TRENDING:

Honey Rose: ആർക്കും എന്തും പറയാമെന്ന നിലയായിരുന്നു; മാറ്റം വരുമെന്ന ഉറച്ച വിശ്വാസമുണ്ടെന്ന് ഹണി റോസ്

Last Updated:
ഹണി റോസ് നൽകിയ അധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിലാണ്
advertisement
1/5
Honey Rose: ആർക്കും എന്തും പറയാമെന്ന നിലയായിരുന്നു; മാറ്റം വരുമെന്ന ഉറച്ച വിശ്വാസമുണ്ടെന്ന് ഹണി റോസ്
സൈബർ അതിക്രമങ്ങൾക്ക് ഒരു നിയന്ത്രണം കൊണ്ടുവരാൻ കഴിയില്ല എന്നായിരുന്നു ഇത്രയും നാൾ കരുതിയിരുന്നതെന്ന് നടി ഹണി റോസ്. ആർക്കും എന്നും പറയാം എന്ന നിലയിലേക്ക് കാര്യങ്ങൾ പോയിരുന്നുവെന്നും പക്ഷേ അതിനൊരു മാറ്റം വരുമെന്ന് ഇപ്പോൾ തനിക്ക് ഉറച്ച വിശ്വാസം വരുന്നുണ്ടെന്നും ഹണി റോസ് പറഞ്ഞു. കഴിഞ്ഞദിവസം മുഖ്യമന്ത്രിയോട് സംസാരിക്കാൻ ഒരു അവസരം ചോദിച്ചിരുന്നു. അങ്ങനെ തനിക്ക് അദ്ദേഹത്തോട് സംസാരിക്കാൻ സാധിച്ചു. തീർച്ചയായും വേണ്ട നടപടികൾ സ്വീകരിക്കാം എന്നാണ് മുഖ്യമന്ത്രി നൽകിയ മറുപടി.
advertisement
2/5
ഇങ്ങനെയൊരു വാക്ക് കേൾക്കുന്നത് തന്നെ വലിയ ആശ്വാസമാണ്. അതുകഴിഞ്ഞ് താൻ ഡിജിപിയോടും സംസാരിച്ചു. അവർ പറഞ്ഞതും വേണ്ട നടപടി ഉടനെ സ്വീകരിക്കുമെന്നാണ്. അതുപോലെ തന്നെ അവർ വേണ്ട നടപടി സ്വീകരിച്ചു എന്നാണ് തോന്നുന്നത്. അല്ലെങ്കിൽ ഇത്രയും പെട്ടെന്ന് ഒരു അറസ്റ്റ് ഉണ്ടാകില്ലല്ലോ. എന്തായാലും വലിയ ആശ്വാസമാണ് ഇതിൽ നിന്നും ഉണ്ടായതെന്ന് ഹണി റോസ് മാധ്യമങ്ങളോട് പ്രതികരിച്ചു.‌‌
advertisement
3/5
അതേസമയം ഹണി റോസ് നൽകിയ അധിക്ഷേപ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിൽ. വയനാട്ടിൽ‌ നിന്നാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. ഇത് വരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കൊച്ചിയിലേക്ക് കൊണ്ടു പോയതിന് ശേഷം ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്യാൻ സാധ്യതയെന്നാണ് സൂചന. കൊച്ചിയിൽ നിന്നെത്തിയ അന്വേഷണ സംഘമാണ് ബോബിയെ കസ്റ്റഡിയിലെടുത്തത്.
advertisement
4/5
അതിനിടെ കൊച്ചിയിലേക്ക് സ്വന്തം വാഹനത്തിൽ യാത്ര ചെയ്യണമെന്ന ബോബി ചെമ്മണ്ണൂരിന്റെ ആവശ്യം പൊലീസ് നിഷേധിച്ചു. ലൈംഗിക അധിക്ഷേപ കേസിലെ പ്രതിയ്ക്ക് നല്‍കുന്ന പരിഗണന മാത്രമേ നല്‍കൂവെന്ന് പൊലീസ് വ്യക്തമാക്കി. കോയമ്പത്തൂരിൽ ഷോറൂം ഉദ്ഘാടനം കഴിഞ്ഞ് ബംഗളൂരുവിലേക്ക് കടക്കാനാണ് ബോബി ചെമ്മണ്ണൂർ ലക്ഷ്യമിട്ടത്.
advertisement
5/5
ഇതിനിടെ പൊലീസ് എത്തുന്ന വിവരം ബോബി അറിഞ്ഞു. മുൻകൂർ ജാമ്യത്തിനായി അഭിഭാഷകനോടും സംസാരിച്ചിരുന്നു. ഒളിവിൽ നിന്ന് മുൻകൂർ ജാമ്യം നേടുകയായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ ലക്ഷ്യം. ഇതിനിടെയാണ് പൊലീസിന്റെ അപ്രതീക്ഷിത കസ്റ്റഡി. ഐടി വകുപ്പുകള്‍ പ്രകാരമുളള കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിരുന്നു. മൊഴി എടുത്ത ശേഷം അറസ്റ്റ് ഉള്‍പ്പെടെയുളള നടപടികളിലേക്ക് പോകാനാണ് പൊലീസിന്‍റെ തീരുമാനം. ഹണി റോസിനെതിരായ സൈബർ ആക്രമണക്കേസ് പ്രത്യേക സംഘമാണ് അന്വേഷിച്ചു വരുന്നത്. എറണാകുളം സെന്‍ട്രല്‍ എസ്എച്ച്ഒക്കാണ് ഇതിന്റെ അന്വേഷണ ചുമതല.
മലയാളം വാർത്തകൾ/Photogallery/Film/
Honey Rose: ആർക്കും എന്തും പറയാമെന്ന നിലയായിരുന്നു; മാറ്റം വരുമെന്ന ഉറച്ച വിശ്വാസമുണ്ടെന്ന് ഹണി റോസ്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories