam
Last Updated:
രു ദിവസം മദ്യലഹരിയിൽ സുശാന്തിന്‍റെ സഹോദരി തന്നോട് മോശമായി പെരുമാറി എന്നാണ് റിയ ആരോപിക്കുന്നത്. തന്‍റെ കിടക്കയില്‍ വന്നു കിടന്ന ഇവർ ലൈംഗിക താത്പ്പര്യത്തോടെ കയറിപ്പിടിച്ചു എന്നാണ് ആരോപണം.
advertisement
1/7

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും ഓരോ പുതിയ കഥകളാണ് പുറത്തു വരുന്നത്. താരത്തിന്‍റെ മരണം ആത്മഹത്യയല്ലെന്ന് തന്നെയുള്ള നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ബന്ധുക്കളും ആരാധകരും. അന്വേഷണം പുരോഗമിക്കുന്നതിനിടെ സുശാന്തിന്‍റെ സഹോദരിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചെത്തിയിരിക്കുകയാണ് കേസിൽ പ്രതിസ്ഥാനത്ത് ആരോപിക്കപ്പെടുന്ന റിയാ ചക്രബർത്തി.
advertisement
2/7
സുശാന്തിന്‍റെ കാമുകിയായിരുന്ന റിയക്കെതിരെ താരത്തിന്‍റെ കുടുംബം തന്നെയാണ് ബീഹാർ പൊലീസിൽ പരാതി നൽകിയത്. വിശ്വാസ വഞ്ചന. പണത്തട്ടിപ്പ് തുടങ്ങിയ നിരവധി ആരോപണങ്ങളാണ് ഇവർ ഉന്നയിച്ചിരുന്നത്. സുശാന്തിന്‍റെ മരണത്തിൽ റിയയ്ക്കും പങ്കുണ്ടെന്നും ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്നുമായിരുന്നു ആവശ്യം.
advertisement
3/7
പണം വെളുപ്പിക്കൽ അടക്കമുള്ള വിഷയത്തിൽ എൻഫോഴ്സ്മെന്‍റ് ്അന്വേഷണവും റിയ നേരിടുന്നുണ്ട്. ഇതിനിടെയാണ് സുശാന്തിന്‍റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് റിയ തിരിച്ചടിച്ചിരിക്കുന്നത്. തന്‍റെ അഭിഭാഷകൻ വഴിയാണ് ഇവർ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
advertisement
4/7
സുശാന്തിന്‍റെ കുടുംബവുമായുള്ള പ്രശ്നങ്ങൾ ഇപ്പോഴൊന്നും തുടങ്ങിയതല്ലെന്നും വളരെ കാലം മുമ്പ് തന്നെ അവരുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നുമാണ് റിയ അറിയിച്ചിരിക്കുന്നത്. താൻ സുശാന്തുമൊത്ത് ഒരുമിച്ച് താമസിക്കുന്ന സമയത്താണ് കുടുംബവുമായി പ്രശ്നങ്ങൾ ആരംഭിച്ചതെന്ന് പറയുന്ന റിയ, സുശാന്തിന്‍റെ മൂത്ത സഹോദരിക്കെതിരെ ലൈംഗിക ആരോപണവും ഉന്നയിക്കുന്നുണ്ട്
advertisement
5/7
ഏപ്രിൽ 2019 നാണ് സംഭവം നടന്നതെന്നാണ് ഇവർ പറയുന്നത്. അന്ന് സുശാന്തിന്‍റെ സഹോദരിയും ഭര്‍ത്താവും ഇവർക്കൊപ്പം താമസത്തിനുണ്ടായിരുന്നു. ഒരു ദിവസം മദ്യലഹരിയിൽ സുശാന്തിന്‍റെ സഹോദരി തന്നോട് മോശമായി പെരുമാറി എന്നാണ് റിയ ആരോപിക്കുന്നത്. തന്‍റെ കിടക്കയില്‍ വന്നു കിടന്ന ഇവർ ലൈംഗിക താത്പ്പര്യത്തോടെ കയറിപ്പിടിച്ചു എന്നാണ് ആരോപണം.
advertisement
6/7
ഇവരുടെ ഭാഗത്തു നിന്നും ഉണ്ടായ ഇത്തരം ഒരു പെരുമാറ്റത്തിന്‍റെ ഞെട്ടലിൽ ഉടൻ തന്നെ അവരോട് മുറിയിൽ നിന്ന് പുറത്തു പോകാൻ ആവശ്യപ്പെട്ടു. അവർ പോവുകയും ചെയ്തു. പിന്നീട് ഇക്കാര്യം സുശാന്തിനോട് പറഞ്ഞു. ഇത് സഹോദരനും സഹോദരിയും തമ്മിൽ വഴക്കിനിടയാക്കിയെന്നും അവർ വീടുവിട്ടു പോയെന്നുമാണ് റിയ പറയുന്നത്. ഇതോടെയാണ് കുടുംബവുമായി പ്രശ്നങ്ങൾ ആരംഭിക്കുന്നത്.
advertisement
7/7
എന്നാൽ റിയയുടെ ആരോപണങ്ങൾ സുശാന്തിന്‍റെ കുടുംബം തള്ളിയിട്ടുണ്ട്. റിയാ ചക്രബർത്തിയുമായുള്ള ബന്ധത്തിന്‍റെ പേരിൽ സുശാന്തിന് മനസ്താപം ഉണ്ടായിരുന്നുവെന്നും ഇക്കാര്യം പറഞ്ഞ് സഹോദരിമാരെ വിളിച്ച് ക്ഷമാപണം നടത്തിയിരുന്നുവെന്നുമാണ് കുടുംബത്തിന്‍റെ അഭിഭാഷകൻ പറയുന്നത്.
മലയാളം വാർത്തകൾ/Photogallery/Film/
Sushant Singh Rajput| 'മദ്യപിച്ച അവസ്ഥയിൽ സുശാന്തിന്‍റെ സഹോദരി ലൈംഗിക താൽപര്യത്തോടെ പെരുമാറി'; റിയാ ചക്രബർത്തി