സിനിമാഷൂട്ടിംഗിനിടെ സഹപ്രവർത്തകയോട് മോശം പെരുമാറ്റം; ബലാത്സംഗക്കേസിൽ നടൻ വിജയ് റാസ് അറസ്റ്റിൽ
Last Updated:
റാസിനെ കോടതിയിൽ ഹാജരാക്കുകയും അവിടെ നിന്ന് ജാമ്യം ലഭിച്ചതായും അഡീഷണൽ പൊലീസ് സൂപ്രണ്ട് അതുൽ കുൽക്കർണി പറഞ്ഞു.
advertisement
1/4

ബലാത്സംഗക്കേസിൽ ബോളിവുഡ് നടൻ വിജയ് റാസിനെ ഗോണ്ടിയ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ഗോണ്ടിയയിലെ ഹോട്ടലിൽ നിന്നാണ് നടനെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. മധ്യപ്രദേശിൽ ‘ഷെർണി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ വിജയ് റാസ് അണിയറ പ്രവർത്തകരിൽ ഉണ്ടായിരുന്ന ഒരു സ്ത്രീയെ പീഡിപ്പിച്ചുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
advertisement
2/4
പൊലീസ് അറസ്റ്റ് ചെയ്ത വിജയ് റാസയ്ക്ക് പിന്നീട് ജാമ്യം അനുവദിക്കുകയും ചെയ്തു. നടനെതിരെ ബലാത്സംഗ പരാതിയുമായി തിങ്കളാഴ്ചയാണ് യുവതി പൊലീസിനെ സമീപിച്ചതെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.
advertisement
3/4
മധ്യപ്രദേശിലെ ബാലഘട്ട് ജില്ലയിൽ ഷെർണി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ വിജയ് റാസ് തന്നെ പീഡിപ്പിച്ചുവെന്ന് പരാതിയിൽ അവർ ആരോപിച്ചു.
advertisement
4/4
ഐപിസിയിലെ 354-ആം വകുപ്പ് (ഒരു സ്ത്രീയെ പീഡിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ആക്രമിക്കുക അല്ലെങ്കിൽ ക്രിമിനൽ ബലം പ്രയോഗിക്കുക) പ്രകാരം വിജയ് റാസിനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. റാസിനെ കോടതിയിൽ ഹാജരാക്കുകയും അവിടെ നിന്ന് ജാമ്യം ലഭിച്ചതായും അഡീഷണൽ പൊലീസ് സൂപ്രണ്ട് അതുൽ കുൽക്കർണി പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Film/
സിനിമാഷൂട്ടിംഗിനിടെ സഹപ്രവർത്തകയോട് മോശം പെരുമാറ്റം; ബലാത്സംഗക്കേസിൽ നടൻ വിജയ് റാസ് അറസ്റ്റിൽ