സിനിമയിൽ മാസ്സും ആക്ഷനും, വാക്സിൻ സൂചി കൊണ്ടതും മുഖം പൊത്തി കെ.ജി.എഫ്. സംവിധായകൻ പ്രശാന്ത് നീൽ
- Published by:user_57
- news18-malayalam
Last Updated:
മാസ്സും ആക്ഷനും തീപാറുന്ന ഡയലോഗുകളും അവതരിപ്പിച്ച സംവിധായകൻ ഇൻജെക്ഷൻ സൂചി കണ്ടപ്പോൾ മുഖംപൊത്തിയ ചിത്രം വൈറലായി മാറിയിരിക്കുകയാണ്
advertisement
1/4

കോവിഡ് വാക്സിൻ സ്വീകരിച്ച് ആക്ഷൻ ചിത്രം കെ.ജി.എഫിന്റെ സംവിധായകൻ പ്രശാന്ത് നീൽ. നേഴ്സ് വാക്സിൻ സൂചി കുത്തിയിറക്കുന്നതും മുഖംപൊത്തിയിരിക്കുന്ന പ്രശാന്ത് ആണ് ചിത്രത്തിൽ. സിനിമയിൽ കട്ട മാസ്സ് ഇറക്കുന്ന സംവിധായകൻ പോലും ഇൻജെക്ഷൻ പേടിച്ച് മുഖംപൊത്തിയ ചിത്രം വൈറലായി മാറിയിരിക്കുകയാണ്
advertisement
2/4
സംഗതി ഇൻജെക്ഷൻ കണ്ടപ്പോൾ മുഖംപൊത്തിയെങ്കിലും വാക്സിൻ സ്വീകരിച്ചിട്ടില്ലാത്തവരെങ്കിൽ നിങ്ങളും കുടുംബവും എത്രയും വേഗം സ്ലോട്ട് ബുക്ക് ചെയ്ത് കോവിഡ് വാക്സിൻ സ്വീകരിക്കണം എന്ന് പ്രശാന്ത് നീൽ ഏവരോടുമായി തന്റെ ട്വീറ്റിലൂടെ സന്ദേശം നൽകുന്നു (തുടർന്ന് വായിക്കുക)
advertisement
3/4
യഷ് നായകനായ കെ.ജി.എഫിന് തെന്നിന്ത്യൻ സംസ്ഥാനങ്ങളിലുടനീളം ആരാധകരുണ്ടായി. കേരളത്തിലും സ്ഥിതി മറിച്ചല്ല. സിനിമയിൽ നിന്നും സ്വീകരിച്ച രീതി അവലംബിച്ച് കേരളത്തിൽ അക്രമ സംഭവങ്ങളുണ്ടായ ചരിത്രവുമുണ്ട്
advertisement
4/4
യഷ് അവതരിപ്പിച്ച റോക്കി ഭായിയും സഞ്ജയ് ദത്തിന്റ അധീരയും തമ്മിലെ ഏറ്റുമുട്ടലാവും രണ്ടാം ഭാഗത്തിന്റെ ഹൈലൈറ്റ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാവും ചിത്രം പുറത്തിറങ്ങുക
മലയാളം വാർത്തകൾ/Photogallery/Film/
സിനിമയിൽ മാസ്സും ആക്ഷനും, വാക്സിൻ സൂചി കൊണ്ടതും മുഖം പൊത്തി കെ.ജി.എഫ്. സംവിധായകൻ പ്രശാന്ത് നീൽ