TRENDING:

അഭിനയത്തിന് ഇടവേള നൽകി കോവിഡ് രോഗികളെ ശുശ്രൂഷിക്കാൻ തയ്യാറായ നടിക്ക് കോവിഡ് സ്ഥിരീകരിച്ചു

Last Updated:
'ഫാൻ' എന്ന ഷാരൂഖ് ഖാൻ സിനിമയിൽ അഭിനയിച്ചിട്ടുള്ള ശിഖ് സഞ്ജയ് ശർമയ്ക്കൊപ്പം 'കാഞ്ച് ലി' എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
advertisement
1/4
അഭിനയത്തിന് ഇടവേള നൽകി കോവിഡ് രോഗികളെ ശുശ്രൂഷിക്കാൻ തയ്യാറായ നടിക്ക് കോവിഡ് സ്ഥിരീകരിച്ചു
മുംബൈ: അഭിനയത്തിന് താൽക്കാലിക ഇടവേള നൽകി പഴയ നഴ്സിംഗ് കുപ്പായം എടുത്തണിഞ്ഞ നടി ശിഖ മൽഹോത്രയ്ക്ക് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. കോവിഡ് 19 രാജ്യത്ത് പിടിമുറുക്കിയപ്പോൾ ആയിരുന്നു അഭിനയത്തിന് താൽക്കാലിക ഇടവേള നൽകി കോവിഡ് രോഗികളെ ചികിത്സിക്കാൻ നടി ശിഖ തയ്യാറായത്. കഴിഞ്ഞ ആറുമാസമായി നഴ്സിന്റെ കുപ്പായം അണിഞ്ഞ് കോവിഡ് രോഗികളെ ശുശ്രൂഷിക്കാൻ സജീവമായി താരവുമുണ്ട്. എന്നാൽ, തനിക്കും കോവിഡ് പിടിപെട്ടുവെന്ന വാർത്തയാണ് ശിഖ സോഷ്യൽ മീഡിയയിലൂടെ കഴിഞ്ഞദിവസം പങ്കുവച്ചത്.
advertisement
2/4
ആശുപത്രിയിൽ നിന്നുള്ള ചിത്രം ഉൾപ്പെടെയാണ് തനിക്ക് കോവിഡ് ബാധിച്ച വിവരം ശിഖ പങ്കുവച്ചത്. എല്ലാവരും ഈ രോഗത്തെ ഗൗരവമായി കാണണമെന്ന് അഭ്യർത്ഥിക്കാനാണ് ആശുപത്രിയിൽ നിന്നുള്ള ചിത്രം പങ്കു വയ്ക്കുന്നതെന്നും താരം പറഞ്ഞു. ശരീരത്തിൽ ഓക്സിജന്റെ അളവ് കുറവാണെന്നും താരം വ്യക്തമാക്കി. വൈറസിനെ തോൽപിച്ച് താൻ ഉടൻ തന്നെ തിരിച്ചെത്തുമെന്നും എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും തനിക്കുണ്ടെന്നും നടി പറഞ്ഞു. പരമാവധി വീടിനുള്ളിൽ സുരക്ഷിതരായിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും താരം അഭ്യർത്ഥിച്ചു.
advertisement
3/4
മാസ്ക് മറക്കരുതെന്നും കൈകൾ ഇടയ്ക്കിടെ കഴുകണമെന്നും ശിഖ അഭ്യർത്ഥിച്ചു. വാക്സിൻ കണ്ടുപിടിക്കാത്ത കാലത്തോളം മുൻകരുതലിൽ വീഴ്ച വരുത്തരുത്. എല്ലാവരുടെയും സ്നേഹത്തിന് നന്ദി അറിയിക്കുന്നതായും താരം പറഞ്ഞു. നഴ്സിങ്ങിൽ ബിരുദം നേടിയിട്ടുള്ളയാളാണ് ശിഖ. ഡൽഹിയിലെ വർധമാൻ മഹാവീർ മെഡിക്കൽ കോളേജിൽ പഠനം പൂർത്തീകരിച്ചതിനു ശേഷം ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ അഞ്ചുവർഷം നഴ്സ് ആയി ജോലി ചെയ്തിരുന്നു.
advertisement
4/4
പിന്നീട് അഭിനയത്തിലേക്ക് തിരിഞ്ഞ ശിഖ ആറുമാസം മുമ്പാണ് വീണ്ടും നഴ്സിംഗ് കുപ്പായം അണിഞ്ഞത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്വയം സന്നദ്ധയായി രോഗികളെ ചികിത്സിക്കാൻ പോകുകയാണെന്ന് താരം അറിയിച്ചിരുന്നു. മുംബൈയിലെ ജോഗേശ്വരി ആശുപത്രിയിൽ ആയിരുന്നു താരം കോവിഡ് രോഗികളെ ചികിത്സിച്ചത്. 'ഫാൻ' എന്ന ഷാരൂഖ് ഖാൻ സിനിമയിൽ അഭിനയിച്ചിട്ടുള്ള ശിഖ് സഞ്ജയ് ശർമയ്ക്കൊപ്പം 'കാഞ്ച് ലി' എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Film/
അഭിനയത്തിന് ഇടവേള നൽകി കോവിഡ് രോഗികളെ ശുശ്രൂഷിക്കാൻ തയ്യാറായ നടിക്ക് കോവിഡ് സ്ഥിരീകരിച്ചു
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories