TRENDING:

Happy Birthday Nivin Pauly| മലയാള സിനിമയില്‍ തൊട്ടതെല്ലാം പൊന്നാക്കിയ യുവതാരത്തിന് ഇന്ന് പിറന്നാൾ

Last Updated:
Happy Birthday Nivin Pauly| സി​നി​മയി​ല്‍ പത്തുവര്‍ഷം പി​ന്നി​ടുന്ന നി​​​വി​​​ന്‍​ ​പോ​ളി​​​ക്ക് ​ഇ​ന്ന് ​പി​റ​ന്നാള്‍
advertisement
1/9
മലയാള സിനിമയില്‍ തൊട്ടതെല്ലാം പൊന്നാക്കിയ യുവതാരത്തിന് ഇന്ന് പിറന്നാൾ
സി​നി​മയി​ല്‍ പത്തുവര്‍ഷം പി​ന്നി​ടുന്ന നി​​​വി​​​ന്‍​ ​പോ​ളി​​​ക്ക് ​ഇ​ന്ന് ​പി​റ​ന്നാള്‍. വി​നീത് ശ്രീനി​വാസന്‍ സംവി​ധായകനായി​ അരങ്ങേറി​യ മലര്‍വാടി​ ആര്‍ട്സ് ക്ളബ് എന്ന സിനിമയിലൂടെയാണ് നിവിൻ മലയാള സിനിമയിൽ കരിയർ ആരംഭിച്ചത്.
advertisement
2/9
പ്രേക്ഷകരുടെ മനസ്സറിഞ്ഞ് സിനിമകള്‍ തിരഞ്ഞെടുക്കുന്നതിലെ പ്രത്യേകത നിവിനെ മറ്റ് താരങ്ങളിൽ നിന്ന് എന്നും വ്യത്യസ്തമാക്കി. അതുകൊണ്ട് തന്നെ നിവിൻ അഭിനയിച്ച ഒട്ടുമിക്ക സിനിമകളും ബോക്സ് ഓഫീസിൽ വൻ വിജയം നേടിയിരുന്നു.
advertisement
3/9
നിവിന്‍ പോളി-വിനീത് ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകളാണ് നിവിനെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനൽകി തുടങ്ങിയത്. വിനീത് ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ്ബ്, തട്ടത്തിന്‍ മറയത്ത്, ജേക്കബിന്റെ സ്വർഗരാജ്യം, വിനീത് തിരക്കഥ എഴുതിയ ഒരു വടക്കന്‍ സെല്‍ഫി തുടങ്ങിയ ചിത്രങ്ങള്‍ നിവിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രങ്ങളായിരുന്നു.
advertisement
4/9
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983 ഉം ആക്ഷന്‍ ഹീറോ ബിജുവിലെ പൊലീസുകാരനും പ്രേക്ഷകരുടെ മനസിലെ ഇഷ്ട വേഷങ്ങളാണ്.
advertisement
5/9
മലയാള സിനിമയിൽ തന്നെ ചരിത്രം കുറിച്ച ട്രെന്‍ഡ് സെറ്ററായിരുന്നു പ്രേമത്തിലെ ജോർജ്.
advertisement
6/9
ചോക്ലേറ്റ് നായകന്‍ മാത്രമല്ല വില്ലന്‍ വേഷങ്ങളും തനിക്ക് സാധിക്കുമെന്ന് തെളിയിക്കുകയായിരുന്നു നിവിന്‍ ‘ടാ തടിയാ’ എന്ന ചിത്രത്തിലെ വില്ലൻ വേഷം.
advertisement
7/9
നേരം, ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡെയ്സ്, സഖാവ്, കായംകുളം കൊച്ചുണ്ണി, മിഖായേൽ, ലൗ ആക്ഷൻ ഡ്രാമ തുടങ്ങിയ ചിത്രങ്ങൾ മലയാള സിനിമയിൽ നിവിന് സ്വന്തം സ്പേസ് നൽകി.
advertisement
8/9
മൂത്തോൻ എന്ന ചിത്രം നിരവധി അന്താരാഷ്ട്ര വേദികളിൽ നിവിന് പ്രശംസ നൽകി.
advertisement
9/9
ഇനിയും ഇറങ്ങാനിരിക്കുന്ന പടവെട്ട്, തുറമുഖം എന്നീ ചിത്രങ്ങളും വലിയ പ്രതീക്ഷയാണ് നൽകുന്നത്.
മലയാളം വാർത്തകൾ/Photogallery/Film/
Happy Birthday Nivin Pauly| മലയാള സിനിമയില്‍ തൊട്ടതെല്ലാം പൊന്നാക്കിയ യുവതാരത്തിന് ഇന്ന് പിറന്നാൾ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories