Mohanlal | ലാലേട്ടൻ ഒരു വരവ് വരുന്നുണ്ട്; ഓഗസ്റ്റിൽ തീപാറിക്കാൻ 'ജയ്‌ലറിൽ' മാസ്സ് ആൻഡ് ക്‌ളാസ് ലുക്കിൽ മോഹൻലാൽ
- Published by:user_57
- news18-malayalam
Last Updated:
ലാലേട്ടന്റെ അടിപൊളി ലുക്ക് ആരാധകർ ആഘോഷമാക്കിക്കഴിഞ്ഞു
advertisement
1/5

രജനികാന്തിനൊപ്പം മോഹൻലാൽ (Mohanlal) ആദ്യമായി വേഷമിടുന്ന 'ജെയ്‌ലർ' സിനിമയുടെ (Jailer movie) ടീസർ പുറത്തിറങ്ങി. ലാലേട്ടന്റെ അടിപൊളി ലുക്ക് ആരാധകർ ആഘോഷമാക്കിക്കഴിഞ്ഞു. സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 10ന് റിലീസ് ചെയ്യും. മോഹൻലാൽ, ശിവ രാജ്കുമാർ, ജാക്കി ഷ്റോഫ്, തമന്ന ഭാട്ടിയ, രമ്യ കൃഷ്ണൻ തുടങ്ങിയവരും ടീസറിൽ രജനികാന്തിനൊപ്പം കാണാം
advertisement
2/5
രജനികാന്തിന്റെ 169-ാം ചിത്രം സൺ പിക്‌ചേഴ്‌സ് ആണ് നിർമ്മിക്കുക. അനിരുദ്ധാണ് ജയിലറിന് സംഗീതം പകർന്നിരിക്കുന്നത്. രജനികാന്ത് നായകനായ ഈ ചിത്രത്തിൽ മോഹൻലാലിന് അതിഥി വേഷമാണ്. യോഗി ബാബു, ശിവ രാജ്കുമാർ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അഭിനേതാക്കളും അണിയറപ്രവർത്തകരും (തുടർന്ന് വായിക്കുക)
advertisement
3/5
രജനികാന്തുമായുള്ള നെൽസണിന്റെ ആദ്യ ചിത്രമാണിത്. ചിത്രത്തിന്റെ ഛായാഗ്രഹണം വിജയ് കാർത്തിക് കണ്ണനും എഡിറ്റിംഗ് ആർ. നിർമ്മലും നിർവ്വഹിക്കുന്നു. സൺ പിക്‌ചേഴ്‌സിന്റെ പിന്തുണയുള്ള രജനികാന്തിന്റെ അവസാന ചിത്രമായ 'അണ്ണാത്തെ' 2021 നവംബർ 4-ന് ദീപാവലി ആഘോഷത്തോട് അനുബന്ധിച്ച് റിലീസ് ചെയ്തു
advertisement
4/5
ചിത്രത്തിൽ ജെയ്‌ലർ മുത്തുവേൽ പാണ്ഡ്യന്റെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. ടീസർ ആക്ഷൻ രംഗങ്ങളാൽ ശ്രദ്ധേയമാണ്. ഹൈദരാബാദിലും കേരളത്തിലുമായാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത്
advertisement
5/5
23 വർഷങ്ങൾക്ക് ശേഷം രജനികാന്തും രമ്യാ കൃഷ്ണനും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രധാന ഹൈലൈറ്റ്. ഒരു കൊമേഴ്‌സ്യൽ എന്റർടെയ്‌നറായി ആവിഷ്കരിച്ച ജയ്‌ലറിൽ കന്നഡ താരം ശിവരാജ്കുമാറും ഉണ്ട്
മലയാളം വാർത്തകൾ/Photogallery/Film/
Mohanlal | ലാലേട്ടൻ ഒരു വരവ് വരുന്നുണ്ട്; ഓഗസ്റ്റിൽ തീപാറിക്കാൻ 'ജയ്‌ലറിൽ' മാസ്സ് ആൻഡ് ക്‌ളാസ് ലുക്കിൽ മോഹൻലാൽ