TRENDING:

Bazooka | ബസൂക്കയ്ക്കും ബോക്സ് ഓഫീസിൽ കാലിടറുന്നു; വമ്പൻ ബജറ്റിൽ നിർമിച്ച ചിത്രം കളക്ഷനിൽ കിതയ്ക്കുന്നു

Last Updated:
മലയാള സിനിമയിൽ വലിയ മുതൽമുടക്കിൽ നിർമിച്ച ചിത്രങ്ങളിൽ ഒന്നാണ് മമ്മൂട്ടി നായകനായ 'ബസൂക്ക'
advertisement
1/6
Bazooka | ബസൂക്കയ്ക്കും ബോക്സ് ഓഫീസിൽ കാലിടറുന്നു; വമ്പൻ ബജറ്റിൽ നിർമിച്ച ചിത്രം കളക്ഷനിൽ കിതയ്ക്കുന്നു
താരങ്ങൾക്ക് പഞ്ഞമില്ലാത്ത ചലച്ചിത്ര മേഖലയാണ് മലയാളത്തിന്റേത്. എന്നിരുന്നാലും, ഇന്നും രണ്ടു മുതിർന്ന നടൻമാർ നായകന്മാരായ സിനിമകൾ വന്നാൽ പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് അതിരുകൾ ഉണ്ടാവില്ല. അതിനു തക്കതായ ചിത്രങ്ങളുമായി മമ്മൂട്ടിയും (Mammootty) മോഹൻലാലും 2025ലും വന്നിറങ്ങി. മമ്മൂട്ടി നായകനായ ഗെയിം ത്രില്ലർ ചിത്രമാണ് 'ബസൂക്ക' (Bazooka). കലൂർ ടെന്നിസിന്റെ മകൻ ഡീനോ ഡെന്നിസ് ആദ്യമായി സംവിധായകനായ ചിത്രം. മമ്മൂട്ടി അഭിനയിച്ചില്ല എങ്കിലും, എ.ഐ. സാങ്കേതികതയുടെ സഹായത്തോടു കൂടി അദ്ദേഹം 'മമ്മൂട്ടി ചേട്ടൻ' ആയി എത്തിയ 'രേഖാചിത്രം' ഈ വർഷത്തെ ഏറ്റവും മികച്ച ലാഭം കൊയ്ത സിനിമകളിൽ ഒന്നായിരുന്നു
advertisement
2/6
സ്ക്രിപ്റ്റിംഗ് തുടങ്ങിയ നാൾ മുതൽ റിലീസ് വരെ ഏറെ ആകാംക്ഷ സൂക്ഷിച്ച ചിത്രമായിരുന്നു 'ബസൂക്ക'. ഈ പേരിൽ ഒരു മമ്മുക്ക ടച്ച് ഉണ്ടെന്നത് സിനിമയെക്കുറിച്ചുള്ള ആവേശം കൂട്ടി. മലയാള സിനിമയിൽ ഇറങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളിൽ ഒന്നാണിത്. 28 കോടി മുതൽമുടക്കിലാണ് ഈ മമ്മൂട്ടി ചിത്രം തിയേറ്ററിൽ എത്തിയത്. ഈ വർഷത്തിന്റെ തുടക്കത്തിൽ റിലീസ് പ്രതീക്ഷിച്ചുവെങ്കിലും, ഏപ്രിൽ മാസത്തേക്ക് റിലീസ് മാറി. ഇതിനിടെ മമ്മൂട്ടിയുടെ രോഗവിവരവും അദ്ദേഹം ചികിത്സ ആരംഭിച്ച വിവരവും ചർച്ചയായി (തുടർന്ന് വായിക്കുക)
advertisement
3/6
നിലവിൽ 185കോടി ഇറക്കി നിർമിച്ച 'L2 എമ്പുരാൻ' ആണ് മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ ചിത്രം. എന്നിരുന്നാലും രണ്ടക്ക കോടികൾ ചിലവിട്ട ബസൂക്കയും മലയാള സിനിമയെ സംബന്ധിച്ച് ചിലവേറിയ ചിത്രങ്ങളിൽ ഒന്നാണ്. ഗെയിമിംഗ് ഭ്രമം തലയ്ക്കു പിടിച്ച ഒരു സംഘത്തിന്റെ കഥയിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം. വലിയ തുകകൾ ഇറക്കി സിനിമയെടുത്താൽ എന്താകും പ്രേക്ഷക പ്രതികരണം എന്ന് ചോദ്യം നിലനിൽക്കുമ്പോൾ, ബസൂക്കയും ബോക്സ് ഓഫീസിൽ മിന്നുംവിജയം എന്ന് വിളിക്കാൻ സാധിക്കുന്ന നിലയിൽ ആയിട്ടില്ല
advertisement
4/6
ഒരാഴ്ച പിന്നിടുമ്പോൾ, രാജ്യമെമ്പാടുമുള്ള കളക്ഷൻ വിവരം പരിശോധിച്ചാൽ മുടക്കുമുതലിന്റെ പകുതി പിടിക്കാൻ പോലും 'ബസൂക്ക' നന്നേ പാടുപെടുന്ന കാഴ്ചയാണുള്ളത്. ഒരു സിനിമ ഇറങ്ങിക്കഴിഞ്ഞാൽ, അതിൽ നിർമാതാവിന്റെ ലാഭം ഒരു വളരെ ചെറിയ ശതമാനം മാത്രമേയുള്ളൂ. പ്രതിഫലത്തുക, ടാക്സ് ഇനങ്ങൾ, ബുക്ക് മൈ ഷോ, തിയേറ്റർ വിഹിതം, പ്രൊമോഷൻ, മറ്റു ചിലവുകൾ എന്നിങ്ങനെ പല പല വിഭാഗങ്ങളിൽ പോകുന്ന തുക മാറ്റിനിർത്തിയാൽ, സിനിമയിൽ നിന്നും നിർമാതാവിലേക്ക് എത്തുന്ന ലാഭം തീർത്തും കുറവായിരിക്കും
advertisement
5/6
സിനിമകളുടെ റിലീസിന് ശേഷം ബോക്സ് ഓഫീസിൽ നിന്നും ലഭ്യമായ തുക പ്രസിദ്ധീകരിക്കുന്ന ട്രേഡ് അനാലിസിസ് സൈറ്റ് ആയ sacnilk ബസൂക്കയുടെ ഇതുവരെയുള്ള ബോക്സ് ഓഫീസ് കളക്ഷൻ പുറത്തുവിടുന്നു. രാജ്യമെമ്പാടും നിന്നുള്ള കളക്ഷൻ ഇനത്തിൽ ആദ്യ ദിനത്തിൽ ചിത്രം 3.2 കോടി നേടി എന്നാണ് വിവരം. വരും ദിവസങ്ങളിൽ ഈ തുക മറികടന്നില്ല എന്ന് മാത്രമല്ല, ദിവസേനയുള്ള കളക്ഷൻ കുറയുകയും ചെയ്തിരുന്നു. വിഷു, ഈസ്റ്റർ സീസൺ കാലം സിനിമയ്ക്ക് അനുകൂലമാവുന്നില്ല എന്ന കാഴ്ചയാണ് ബോക്സ് ഓഫീസ് സൂചിക നൽകുന്ന വിവരം
advertisement
6/6
റിലീസ് ദിനത്തിൽ തുടങ്ങി, ഇന്നുവരെ ബസൂക്ക 12.03 കോടി രൂപ ബോക്സ് ഓഫീസിൽ നിന്നും നേടി എന്നാണ് sacnilk നൽകുന്ന വിവരം. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ചിത്രം അരക്കോടിക്ക് താഴെ വീതമാണ് ബോക്സ് ഓഫീസിൽ നിന്നും നേടിയ കളക്ഷൻ. 11 വിദേശ രാജ്യങ്ങളിൽ കൂടി റിലീസ് ചെയ്ത ചിത്രത്തിന്റെ ഓവർസീസ് കളക്ഷൻ തുക ലഭ്യമല്ല. ഗൗതം മേനോൻ, ഹക്കിം ഷാജഹാൻ, സിദ്ധാർത്ഥ് ഭരതൻ, ഐശ്വര്യ മേനോൻ എന്നിവർ മുഖ്യവേഷങ്ങൾ ചെയ്ത ചിത്രത്തിൽ ബാബു ആന്റണി അതിഥിവേഷത്തിൽ വരുന്നുണ്ട്
മലയാളം വാർത്തകൾ/Photogallery/Film/
Bazooka | ബസൂക്കയ്ക്കും ബോക്സ് ഓഫീസിൽ കാലിടറുന്നു; വമ്പൻ ബജറ്റിൽ നിർമിച്ച ചിത്രം കളക്ഷനിൽ കിതയ്ക്കുന്നു
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories