TRENDING:

Kamal Haasan: 'ഇനി ഉലകനായകൻ എന്ന് വിളിക്കരുത്'; കാരണം വ്യക്തമാക്കി കമൽഹാസൻ

Last Updated:
കമൽഹാസൻ 10 കഥാപാത്രങ്ങളിലെത്തിയ ദശാവതാരം ചിത്രത്തിൽ ഉലകനായകനേ എന്ന ഒരു പാട്ട് പോലും ഉണ്ടായിരുന്നു.
advertisement
1/5
Kamal Haasan: 'ഇനി ഉലകനായകൻ എന്ന് വിളിക്കരുത്'; കാരണം വ്യക്തമാക്കി കമൽഹാസൻ
ഇന്ത്യൻ സിനിമാരം​ഗത്തെ അഭിനയകുലപതിയാണ് നടൻ കമൽഹാസൻ. എല്ലാ തലമുറയിലുമുള്ള സിനിമാസ്വാദകർക്ക് ഒരുപോലെ ആരാധന തോന്നിയ നടൻ. 1960-ൽ കളത്തൂർ കണ്ണമ്മ എന്ന തമിഴ് ചിത്രത്തിലൂടെ ബാലതാരമായാണ് പാർത്ഥസാരഥി ശ്രീനിവാസൻ എന്ന കമൽഹാസൻ തൻ്റെ കരിയർ ആരംഭിച്ചത്.
advertisement
2/5
പിന്നീട് നായക കഥാപാത്രങ്ങളിലൂടെയെത്തിയ കമൽ ഹാസൻ തന്റേതായ ഒരു യു​ഗം തന്നെ സിനിമാ ലോകത്ത് സൃഷ്ടിച്ചു. നടനായി മാത്രമല്ല ചലച്ചിത്ര സംവിധായകൻ , ചലച്ചിത്ര നിർമ്മാതാവ് , തിരക്കഥാകൃത്ത് , നൃത്തസംവിധായകൻ , പിന്നണി ഗായകൻ , ഗാനരചയിതാവ് എന്നീ മേഖലകളിലൂടേയും സിനിമാരം​ഗത്ത് അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.
advertisement
3/5
അങ്ങനെ ആരാധകർ സ്നേഹസൂചകമായി ഉലകനായകൻ എന്ന വിശേഷണവും അദ്ദേഹത്തിന് സമ്മാനിച്ചു. കമൽഹാസൻ 10 കഥാപാത്രങ്ങളിലെത്തിയ ദശാവതാരം ചിത്രത്തിൽ ഉലകനായകനെ എന്ന ഒരു പാട്ട് പോലും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ തന്നെ അത്തരത്തിൽ വിശേഷിപ്പിക്കരുതെന്ന അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് നടൻ.
advertisement
4/5
വ്യക്തിയെക്കാളും വലുതാണ് കലയെന്നും ഇനി മുതൽ ഉലകനായകനെന്ന വിശേഷണം ഒഴിവാക്കി തന്നെ പേര് മാത്രമേ വിളിക്കാവൂവെന്നുമാണ് കമൽഹാസൻ പറയുന്നത്. ഒന്നുകിൽ കമൽഹാസൻ എന്ന് വിളിക്കാം, അതല്ലെങ്കിൽ കമൽ, അതുമല്ലെങ്കിൽ കെ എച്ച് എന്നും വിളിക്കാമെന്ന് കമൽ നിർദ്ദേശിച്ചു.
advertisement
5/5
സിനിമയെന്ന കലയേക്കൾ വലുതല്ല കലാകാരനെന്നാണ് താൻ വിശ്വസിക്കുന്നതെന്നും സിനിമയെ കുറിച്ച് പഠിക്കാനും അറിയാനും വളരാനും ആഗ്രഹിക്കുന്ന ഒരു വിദ്യാർത്ഥി മാത്രമാണ് താനെന്നും കമൽ പുറത്തിറക്കിയ കുറിപ്പിലൂടെ ആരാധകരോട് വ്യക്തമാക്കി.
മലയാളം വാർത്തകൾ/Photogallery/Film/
Kamal Haasan: 'ഇനി ഉലകനായകൻ എന്ന് വിളിക്കരുത്'; കാരണം വ്യക്തമാക്കി കമൽഹാസൻ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories