ധനുഷ്,പ്രിയങ്ക ചോപ്ര,ഹുമ ഖുറേഷി; ഹോളിവുഡിൽ വൻ റിലീസുകൾക്കൊരുങ്ങി ഇന്ത്യൻ താരങ്ങൾ
- Published by:Asha Sulfiker
- news18-malayalam
Last Updated:
ധനുഷ്, പ്രിയങ്ക ചോപ്ര, ഹുമ ഖുറേഷി തുടങ്ങി ഇന്ത്യൻ താരങ്ങളുടെതായി നിരവധി വമ്പൻ പ്രോജക്റ്റുകളാണ് ഹോളിവുഡിൽ ഒരുങ്ങുന്നത്. വെബ് സീരിസുകളിലായും സിനിമകളിലായും ഹോളിവുഡിൽ ചുവട് വയ്ക്കാനൊരുങ്ങുന്ന താരങ്ങളുടെ ചിത്രങ്ങളെക്കുറിച്ചറിയാം
advertisement
1/9

ധനുഷ്, പ്രിയങ്ക ചോപ്ര, ഹുമ ഖുറേഷി തുടങ്ങി ഇന്ത്യൻ താരങ്ങളുടെതായി നിരവധി വമ്പൻ പ്രോജക്റ്റുകളാണ് ഹോളിവുഡിൽ ഒരുങ്ങുന്നത്. വെബ് സീരിസുകളിലായും സിനിമകളിലായും ഹോളിവുഡിൽ ചുവട് വയ്ക്കാനൊരുങ്ങുന്ന താരങ്ങളുടെ ചിത്രങ്ങളെക്കുറിച്ചറിയാം
advertisement
2/9
അവഞ്ചേഴ്സ്-എൻഡ് ഗെയിമിലൂടെ ശ്രദ്ധ നേടിയ റൂസോ ബ്രദേഴ്സ് ഒരുക്കുന്ന 'ദി ഗ്രേ മാൻ'എന്ന ചിത്രത്തിലാണ് ധനുഷ് അഭിനയിക്കുന്നത്. റയാൻ ഗോസ്ലിംഗ്, ക്രിസ് ഇവാൻസ് എന്നിവരും ഈ ചിത്രത്തിൽ ധനുഷിനൊപ്പം ഒന്നിക്കുന്നുണ്ട്
advertisement
3/9
അവഞ്ചേഴ്സ്-എൻഡ് ഗെയിമിലൂടെ ശ്രദ്ധ നേടിയ റൂസോ ബ്രദേഴ്സ് ഒരുക്കുന്ന 'സിറ്റഡൽ' എന്ന വെബ് സീരിസാണ് പ്രിയങ്ക ചോപ്രയുടെതായി എത്തുന്നത്. റിച്ചാർഡ് മാഡെനാണ് ചിത്രത്തിൽ പ്രിയങ്കയുടെ സഹതാരം.
advertisement
4/9
മിസ് മാർവൽ എന്ന ചിത്രത്തില്‍ ഇന്ത്യൻ താരം മോഹൻ കപൂർ ഒരു പ്രധാന വേഷത്തിലെത്തും.
advertisement
5/9
ഇന്ത്യൻ നടി സോബിറ്റ ധുലിപാലയാണ് ഹോളിവുഡ് റിലീസിനായി കാത്തിരിക്കുന്ന മറ്റൊരു താരം. നെറ്റ്ഫ്ലിക്സിനായി ദേവ് പട്ടേൽ സംവിധാനം ചെയ്യുന്ന 'മങ്കി മാൻ' എന്ന ചിത്രത്തിലാണ് സോബിറ്റ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്.
advertisement
6/9
സാക്ക് സ്നൈഡറിന്‍റെ 'ആർമി ഓഫ് ദി ഡെഡ്' എന്ന ചിത്രത്തിലാണ് ഹുമാ ഖുറേഷി എത്തുന്നത്. തിയോ റോസി, ഡേവ് ബൗട്ടിസ്റ്റ എന്നിവരാണ് മറ്റ് താരങ്ങൾ. ഒരു 'സോംബി' ചിത്രമായ ആർമി ഓഫ് ദി ഡെഡിന്‍റെ ടീസർ നേരത്തെ പുറത്തിറങ്ങിയിരുന്നു
advertisement
7/9
'ഡെത്ത് ഓൺ ദി നൈൽ' എന്ന ചിത്രത്തിൽ ഗാൽ ഗാഡോട്ട്, റസ്സൽ ബ്രാൻഡ്, ആർമി ഹമ്മർ, റോസ് ലെസ്ലി, ലെറ്റിറ്റിയ റൈറ്റ് എന്നിവർക്കൊപ്പമാകും ഇന്ത്യൻ താരം അലി ഫസൽ എത്തുക
advertisement
8/9
ജഡ് അപ്പറ്റോവിന്റെ 'ദ ബബിൾ' എന്ന ഷോയിലാണ് ഇന്ത്യൻ താരം വീർ ദാസ് എത്തുക. പെഡ്രോ പാസ്കൽ, കാരെൻ ഗില്ലൻ എന്നിവരും ഇതിലുണ്ട്
advertisement
9/9
നെറ്റ്ഫ്ലിക്സിലെ 'മങ്കി മാൻ' എന്ന ചിത്രത്തിൽ തന്നെയാണ് ഇന്ത്യൻ താരം സിക്കന്ദർ ഖേറും പ്രത്യക്ഷപ്പെടുക.
മലയാളം വാർത്തകൾ/Photogallery/Film/
ധനുഷ്,പ്രിയങ്ക ചോപ്ര,ഹുമ ഖുറേഷി; ഹോളിവുഡിൽ വൻ റിലീസുകൾക്കൊരുങ്ങി ഇന്ത്യൻ താരങ്ങൾ