TRENDING:

Happy Birthday Sonia Agarwal : 7/G റെയിൻബോ കോളനിയിലെ നായിക ഇപ്പോൾ എവിടെയാണ്

Last Updated:
Happy Birthday Sonia Agarwal : തെന്നിന്ത്യന്‍ ഭാഷകളില്‍ വലിയ ഹിറ്റായി മാറിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു സെല്‍വരാഘവന്റെ സംവിധാനത്തില്‍ 2004-ല്‍ പുറത്തിറങ്ങിയ 7 ജി റെയിന്‍ബോ കോളനി. രവി കൃഷ്ണയും സോണിയ അഗര്‍വാളും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം സാഹചര്യങ്ങള്‍ കൊണ്ട് ഒന്നാകാന്‍ കഴിയാതെ പോയ കതിര്‍, അനിത എന്നീ കമിതാക്കളുടെ കഥയാണ് പറഞ്ഞത്. തമിഴിന് പുറമെ ഹിന്ദിയിലും കന്നഡയിലുമടക്കം നിരവധി ഭാഷകളിലേക്ക് ചിത്രം റീമേയ്ക്കും ചെയ്യപ്പെട്ടിരുന്നു. 
advertisement
1/11
Happy Birthday Sonia Agarwal : 7/G റെയിൻബോ കോളനിയിലെ നായിക ഇപ്പോൾ എവിടെയാണ്
Happy Birthday Sonia Agarwal : നടി സോണിയ അഗർവാളിന്റെ 39ാം ജന്മദിനമാണ് ഇന്ന്. കാതൽ കൊണ്ടേൻ, 7/G റെയിൻബോ കോളനി എന്നീ സിനിമകളിലൂടെ തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ്. വിവാഹത്തിനു ശേഷം ടിവി പ്രോഗ്രാമുകളിൽ മാത്രമായി മാറി നിൽക്കുകയാണ് താരം. എന്നാൽ 11 വർഷം മുൻപ് വിവാഹമോചിതയായതോടെ സിനിമയിലേക്ക് തിരിച്ചെത്തിയ താരത്തിന് തമിഴ്, കന്നഡ, തെലുങ്ക്, മലയാള ഭാഷകളിൽ കൈനിറയെ സിനിമയുണ്ട്. Photo : Twitter
advertisement
2/11
കാതല്‍ കൊണ്ടേന്‍ എന്ന സിനിമയിലൂടെയാണ് സോണിയ അഗര്‍വാള്‍ ശ്രദ്ധിക്കപ്പെട്ടത്. സെല്‍വരാഘവന്‍ സംവിധാനം ചെയ്ത ഈ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. പിന്നീട് കൈ നിറയെ ചിത്രങ്ങളാണ് സോണിയയ്ക്ക് ലഭിച്ചത്. പുതുപേട്ടൈ, റെയിന്‍ ബോ കോളനി എന്നീ സിനിമകളില്‍ വേഷമിട്ട സോണിയ ചിത്രത്തിന്റെ സംവിധായകന്‍ സെല്‍വരാഘവനുമായി പ്രണയത്തിലാവുകയും വിവാഹിതയാവുകയും ചെയ്തു. Photo : Twitter
advertisement
3/11
Sonia Agarwal : നാല് വര്‍ഷം മാത്രമേ സെൽവരാഘവനുമായുള്ള ബന്ധം നീണ്ടു നിന്നുള്ളൂ. 2010 ഇരുവരും വിവാഹ ജീവിതം അവസാനിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം താരം രണ്ടാമതും വിവാഹിതയാകാന്‍ ഒരുങ്ങുകയാണ് എന്ന വാർത്തകളും പുറത്തുവന്നിരുന്നു. Photo : Twitter
advertisement
4/11
 തെന്നിന്ത്യന്‍ ഭാഷകളില്‍ വലിയ ഹിറ്റായി മാറിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു സെല്‍വരാഘവന്റെ സംവിധാനത്തില്‍ 2004-ല്‍ പുറത്തിറങ്ങിയ 7 ജി റെയിന്‍ബോ കോളനി. രവി കൃഷ്ണയും സോണിയ അഗര്‍വാളും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രം സാഹചര്യങ്ങള്‍ കൊണ്ട് ഒന്നാകാന്‍ കഴിയാതെ പോയ കതിര്‍, അനിത എന്നീ കമിതാക്കളുടെ കഥയാണ് പറഞ്ഞത്. തമിഴിന് പുറമെ ഹിന്ദിയിലും കന്നഡയിലുമടക്കം നിരവധി ഭാഷകളിലേക്ക് ചിത്രം റീമേയ്ക്കും ചെയ്യപ്പെട്ടിരുന്നു.  Photo : Twitter
advertisement
5/11
2002-ല്‍ പുറത്തിറങ്ങിയ കന്നഡ ചിത്രം ചന്ദുവിലൂടെയാണ് സോണിയ അഭിനയ രംഗത്തേക്ക് എത്തുന്നത്. തുടര്‍ന്ന് തമിഴിലും തെലുഗിലുമായി പത്തോളം ചിത്രങ്ങളില്‍ വേഷമിട്ട താരം 2006-ല്‍ തമിഴ് സംവിധായകന്‍ സെല്‍വരാഘവനുമായുള്ള വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനിന്നു.Photo : Twitter
advertisement
6/11
2010 ല്‍ ഇരുവരും വിവാഹമോചിതരായതോടെ സോണിയ വീണ്ടും അഭിനയരംഗത്ത് സജീവമായി. Photo : Twitter
advertisement
7/11
വിവാഹ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ സംഭവിച്ചുവെങ്കിലും സെല്‍വരാഘവനെ താന്‍ ജീവിതത്തില്‍ അടയാളപ്പെടുത്തുന്നത് ഒരു നല്ല അധ്യാപകന്‍ എന്ന നിലയിലാണെന്ന് സോണിയ ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. Photo : Twitter
advertisement
8/11
തമിഴ്‌സിനിമയിലേക്ക് വരുമ്പോള്‍ എനിക്ക് ഭാഷ അറിയില്ലായിരുന്നു. അഭിനയിക്കാനും അറിയില്ലായിരുന്നു. സെല്‍വരാഘവനാണ് എന്നെ അഭിനയിക്കാന്‍ പഠിപ്പിച്ചത്. ഒന്നില്‍ കൂടുതല്‍ ടേക്ക് എടുക്കേണ്ടി വന്നാല്‍ നന്നായി ചീത്തവിളിക്കുമായിരുന്നു. കാര്‍ക്കശ്യക്കാരനായ ഒരു അധ്യാപകനായിരുന്നു അദ്ദേഹം. സിനിമ ചെയ്യുന്ന സമയത്ത് സെല്‍വരാഘവന്‍ അധികം സംസാരിക്കാറില്ലായിരുന്നു- സോണിയ പറഞ്ഞു.  Photo : Twitter
advertisement
9/11
Sonia Agarwal : 7/G റെയിൻബോ കോളനി നായിക സോണിയ അഗർവാൾ . Photo : Twitter
advertisement
10/11
Sonia Agarwal : 7/G റെയിൻബോ കോളനി നായിക സോണിയ അഗർവാൾ . Photo : Twitter
advertisement
11/11
Sonia Agarwal : 7/G റെയിൻബോ കോളനി നായിക സോണിയ അഗർവാൾ . Photo : Twitter
മലയാളം വാർത്തകൾ/Photogallery/Film/
Happy Birthday Sonia Agarwal : 7/G റെയിൻബോ കോളനിയിലെ നായിക ഇപ്പോൾ എവിടെയാണ്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories