ആ നടിക്കൊപ്പം അഭിനയിക്കാൻ മോഹൻലാൽ ആഗ്രഹിച്ചു; പക്ഷെ...
Last Updated:
Mohanlal secretly wished to act with this female star | ഒരിക്കലും നടക്കാതെ പോയ ആ ആഗ്രഹത്തെപ്പറ്റി നടി മേനക വെളിപ്പെടുത്തുന്നു
advertisement
1/5

ഏറെക്കാലം മനസ്സിൽ സൂക്ഷിച്ചിരുന്ന ഒരു മോഹമുണ്ടായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ എന്ന മോഹൻലാലിന്. തെന്നിന്ത്യൻ സിനിമ ആരാധിച്ച് പോന്ന താര സുന്ദരിക്കൊപ്പം അഭിനയിക്കുക
advertisement
2/5
മോഹൻലാലിന്റെ ആ ആഗ്രഹം തുറന്ന് പറഞ്ഞത് മറ്റാരുമല്ല, നടി മേനകയാണ്. മോഹൻലാലിന്റെ സിനിമയിലെ 41 വർഷങ്ങൾ ആഘോഷിക്കുന്ന വേളയിലാണ് ആ രഹസ്യം മേനക വെളിപ്പെടുത്തിയത്
advertisement
3/5
അടുത്തിടെ നടന്ന 1980കളിലെ താരങ്ങളുടെ ഒത്തുചേരലിലും മോഹൻലാലും മേനകയും രസകരമായി ചുവടുവയ്ക്കുന്ന വീഡിയോ പുറത്തിറങ്ങിയിരുന്നു
advertisement
4/5
തെന്നിന്ത്യയുടെ പകരംവയ്ക്കാനില്ലാത്ത താര റാണി ശ്രീദേവിക്കൊപ്പം അഭിനയിക്കുക എന്ന ആഗ്രഹം ലാലേട്ടന്റെ മനസ്സിൽ ഉണ്ടായിരുന്നു. എന്നാൽ ശ്രീദേവിയുടെ ആകസ്മിക മരണം അത് ഒരിക്കലും നടക്കാത്ത ആഗ്രഹമായി നിലനിർത്തി. ഒരുപക്ഷെ അവർ വെള്ളിത്തിരയിൽ ഒന്നിച്ചേനെ, ഈ സ്വപ്ന സിനിമ സാക്ഷാത്കരിച്ചിരുന്നെങ്കിൽ
advertisement
5/5
രാജമൗലിയുടെ ചിത്രത്തിൽ മോഹൻലാലും ശ്രീദേവിയും നായികാ നായകന്മാരാകും എന്ന വാർത്ത വന്നിരുന്നു. അതിനു പിന്നാലെയാണ് ശ്രീദേവിയുടെ ആകസ്മിക മരണം. ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യും എന്നായിരുന്നു റിപ്പോർട്ട്