TRENDING:

ജയിലറിൽ വിനായകന് ലഭിച്ച പ്രതിഫലം എത്ര? 35 ലക്ഷം എന്നത് നാട്ടിലെ ചില വിഷങ്ങൾ എഴുതിവിടുന്നതെന്ന് വിനായകൻ

Last Updated:
ജയിലറിൽ അഭിനയിക്കാൻ വിനായകന് ലഭിച്ചത് 35 ലക്ഷം രൂപ മാത്രമാണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു
advertisement
1/5
ജയിലറിൽ വിനായകന് ലഭിച്ച പ്രതിഫലം എത്ര? 35 ലക്ഷം എന്നത് നാട്ടിലെ ചില വിഷങ്ങൾ എഴുതിവിടുന്നതെന്ന് വിനായകൻ
ജയിലർ എന്ന സിനിമയിൽ വിനായകൻ ചെയ്ത വില്ലൻ വേഷത്തിന് നിറഞ്ഞ കൈയടിയാണ് ലഭിച്ചത്. ചിത്രത്തിന്‍റെ വൻ വിജയം വിനായകന്‍റെ ഗ്രാഫ് ഉയർത്തിയിരിക്കുകയാണ്. തമിഴിൽ ഉൾപ്പടെ താരത്തെ തേടി കൂടുതൽ അവസരങ്ങൾ വരുമെന്നാണ് വിവരം. അതിനിടെ ജയിലറിൽ വിനായകന് ലഭിച്ച പ്രതിഫലത്തെ ചൊല്ലിയുള്ള വിവാദം കനക്കുകയാണ്. ജയിലറിൽ വിനായകന് ലഭിച്ച പ്രതിഫലം എത്രയാണ്?
advertisement
2/5
ജയിലറിൽ അഭിനയിക്കാൻ വിനായകന് ലഭിച്ചത് 35 ലക്ഷം രൂപ മാത്രമാണെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ഈ പ്രചാരണം തള്ളിക്കളയുകയാണ് വിനായകൻ. അതിനേക്കാളൊക്കെ എത്രയോ ഇരട്ടിയാണ് ജയിലറിന് പ്രതിഫലമായി ലഭിച്ചതെന്ന് വിനായകൻ പറഞ്ഞു. തന്നെ അവര്‍ സെറ്റില്‍ പൊന്നുപോലെയാണ് നോക്കിയതെന്നും വിനായകൻ പറഞ്ഞു.
advertisement
3/5
ജയിലറിൽ അഭിനയിക്കാൻ തനിക്ക് പ്രതിഫലമായി ലഭിച്ചത് 35 ലക്ഷം രൂപയല്ലെന്ന് സാര്‍ക്ക് ന്യൂസ് എന്ന യൂട്യൂബ് ചാനലിനോട് വിനായകൻ പറഞ്ഞു. അതൊക്കെ നുണയാണ്. നിര്‍മാതാവ് അതൊന്നും കേള്‍ക്കണ്ട. അതിന്റെ ഇരട്ടിയുടെ ഇരട്ടിയുടെ ഇരട്ടി ലഭിച്ചിട്ടുണ്ടെന്നും വിനായകൻ പറഞ്ഞു.
advertisement
4/5
ഏറെ വെല്ലുവിളികൾ സഹിച്ചാണ് ജയിലറിലെ വർമൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതെന്ന് വിനായകൻ പറഞ്ഞു. ''പുറത്തിറങ്ങി അഭിനയിക്കാൻ എനിക്ക് താല്‍പര്യമില്ല. അതുകൊണ്ടാണ് പുറത്തോട്ടുപോകാത്തത്. അറിയാത്ത ആളുകളുടെ മുഖത്തുനോക്കി ചിരിക്കാൻ പറ്റില്ല. അതൊരു മോശം കാര്യമാണ്. ജയിലറിനെ സംബന്ധിച്ചിടത്തോളം ഒരു വര്‍ഷമാണ് വര്‍മൻ എന്ന കഥാപാത്രത്തെ ഹോള്‍ഡ് ചെയ്തുവെച്ചത്. ഷൂട്ടില്ലെങ്കില്‍ ആ കഥാപാത്രത്തേക്കുറിച്ച്‌ ചിന്തിച്ചുകൊണ്ടിരിക്കും. പൊട്ടിത്തകര്‍ന്നുപോയി ഒരു വർഷം. ഇത്രയും സ്‌ട്രെച്ച്‌ ചെയ്ത് വേറൊരു കഥാപാത്രവും ചെയ്തിട്ടില്ല.'' വര്‍മനേക്കുറിച്ച്‌ വിനായകൻ പറഞ്ഞത് ഇതാണ്.
advertisement
5/5
നാട്ടിലെ ചില വിഷങ്ങള്‍ എഴുതി വിടുന്നതാണ് 35 ലക്ഷമെന്നൊക്കെയെന്ന് വിനായകൻ അഭിമുഖത്തി പറയുന്നു. . എന്തായാലും അതില്‍ കൂടുതല്‍ ലഭിച്ചു. ചോദിച്ച പ്രതിഫലമാണ് അവര്‍ തന്നത്. സെറ്റില്‍ പൊന്നുപോലെ നോക്കി. ചെയ്ത ജോലിക്ക് കൃത്യമായ ശമ്പളം ജയിലറില്‍ ലഭിച്ചെന്നും തനിക്ക് അത്രയൊക്കെ മതിയെന്നും വിനായകൻ പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Film/
ജയിലറിൽ വിനായകന് ലഭിച്ച പ്രതിഫലം എത്ര? 35 ലക്ഷം എന്നത് നാട്ടിലെ ചില വിഷങ്ങൾ എഴുതിവിടുന്നതെന്ന് വിനായകൻ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories