Pushpa 2| രശ്മികയുടെ ശ്രീവല്ലി മരിക്കുമോ? പുഷ്പ രണ്ടാം ഭാഗത്തെ കുറിച്ച് നിർമാതാവ് പറയുന്നു
- Published by:Naseeba TC
- news18-malayalam
Last Updated:
രണ്ടാം ഭാഗത്തിന്റെ തുടക്കത്തിൽ തന്നെ രശ്മിക അവതരിപ്പിച്ച ശ്രീവല്ലി എന്ന കഥാപാത്രം കൊല്ലപ്പെടുമെന്നായിരുന്നു വാർത്തകൾ
advertisement
1/7

അല്ലു അർജുൻ (Allu Arjun)നായകനായ പുഷ്പയുടെ രണ്ടാം ഭാഗത്തിനായുള്ള (Pushpa 2)കാത്തിരിപ്പിലാണ് ആരാധകർ. സിനിമയുടെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
advertisement
2/7
പുഷ്പ: ദി റൂൾ എന്നാണ് രണ്ടാം ഭാഗത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിൽ രശ്മിക മന്ദാന അവതരിപ്പിച്ച നായികാ കഥാപാത്രം ശ്രീവല്ലി മരിക്കുമെന്ന തരത്തിൽ കഴിഞ്ഞ ദിവസം വാർത്തകൾ പ്രചരിച്ചിരുന്നു.
advertisement
3/7
ഇത്തരത്തിലുള്ള വാർത്തകൾക്ക് മറുപടി നൽകിയിരിക്കുകയാണ് ചിത്രത്തിന്റ നിർമാതാവ് വൈ രവി ശങ്കർ. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പുഷ്പ രണ്ടാം ഭാഗത്തെ കുറിച്ച് നിർമാതാവ് സംസാരിച്ചത്.
advertisement
4/7
സിനിമയെ കുറിച്ച് ഇപ്പോൾ ആർക്കും ഒന്നും അറിയില്ല, അതിനാൽ തന്നെ അതിനെ കുറിച്ച് എന്ത് എഴുതിയാലും ആളുകൾ വിശ്വസിക്കും. ഇത്തരം വാർത്തകൾ മറ്റ് വെബ്സൈറ്റുകളും ചാനലുകളും വാർത്ത ഏറ്റുപിടിക്കുകയും ചെയ്യും.
advertisement
5/7
എന്നാൽ, ഇത്തരം വാർത്തകളെല്ലാം വ്യാജമാണെന്ന് മാത്രമാണ് തനിക്ക് പറയാനുള്ളത്. അസംബന്ധമായ വാർത്തകളാണ് ഇതൊക്കെയെന്നും നിർമാതാവ് വ്യക്തമാക്കി.
advertisement
6/7
പുഷ്പയുടെ രണ്ടാം ഭാഗത്തിൽ തുടക്കത്തിൽ തന്നെ രശ്മിക അവതരിപ്പിച്ച ശ്രീവല്ലി എന്ന കഥാപാത്രം കൊല്ലപ്പെടുമെന്നായിരുന്നു വാർത്തകൾ പ്രചരിച്ചത്. കെജിഎഫ്, RRR എന്നീ ചിത്രങ്ങളിലേതു പോലെ നായികയെ കൊലപ്പെടുത്താൻ പുഷ്പയുടെ അണിയറ പ്രവർത്തകരും തീരുമാനിച്ചുവെന്നായിരുന്നു വാർത്ത.
advertisement
7/7
അതേസമയം, രണ്ടാം ഭാഗത്തിലും ഫഹദ് ഫാസിലിന് മുഴുനീള റോൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം അവസാനം ചിത്രം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Film/
Pushpa 2| രശ്മികയുടെ ശ്രീവല്ലി മരിക്കുമോ? പുഷ്പ രണ്ടാം ഭാഗത്തെ കുറിച്ച് നിർമാതാവ് പറയുന്നു