TRENDING:

ബൊക്കെയും പൂമാലയുമായി സുരേശേട്ടനും സുമലത ടീച്ചറും; സംവിധായകന്റെ കാൽതൊട്ടനുഗ്രഹം വാങ്ങി താരങ്ങൾ

Last Updated:
ഇരുവരും സംവിധായകൻ്റെ കാൽതൊട്ട് അനുഗ്രഹം വാങ്ങി
advertisement
1/8
ബൊക്കെയും പൂമാലയുമായി സുരേശേട്ടനും സുമലത ടീച്ചറും; സംവിധായകന്റെ കാൽതൊട്ടനുഗ്രഹം വാങ്ങി താരങ്ങൾ
ഉത്തര മലബാറിൻ്റെ പശ്ചാത്തലത്തിലൂടെ പ്രേക്ഷകരെ ഏറെ വിസ്മയിപ്പിച്ച സംവിധായകനാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ. സുരാജ് വെഞ്ഞാറമൂടിന് ഏറെ അംഗീകാരവും പ്രശസ്തിയും നേടിക്കൊടുത്ത 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ', കുഞ്ചാക്കോ ബോബന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായ 'ന്നാ താൻ കേസുകൊട്' എന്നീ ചിത്രങ്ങൾക്കു ശേഷം രതീഷ് ബാലകൃഷ്ണപ്പൊതുവാൾ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന് തുടക്കമായി. സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയ കഥയാണ് ഇതിവൃത്തം
advertisement
2/8
'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലെ സുരേശനെയും സുമലതയേയും അവതരിപ്പിച്ച് പ്രേക്ഷകരുടെ മനം കവർന്ന രാജേഷ് മാധവനും, ചിത്രയും ഹാരമണിഞ്ഞ് കടന്നു വരുന്നതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. സ്റ്റേജിൽ തങ്ങളെ ഒന്നിപ്പിക്കാനായി സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളിനെ ക്ഷണിച്ചത് രാജേഷ് മാധവനാണ് (തുടർന്ന് വായിക്കുക)
advertisement
3/8
ഇരുവരും സംവിധായകൻ്റെ കാൽതൊട്ട് അനുഗ്രഹം വാങ്ങി. ഇവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ അതേ കഥാപാത്രങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് സംവിധായകനായ രതീഷ് ബാലകൃഷ്ണ പൊതുവാൾ ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്
advertisement
4/8
സിൽവർ ബേ സ്റ്റുഡിയോസിന്റെ ബാനറിൽ അജിത് തലാപ്പള്ളി, ഇമ്മാനുവൽ ജോസഫ് എന്നിവർ നിർമ്മിക്കുന്ന സിനിമയുടെ ചിത്രീകരണം മെയ് 29 തിങ്കളാഴ്ച്ച പയ്യന്നൂരിൽ ആരംഭിച്ചു. പയ്യന്നൂർ ഗവ. കോളജിൽ നടന്ന വ്യത്യസ്ഥമായ ചടങ്ങിലൂടെയാണ് ചിത്രീകരണമാരംഭിച്ചത്
advertisement
5/8
തുടർന്ന് മുൻ എം.എൽ.എമാരായ കെ.പി. കുഞ്ഞിക്കണ്ണൻ, വി.വി. രാജേഷ്, എന്നിവരും അഡ്വ. പി. സുരേഷ്, ലിസ്റ്റിൻ സ്റ്റീഫൻ, അനൂപ് കണ്ണൻ, ഇമ്മാനുവൽ ജോസഫ്, അജിത്‌ തലപ്പള്ളി, വിവേക് ഹർഷൻ, ജെ.കെ, എന്നിവർ ഭദ്രദീപം തെളിയിച്ചു
advertisement
6/8
ഉത്തരമലബാറിൻ്റെ സാമൂഹ്യ പശ്ചാത്തലത്തിലൂടെ, അവിടുത്തെ ആചാരാനുഷ്ടാനങ്ങൾക്കും ഏറെ പ്രാധാന്യം നൽകി, തികച്ചും റിയലിസ്റ്റിക്കായ ഒരു പ്രണയകഥ അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. സുധീഷ്, ശരത് രവി, ബാബു അന്നൂർ എന്നിവരും ഓഡിഷനിലൂടെ കണ്ടെത്തിയ പുതുമുഖങ്ങൾ, നാടകകലാകാരന്മാർ എന്നിവരും ഈ ചിത്രത്തിലെ അഭിനേതാക്കളാണ്
advertisement
7/8
മലയാളത്തിലെ പ്രമുഖ താരങ്ങളും നിർണ്ണായകമായ വേഷങ്ങളിലെത്തുന്നുണ്ട്. ഗാനങ്ങൾ - വൈശാഖ് സുഗുണൻ, സംഗീതം - ഡോൺ വിൻസൻ്റ്, ഛായാഗ്രഹണം - സബിൻ ഊരാളു കണ്ടി, എഡിറ്റിംഗ് - ആകാശ് തോമസ്, ക്രിയേറ്റീവ് ഡയറക്ടർ -സുധീഷ് ഗോപിനാഥ്, കലാസംവാധാനം - ജിത്തു സെബാസ്റ്റ്യൻ, മിഥുൻ ചാലിശ്ശേരി
advertisement
8/8
കോസ്റ്യൂം ഡിസൈൻ- ലിജി പ്രേമൻ, സ്പെഷ്യൽ കോസ്റ്യൂം -സുജിത് സുധാകരൻ, മേക്കപ്പ് - ലിബിൻ മോഹൻ, ലൈൻ പ്രൊഡ്യൂസേർസ് - മനു ടോമി, രാഹുൽ നായർ; കോ- പ്രൊഡ്യൂസേർസ് - ജെയ്‌ക്കെ, രതീഷ് ബാലകൃഷ്ണപ്പൊതുവാൾ, വിവേക് ഹർഷൻ; പ്രൊഡക്ഷൻ ഡിസൈനർ - കെ.കെ. മുരളീധരൻ; പ്രൊഡക്ഷൻ കൺട്രോളർ- ബിനു മണമ്പൂർ; പി.ആർ.ഒ.- വാഴൂർ ജോസ്, സ്റ്റിൽസ് - റിഷാജ് മുഹമ്മദ്. പയ്യന്നൂരും പരിസരങ്ങളിലുമായി ചിത്രീകരണം നടക്കും
മലയാളം വാർത്തകൾ/Photogallery/Film/
ബൊക്കെയും പൂമാലയുമായി സുരേശേട്ടനും സുമലത ടീച്ചറും; സംവിധായകന്റെ കാൽതൊട്ടനുഗ്രഹം വാങ്ങി താരങ്ങൾ
Open in App
Home
Video
Impact Shorts
Web Stories