TRENDING:

Mammootty- Manju Warrier| ഫോട്ടോഗ്രാഫർ മമ്മൂക്ക, മോഡൽ മഞ്ജു വാര്യർ; ചിത്രങ്ങൾ വൈറൽ

Last Updated:
മലയാള സിനിമയിലെ മികച്ച ഫോട്ടോ ഗ്രാഫറായ മമ്മൂക്കയാണ് ഈ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയതെന്നും നന്ദി മമ്മൂക്ക എന്നും മഞ്ജു ചിത്രങ്ങൾക്കൊപ്പം കുറിച്ചു.
advertisement
1/8
Mammootty- Manju Warrier| ഫോട്ടോഗ്രാഫർ മമ്മൂക്ക, മോഡൽ മഞ്ജു വാര്യർ; ചിത്രങ്ങൾ വൈറൽ
ഗ്ലാമറിന്റെ കാര്യത്തിൽ ലേഡി മമ്മൂട്ടി എന്നാണ് മഞ്‍ജു വാര്യറെ ഇപ്പോൾ ആരാധകർ വിളിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന മഞ്​ജുവിന്‍റെ പുതിയ ചിത്രങ്ങളാണ്​ ഇതിന്​ കാരണം. വെള്ള ഷര്‍ട്ടും ബ്ലാക്ക് സ്‌കേര്‍ട്ടും അണിഞ്ഞ മഞ്ജു വാര്യരുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗം തീർത്തത്. എന്നാൽ ഇപ്പോൾ പുതുതായി മൂന്നു ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ നായിക. (Photo- Facebook/ Manju Warrier)
advertisement
2/8
ഈ ചിത്രങ്ങളെ അമൂല്യമായ നിധി എന്നാണ് മഞ്ജു വാര്യർ വിശേഷിപ്പിക്കുന്നത്. ഇതിന് കാരണവുമുണ്ട്. ഈ ചിത്രങ്ങൾ എടുത്തത് സാക്ഷാൽ മമ്മൂട്ടിയാണ്. മലയാള സിനിമയിലെ മികച്ച ഫോട്ടോ ഗ്രാഫറായ മമ്മൂക്കയാണ് ഈ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയതെന്നും നന്ദി മമ്മൂക്ക എന്നും മഞ്ജു ചിത്രങ്ങൾക്കൊപ്പം കുറിച്ചു. ദി പ്രീസ്റ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ മമ്മൂട്ടി എടുത്ത ചിത്രങ്ങളാണിത്. തുടർന്ന് വായിക്കുക... (Photo- Facebook/ Manju Warrier)
advertisement
3/8
ചിത്രങ്ങൾക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മികച്ച ഫോട്ടോകളാണ് മമ്മൂട്ടിയുടേതെന്നാണ് കമന്റുകളിൽ ആരാധകർ അഭിപ്രായപ്പെടുന്നത്. ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫറുടെ മികവോടെയാണ് മമ്മൂട്ടി ചിത്രങ്ങൾ പകർത്തിയതെന്നാണ് കമന്റുകള്‍. (Photo- Facebook/ Manju Warrier)
advertisement
4/8
വെള്ള ഷര്‍ട്ടും ബ്ലാക്ക് സ്‌കേര്‍ട്ടും ധരിച്ച് ബാങ്‌സ് സ്റ്റൈല്‍ ഹെയര്‍ സ്റ്റൈലുമായുള്ള മഞ്ജുവിന്റെ ചിത്രമാണ് കഴിഞ്ഞ ദിവസങ്ങളിൽ വൈറലായത്. ചതുര്‍മുഖം എന്ന സിനിമയുടെ വാര്‍ത്താസമ്മേളനത്തിലാണ്​ തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിൽ താരം എത്തിയത്. സമൂഹ മാധ്യമങ്ങളിൽ ഈ ചിത്രങ്ങള്‍ക്കു താഴെ ഒട്ടനവധി ആരാധകരാണ്​ കമന്‍റുകളുമായി രംഗത്തെത്തിയത്​. (Photo- Facebook/ Manju Warrier)
advertisement
5/8
ഒരു കൗമാരക്കാരിയെപ്പോലെ തോന്നുന്നു എന്നാണ്​ ആരാധകരിൽ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടത്​. പ്രായം കൂടും തോറും മഞ്ജു കൂടുതല്‍ ചെറുപ്പമായി വരുന്നുവെന്നും പ്രായം പിറകോട്ട് സഞ്ചരിക്കുന്ന മാജിക് ആണോ ഇതെന്നുമൊക്കെ ആരാധകര്‍ ചോദിക്കുന്നുണ്ട്​. മകളോളം ചെറുപ്പമായിട്ടുണ്ട് എന്ന് കമന്‍റ്​ ചെയ്​തവരുമുണ്ട്​.
advertisement
6/8
ചിലർ നിലയില്ലാ കയത്തിൽ വീണു പോകുമ്പോ ചിലർ അതിശക്തമായി തിരിച്ചു വരും, ഒരു വാശിയോടെ. അതിനു തെളിവാണ് നിങ്ങൾ- എന്നായിരുന്നു ഒരാളുടെ കമന്റ്. എന്തൊരക്രമമാണിത്, ഇങ്ങനെ സൗന്ദര്യം ദിവസവും കൂടാമോ, കുശുമ്പുണ്ടെങ്കിലും പറയാതിരിക്കാനാവില്ല -ഇങ്ങനെ നീളുന്നു കമന്‍റുകൾ. യുവനടിമാർ കുറച്ച് ജാഗ്രത പാലിക്കണമെന്നായിരുന്നു സംവിധായകൻ സാജിദ് യഹിയയുടെ കമന്‍റ്​.
advertisement
7/8
തുർമുഖ'ത്തിൽ മഞ്​ജുവിനൊപ്പം സണ്ണി വെയ്നും പ്രധാനകഥാപാത്രമായെത്തുന്നു. മലയാളത്തിലെ ആദ്യ ടെക്നോ ഹൊറര്‍ ചിത്രമാണതെന്ന്​ അണിയറ പ്രവർത്തകർ അവകാ​ശപ്പെടുന്നു. മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും ജിസ് ടോംസ് മൂവിയുടെ ബാനറില്‍ ജിസ് ടോംസ്, ജസ്റ്റിന്‍ തോമസ്​ എന്നിവരും ചേര്‍ന്നാണ്​ നിര്‍മ്മാണം.
advertisement
8/8
നവാഗതരായ രഞ്ജീത്ത് കമല ശങ്കര്‍, സലില്‍ വി. എന്നിവരാണ്​ സംവിധാനം. തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്​ അഭയകുമാര്‍ കെ., അനില്‍ കുര്യന്‍ എന്നിവരാണ്​. നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവന്‍ പ്രജോദ് എന്നിവരാണ് മറ്റു താരങ്ങള്‍.
മലയാളം വാർത്തകൾ/Photogallery/Film/
Mammootty- Manju Warrier| ഫോട്ടോഗ്രാഫർ മമ്മൂക്ക, മോഡൽ മഞ്ജു വാര്യർ; ചിത്രങ്ങൾ വൈറൽ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories