TRENDING:

'ഈ പറക്കും തളിക'യിൽ ഒരു എലിക്ക് 50 രൂപ വച്ച് കൊടുക്കുമായിരുന്നു'; ഹരിശ്രീ അശോകൻ

Last Updated:
എലിയെ തരുന്നതിന് ആളുകൾ ക്യൂ ആയിരുന്നെന്ന് ഹരിശ്രീ അശോകൻ പറഞ്ഞു
advertisement
1/5
'ഈ പറക്കും തളിക'യിൽ ഒരു എലിക്ക് 50 രൂപ വച്ച് കൊടുക്കുമായിരുന്നു'; ഹരിശ്രീ അശോകൻ
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ റിപ്പീറ്റ് വാല്യുയുള്ള ചിത്രങ്ങളിലൊന്നാണ് 'ഈ പറക്കും തളിക'. താഹയുടെ സംവിധാനത്തിൽ 2001-ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ദിലീപ്, ഹരിശ്രീ അശോകൻ, നിത്യ ദാസ്, കൊച്ചിൻ ഹനീഫ, ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്.
advertisement
2/5
ചിത്രത്തിലെ നർമ്മരസമായ ഓരോ ഭാ​ഗങ്ങളും നിത്യ ജീവിതത്തിൽ ഉപയോ​ഗിക്കാത്തവരായി ചുരുക്കം ചിലർ മാത്രമേ കാണുകയുള്ളൂ. പറക്കും തളികയിൽ സുന്ദരൻ എന്ന കഥാപാത്രത്തെയാണ് ഹരിശ്രീ അശോകൻ അവതരിപ്പിച്ചത്. സുന്ദരന്റെ പാസ്പോർട്ട് കരണ്ട് തിന്ന എലിയുടെ പിന്നാലെ പോകുന്ന ഓരോ ഭാ​ഗങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
advertisement
3/5
ചിത്രത്തിലെ ആദ്യം മുതൽ അവസാനം വരെ എലിയുമായിട്ടുള്ള ഭാ​ഗങ്ങൾ ചിത്രീകരിച്ചതിനെ കുറിച്ചും എലിയെ വാങ്ങിയതിനെ കുറിച്ചും പറയുകയാണ് ഹരിശ്രീ അശോകൻ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സുന്ദരൻ‌ എന്ന കഥാപാത്രത്തെയും എലിയെയും കുറിച്ച് ഹരിശ്രീ അശോകൻ മനസുതുറന്നത്.
advertisement
4/5
ഒരു ദിവസം ഒരു എലിയെ കൊണ്ടു തരുന്നതിന് 50 രൂപ വച്ച് കൊടുക്കണം. ആളുകൾ എലിയെ തരുന്നതിന് ക്യൂ ആയിരുന്നു. പിന്നീട് അത് , 200 രൂപ വരെ ആയി മാറിയിരുന്നു. വടിയും കൊണ്ട് അതിനെ അടിക്കാൻ ഓടിച്ചാൽ എലി ഓടി പോകില്ലേ? എലി നിൽക്കില്ല. ഒരിടത്ത് വച്ചാൽ അത് ഓടിപോകുമെന്നാണ് അദ്ദേഹം പറയുന്നത്.
advertisement
5/5
പിന്നെ, എലി എവിടെയും നിൽക്കില്ലായിരുന്നു. ചില സമയത്ത് നിലത്ത് വയ്ക്കുമ്പോൾ തന്നെ ഓടി പോകുമായിരുന്നു. പിന്നെയാണ് വെള്ള എലിയെ വാങ്ങി കറുത്ത പെയിന്റ് അടിക്കാൻ തീരുമാനിച്ചത്. അതിനെ കളറ് ചെയ്ത്, ക്ലോസ് സീനുകളൊക്കെ ആദ്യമേ എടുത്തിരുന്നു. എലിയെ ബസിന്റെ ഇടയിലൂടെയൊക്കെ ഓടിച്ച് ഞാന്‍ തല്ലുന്ന ഷൂട്ട് ചെയ്യാനുണ്ടായിരുന്നു. അത് എന്റെ കയ്യില്‍ ഞാന്‍ ടങ്കീസ് കെട്ടിയിട്ട് മറ്റേയറ്റം എലിയുടെ കാലില്‍ കെട്ടിയാണ് ചെയ്തത്. അല്ലാതെ നമുക്ക് അതിനെ നോക്കിയാല്‍ അത് എങ്ങോട്ടാണ് ഓടുകയെന്ന് പെട്ടെന്ന് മനസിലാകില്ലെന്നും ഹരിശ്രീ അശോകൻ‌ കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/Photogallery/Film/
'ഈ പറക്കും തളിക'യിൽ ഒരു എലിക്ക് 50 രൂപ വച്ച് കൊടുക്കുമായിരുന്നു'; ഹരിശ്രീ അശോകൻ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories