TRENDING:

റെട്രോ ലുക്കിൽ കങ്കണ റണൗത്ത്;' എമർജൻസി' ഇൻ ബോർഡ്

Last Updated:
ചിത്രത്തിൽ ഇന്ദിര ഗാന്ധി ആയാണ് താരം എത്തുക.താരത്തിന്റെ ആദ്യ സംവിധാന ചിത്രം കൂടെയാണ് എമർജൻസി
advertisement
1/5
റെട്രോ ലുക്കിൽ കങ്കണ റണൗത്ത്;' എമർജൻസി' ഇൻ ബോർഡ്
തൻ്റെ ഏറ്റവും പുതിയ ചിത്രമായ 'എമർജൻസി'യുടെ പ്രമോഷൻ തിരക്കിലാണ് കങ്കണ റണൗത്ത്. ചിത്രത്തിൽ ഇന്ദിര ഗാന്ധി ആയാണ് താരം എത്തുക.താരത്തിന്റെ ആദ്യ സംവിധാന ചിത്രം കൂടെയാണ് എമർജൻസി.ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷൻ വർക്കുകളുമായി തിരക്കിലാണ് താരം.
advertisement
2/5
പ്രമോഷൻറെ ഭാഗമായുള്ള ചില ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചെക്ക് ബ്ലൗസു ഫ്ലോറൽ സാരിയുമാണ് കങ്കണ പ്രമോഷൻ ലുക്കിനായി തിരഞ്ഞെടുത്തിരിക്കുന്ന ഔട്ട്ഫിറ്റ്. സെപ്റ്റംബർ 6ന് എമർജൻസി എന്ന അടിക്കുറിപ്പോടെയാണ്‌ ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.
advertisement
3/5
പെറോ എന്ന ക്ലോത്തിങ് സ്റ്റോറിൽ നിന്നുള്ളതാണീ സാരി. 2024 ലെ സ്പ്രിംഗ് കളക്ഷനാണിത്.പിങ്ക് നിറത്തിലുള്ള റോസാപ്പൂക്കളുടെ പ്രിൻ്റാണ് സാരിയിലാകെ. ബോർഡറുകളിൽ ചെക്ക് പാറ്റേണും ഉണ്ട്. കോളർ നെക്ക്‌ലൈൻ, ഫോക്‌സ് പോക്കറ്റുകൾ, ഫ്രണ്ട് ബട്ടണുകൾ, ക്രോപ്പ് ചെയ്‌ത ഒരു ഹെം, മടക്കിയ കഫുകൾ, ഹാവ് സ്ലീവ്, എന്നിങ്ങനെയാണ് ബ്ലൗസ് സ്റ്റൈൽ ചെയ്തിരിക്കുന്നത്.
advertisement
4/5
സ്വർണ്ണ മോതിരങ്ങളും, മുത്തുകൾ കൊണ്ട് അലങ്കരിച്ച സ്വർണ്ണ കമ്മലുകളും ഉപയോഗിച്ചാണ് കങ്കണ തൻ്റെ റെട്രോ ലുക്ക് പൂർത്തിയാക്കിയിരിക്കുന്നത്. വളരെ ലൈറ്റായിട്ടുള്ള മേക്കപ്പാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
advertisement
5/5
കങ്കണ റണൗത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എമർജൻസി'. 1975-ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഏർപ്പെടുത്തിയ അടിയന്തരാവസ്ഥയെ അടിസ്ഥാനമാക്കിയുള്ള ഒരു സിനിമയാണിത്. കങ്കണയെ കൂടാതെ അനുപം ഖേർ, ശ്രേയസ് തൽപാഡെ, മിലിന്ദ് സോമൻ, വിശാഖ് നായർ, ,അന്തരിച്ച നടൻ സതീഷ് കൗശിക് ജഗ്ജീവൻ റാം എന്നിവരും സിനിമയിലുണ്ട്.
മലയാളം വാർത്തകൾ/Photogallery/Film/
റെട്രോ ലുക്കിൽ കങ്കണ റണൗത്ത്;' എമർജൻസി' ഇൻ ബോർഡ്
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories