Kurup| സുകുമാരക്കുറുപ്പിനെ മഹത്വവല്‍ക്കരിക്കരുത്; ദുൽഖർ സൽമാന് നോട്ടീസ് അയച്ച് കൊല്ലപ്പെട്ട ചാക്കോയുടെ ബന്ധുക്കൾ
- Published by:user_49
- news18-malayalam
Last Updated:
സുകുമാരക്കുറുപ്പിനെ മഹത്വവല്‍ക്കരിക്കുന്നതോ കൊല്ലപ്പെട്ട ചാക്കോയെ അപകീര്‍ത്തിപ്പെടുത്തുന്നതോ ആയ ഒന്നും സിനിമയില്‍ ഇല്ലെന്നു ബോധ്യപ്പെടുത്തണമെന്ന് ആവശ്യം
advertisement
1/6

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന 'കുറുപ്പ്' സിനിമ റിലീസിന് മുമ്പ് തന്നെ വിവാദത്തിലേക്കും. സുകുമാരക്കുറുപ്പിന്റെ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിനെതിരെ നിയമനടപടിയുമായി കൊല്ലപ്പെട്ട ചാക്കോയുടെ ഭാര്യയും മകനും രംഗത്ത്.
advertisement
2/6
സുകുമാരക്കുറുപ്പിനെ മഹത്വവല്‍ക്കരിക്കുന്നതോ കൊല്ലപ്പെട്ട ചാക്കോയെ അപകീര്‍ത്തിപ്പെടുത്തുന്നതോ ആയ ഒന്നും സിനിമയില്‍ ഇല്ലെന്നു ബോധ്യപ്പെടുത്തണമെന്നും സിനിമ റിലീസ് ചെയ്യുന്നതിനു മുന്‍പ് തങ്ങള്‍ക്ക് കാണണമെന്നുമാണ് ഇവരുടെ ആവശ്യം.
advertisement
3/6
കൊല്ലപ്പെട്ട ചാക്കോയുടെ ഭാര്യ ആലപ്പുഴ കരളകം ആലപ്പാട് കണ്ടത്തില്‍ ശാന്തമ്മയും മകന്‍ ജിതിനുമാണ് ചിത്രത്തിന്റെ നിർമ്മാതാവും നായകനുമായ ദുല്‍ഖര്‍ സല്‍മാനു വക്കീല്‍ നോട്ടിസ് അയച്ചത്.
advertisement
4/6
ടീസറില്‍ യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമയെന്നും അതില്‍ സുകുമാരക്കുറുപ്പിന്റെ ദുഷ്പ്രവൃത്തികളെ ന്യായീകരിക്കത്തക്ക വിവരണം ഉണ്ടായിരുന്നു എന്നും വക്കീല്‍ നോട്ടിസില്‍ ആരോപിക്കുന്നു.
advertisement
5/6
ശ്രീനാഥ് രാജേന്ദ്രൻ ആണ് ‘കുറുപ്പ്’ സംവിധാനം ചെയ്യുന്നത്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.
advertisement
6/6
ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.
മലയാളം വാർത്തകൾ/Photogallery/Film/Movies/
Kurup| സുകുമാരക്കുറുപ്പിനെ മഹത്വവല്‍ക്കരിക്കരുത്; ദുൽഖർ സൽമാന് നോട്ടീസ് അയച്ച് കൊല്ലപ്പെട്ട ചാക്കോയുടെ ബന്ധുക്കൾ