TRENDING:

Katrina Kaif | കത്രീന കൈഫിനെ സോഷ്യൽമിഡിയയിലൂടെ ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ

Last Updated:
ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കത്രീനയ്ക്കൊപ്പം നിൽക്കുന്ന നിരവധി വ്യാജ ചിത്രങ്ങളും വിഡിയോകളും ഇയാൾ പങ്കുവച്ചിട്ടുണ്ട്.
advertisement
1/5
കത്രീന കൈഫിനെ ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ
ബോളിവുഡ് നടി കത്രീന കൈഫിനെ സമൂഹമാധ്യമത്തിലൂടെ ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത് യുവാവ് അറസ്റ്റിൽ. മന്‍വീന്ദർ സിങ് ആണ് മുംബൈ പൊലീസിന്‍‌റെ പിടിയിലായ്ത. നേരത്തെ ഭര്‍ത്താവ് വിക്കി കൗശാലിൻറെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.
advertisement
2/5
കത്രീനയെ വിവാഹം ചെയ്യണമെന്ന് പറഞ്ഞ് കുറച്ചുമാസങ്ങളായി നടിയെ ഇൻസ്റ്റഗ്രാമിലൂടെ ‘കിങ് ബോളിവുഡ് സിഇഒ' എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഇയാൾ ശല്യം ചെയ്തിരുന്നു. വിക്കി കൗശലിനെതിരെയും ഇയാൾ വധഭീഷണി മുഴക്കിയിരുന്നു.
advertisement
3/5
ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കത്രീനയ്ക്കൊപ്പം നിൽക്കുന്ന നിരവധി വ്യാജ ചിത്രങ്ങളും വിഡിയോകളും ഇയാൾ പങ്കുവച്ചിട്ടുണ്ട്. കത്രീനയ്ക്കൊപ്പം നിൽക്കുന്ന വിക്കി കൗശലിന്റെ തല വെട്ടിമാറ്റി മൻവീന്ദർ തന്റെ തലവച്ച് ‘എന്റെ ഭാര്യ, ഇന്ന് ഞങ്ങളുടെ വിവാഹം എന്നിങ്ങനെ കുറിച്ചിട്ടുണ്ട്.
advertisement
4/5
ഡിസംബർ എട്ടിനായിരുന്നു കത്രീനയുടെയും വിക്കി കൗശലിന്റെയും വിവാഹം. അടുത്തിടെയാണ് വിക്കിയും കത്രീനയും മാലദ്വീപിൽ നിന്ന് അവധി ആഘോഷിച്ച് തിരിച്ചെത്തിയത്. കത്രീനയുടെ 39ാം പിറന്നാൾ ആഘോഷം അടുത്ത സുഹൃത്തുക്കൾക്കൊപ്പം മാലദ്വീപിലായിരുന്നു ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങൾ ഇരുവരും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. (image: Instagram)
advertisement
5/5
അടുത്തിട‌െ ബോളിവുഡ് താരം സൽമാൻ ഖാനും വധഭീഷണി സന്ദേശം ലഭിച്ചിരുന്നു. കൊല്ലപ്പെട്ട പഞ്ചാബി ഗായകൻ സിദ്ദു മൂസേവാലയുടെ അവസ്ഥ സൽമാൻ ഖാനും പിതാവിനും വരുമെന്നാണ് വധഭീഷണിയിലുണ്ടായിരുന്നത്.
മലയാളം വാർത്തകൾ/Photogallery/Film/
Katrina Kaif | കത്രീന കൈഫിനെ സോഷ്യൽമിഡിയയിലൂടെ ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories