Jawan | ഷാരൂഖ് ഖാന് ലോട്ടറി അടിച്ചതിന് തുല്യം; റെക്കോര്‍ഡ് നേട്ടത്തിനരികെ ജവാന്‍
- Published by:Arun krishna
- news18-malayalam
Last Updated:
റെഡ് ചില്ലീസ് എന്റർടൈൻമെന്‍റിന്‍റെ ബാനറില്‍ ഷാരൂഖ് ഖാന്‍റെ പത്നി, ഗൗരി ഖാൻ നിർമ്മിച്ച 'ജവാൻറെ' സഹനിർമ്മാതാവ് ഗൗരവ് വർമ്മയാണ്.
advertisement
1/8

തകര്‍ച്ചയുടെ വക്കില്‍ നിന്നും ബോളിവുഡിനെ രക്ഷിക്കാന്‍ മുന്‍പ് പലതവണ എത്തിയിട്ടുള്ള ഷാരൂഖ് ഖാന് ഇത് നേട്ടങ്ങളുടെ കാലം. തുടര്‍ പരാജയങ്ങളില്‍ വീണു പോകാതെ ശരിയായ അവസരത്തിനായി കാത്തുനിന്ന താരം താന്‍ തന്നെയാണ് ബോക്സ് ഓഫീസിന്‍റെ ബാദ്ഷാ എന്നി ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്.
advertisement
2/8
അറ്റ്ലിയുടെ സംവിധാനത്തില്‍ തിയേറ്ററുകളില്‍ എത്തിയ ജവാന്‍ ഒരു നിര്‍ണായക നേട്ടത്തിന് തൊട്ടരികിലാണ് ഇപ്പോള്‍. ഒരോ ദിവസം കഴിയും തോറും കളക്ഷനില്‍ ഉണ്ടായ വമ്പന്‍ കുതിപ്പ് ഒടുവില്‍ ജവാനെ എത്തിച്ചിരിക്കുന്നത് 1000 കോടി ക്ലബ്ബിന്‍റെ പടിവാതില്‍ക്കല്‍
advertisement
3/8
ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 907.54 കോടി രൂപയാണ് ജവാന്‍ നേടിയിരിക്കുന്നത്. വരും മണിക്കൂറുകളില്‍ തന്നെ ചിത്രം 1000 കോടി കളക്ഷന്‍ എന്ന സുപ്രധാന നേട്ടം സ്വന്തമാക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ അഭിപ്രായം<span style="color: #333333; font-size: 1rem;">.</span>
advertisement
4/8
പത്താന്‍റെ ആയിരം കോടി നേട്ടത്തിന് പിന്നാലെയാണ് ജവാനും വന്‍ വിജയത്തിലേക്ക് കുതിക്കുന്നത്. ഇതോടെ ഒരു വര്‍ഷം രണ്ട് ചിത്രങ്ങള്‍ തുടര്‍ച്ചയായി 1000 കോടി ക്ലബ്ബിലെത്തിക്കുന്ന നായകനായി ഷാരൂഖ് ഖാന്‍ മാറും<span style="color: #333333; font-size: 1rem;">.</span>
advertisement
5/8
റെഡ് ചില്ലീസ് എന്റർടൈൻമെന്‍റിന്‍റെ ബാനറില്‍ ഷാരൂഖ് ഖാന്‍റെ പത്നി, ഗൗരി ഖാൻ നിർമ്മിച്ച 'ജവാൻറെ' സഹനിർമ്മാതാവ് ഗൗരവ് വർമ്മയാണ്. തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള റോക്ക് സ്റ്റാര്‍ അനിരുദ്ധിന്‍റെ ത്രസിപ്പിക്കുന്ന ഗാനങ്ങളും ജവാന് മാറ്റ് കൂട്ടി.
advertisement
6/8
തമിഴകത്തിന്‍റെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും നായിക- വില്ലന്‍ വേഷത്തിലെത്തിയ സിനിമ ഉത്തരേന്ത്യക്ക് പുറമെ ദക്ഷിണേന്ത്യയിലും മികച്ച പ്രകടനം നടത്തി.
advertisement
7/8
ചിത്രം ഇന്ത്യയില്‍ നിന്നു മാത്രം നേടിയത് 500 കോടിയാണ്. കേരളത്തിലും തമിഴ്നാട്ടിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തിലും ഒരു ഹിന്ദി ചിത്രത്തിന് ലഭിക്കുന്ന ഉയര്‍ന്ന കലക്‌ഷനാണ് ജവാന് ലഭിച്ചത്.
advertisement
8/8
ആമിര്‍ ഖാന്‍റെ ദംഗലിനും ഷാരൂഖ് ഖാന്‍റെ പത്താനും പിന്നാലെയാണ് ജവാനും 1000 കോടി കളക്ഷന്‍ എന്ന നേട്ടത്തിലേക്ക് അടുക്കുന്നത്. 2070 കോടി ആഗോള കളക്ഷന്‍ നേടിയ ദംഗല്‍ തന്നെയാണ് ഇപ്പോഴും ബോളിവുഡിലെ ഏറ്റവും വലിയ പണംവാരി ചിത്രം.
മലയാളം വാർത്തകൾ/Photogallery/Film/
Jawan | ഷാരൂഖ് ഖാന് ലോട്ടറി അടിച്ചതിന് തുല്യം; റെക്കോര്‍ഡ് നേട്ടത്തിനരികെ ജവാന്