TRENDING:

വെറെ വഴിയില്ല സഹിച്ചേ പറ്റു ! വിനയ് ഫോർട്ടിന്റെ പുതിയ ലുക്ക് ഏത് സിനിമയിലേത് ?

Last Updated:
നിവിന്‍ പോളി ചിത്രം 'രാമചന്ദ്ര ബോസ് ആന്‍ഡ് കോ' എന്ന സിനിമയുടെ പ്രസ് മീറ്റിനെത്തിയ വിനയ് ഫോര്‍ട്ടിന്‍റെ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച
advertisement
1/8
വെറെ വഴിയില്ല സഹിച്ചേ പറ്റു ! വിനയ് ഫോർട്ടിന്റെ പുതിയ ലുക്ക് ഏത് സിനിമയിലേത് ?
ഒരൊറ്റ ലുക്ക് കൊണ്ട് ഒരു സിനിമയ്ക്കും കഥാപാത്രത്തിനും അടുത്തകാലത്തൊന്നു ഇമ്മാതിരി ഹൈപ്പ് കിട്ടികാണില്ല. നിവിന്‍ പോളി ചിത്രം 'രാമചന്ദ്ര ബോസ് ആന്‍ഡ് കോ' എന്ന സിനിമയുടെ പ്രസ് മീറ്റിനെത്തിയ വിനയ് ഫോര്‍ട്ടിന്‍റെ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച
advertisement
2/8
ഓണത്തിന് തിയേറ്ററിലെത്തുന്ന ചിത്രത്തില്‍ നിവിന്‍ പോളിക്കൊപ്പം ഒരു പ്രധാനവേഷത്തിലെത്തുന്ന വിനയ് ഫോര്‍ട്ടിന്‍റ ഈ ലുക്ക് ഏത് സിനിമയ്ക്ക് വേണ്ടിയാണ് എന്നതാണ് ആരാധകര്‍ക്ക് ഇടയിലെ സംസാര വിഷയം.
advertisement
3/8
പ്രസ് മീറ്റിനിടെ ഇക്കാര്യം ചോദിച്ചാളോട് ഇതിനുള്ള മറുപടിയും വിനയ് ഫോര്‍ട്ട് നല്‍കി. അപ്പന്‍ സിനിമയുടെ സംവിധായകനായ മജുവിൻ്റെ പുതിയ ചിത്രത്തിന് വേണ്ടിയുള്ള ലുക്കാണ് ഇതെന്നാണ് വിനയ് ഫോർട്ട് പറഞ്ഞത്.
advertisement
4/8
‘അപ്പന്‍ സിനിമയുടെ സംവിധായകനായ മജുവിൻ്റെ പുതിയ ചിത്രത്തിന് വേണ്ടിയുള്ള ലുക്കാണിത്. ആ സിനിമയില്‍ ഞാന്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് ഞാന്‍. ഭയങ്കര ഇന്‍ട്രസ്റ്റിങ് ആയിട്ടുള്ള സിനിമയാണത്. ഇന്ററസ്റ്റിങ് ആയിട്ടുള്ള കഥാപാത്രവുമാണ്.അതുകൊണ്ടാണ് ഈ കോലത്തില്‍ എത്തിയത്’
advertisement
5/8
‘ഞാന്‍ ഒരുപാട് പറഞ്ഞുനോക്കി, ഇത് വടിച്ചിട്ട് വെപ്പുമീശ വെക്കാം എന്നൊക്കെ. പക്ഷേ പുള്ളി സമ്മതിച്ചില്ല. എന്റെ അടുത്ത സുഹൃത്തായതുകൊണ്ട് വേറെ നിവൃത്തിയുമില്ല. സിനിമ സെപ്റ്റംബര്‍ പകുതിയാകുമ്പോഴേക്കും കഴിയാം. അതുവരെ ഈ രൂപത്തില്‍ തന്നെ നടക്കേണ്ടി വരും. ഒന്നും ചെയ്യാന്‍ പറ്റില്ല,’ വിനയ് പറഞ്ഞു
advertisement
6/8
അതേസമയം, വിനയ് ഫോര്‍ട്ടിന്‍റെ ഈ ലുക്ക് ട്രോളന്മാരും ഏറ്റെടുത്ത് കഴിഞ്ഞു.ചെറിയ കട്ടിമീശയും കണ്ണടയും വെച്ച് റെഡ് ടീഷർട്ട് ധരിച്ചെത്തിയ താരം ഇപ്പോൾ ട്രോളുകളിലും മീമുകളിലും നിറഞ്ഞ് നിൽക്കുകയാണ്.
advertisement
7/8
സിനിമകളിലെ പല കഥാപാത്രങ്ങളുമായി വിനയ് ഫോര്‍ട്ടിന്‍റെ ലുക്ക് താരതമ്യം ചെയ്ത് കൊണ്ടുള്ള ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുകഴിഞ്ഞു. ഇതില്‍ ചിലത് വിനയ് തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.
advertisement
8/8
ചാർളി ചാപ്ലിന് പുറമേ ജഗതിയുടെ ഉമ്മൻ കോശി, വിജയരാഘവൻ്റെ അലാവുദ്ദീൻ റാവുത്തർ, ഈ പറക്കും തളികയിലെ കല്യാണചെക്കൻ അങ്ങനെ ഒരു നിര നീണ്ട നിര തന്നെ ഉണ്ട്.
മലയാളം വാർത്തകൾ/Photogallery/Film/
വെറെ വഴിയില്ല സഹിച്ചേ പറ്റു ! വിനയ് ഫോർട്ടിന്റെ പുതിയ ലുക്ക് ഏത് സിനിമയിലേത് ?
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories