Nayanthara | കാത്തിരിപ്പുകൾ അവസാനിക്കുന്നു; 'നയൻതാര: ബിയോണ്ട് ദി ഫെയറി ടെയ്ൽ' ട്രെയിലർ നാളെ എത്തും
- Published by:Sneha Reghu
- news18-malayalam
Last Updated:
ഒരു മണിക്കൂർ 21 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ നയൻതാരയുടെ വിവാഹ വീഡിയോയും അവരുടെ ജീവിത കഥയുമാണ് പറയുന്നത്
advertisement
1/5

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള താരദമ്പതികളാണ് നയൻതാരയും വിഘ്നേഷും. ഇരുവരുടെയും വിവാഹ വീഡിയോ ഡോക്യുമെന്ററിയായി പുറത്തുവിടുമെന്ന് വിവാഹം കഴിഞ്ഞത് മുതൽ അറിയിച്ചതാണ്. വിവാഹം കഴിഞ്ഞ് വർഷങ്ങൾ ഏറെയായിട്ടും വിവാഹ ഡോക്യുമെന്ററിയെ കുറിച്ച് അധികം വിവരങ്ങളൊന്നും പുറത്ത് വിട്ടിരുന്നില്ല.
advertisement
2/5
ഒടുവിൽ കഴിഞ്ഞ ആഴ്ചയാണ് വീഡിയോ നവംബർ 18-ന് നെറ്റഫ്ലിക്സിലൂടെ പുറത്ത് വരുമെന്ന് അറിയിച്ചത്. ഇപ്പോഴിതാ, 'നയൻതാര: ബിയോണ്ട് ദി ഫെയറി ടെയ്ൽ' എന്ന ഡോക്യുമെന്ററിയുടെ ട്രെയിലർ നാളെ പുറത്ത് വിടുമെന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചത്.
advertisement
3/5
ട്രെയിലർ റിലീസിനോടനുബുന്ധിച്ച് പോസ്റ്ററും പങ്കുവച്ചിട്ടുണ്ട്. മക്കളായ ഉയിരും ഉലകും നയൻതാരയും വിഘ്നേഷുമാണ് പോസ്റ്ററിലുള്ളത്. നവംബർ 9 ശനിയാഴ്ചയാണ് ട്രെയിലർ എത്തുന്നത്. ഒരു മണിക്കൂർ 21 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ നയൻതാരയുടെ വിവാഹ വീഡിയോയും അവരുടെ ജീവിത കഥയുമാണ് പറയുന്നത്.
advertisement
4/5
2022 ജൂൺ ഒൻപതിനായിരുന്നു നയൻതാരയും വിഗ്നേഷ് ശിവനും വിവാഹം കഴിച്ചത്. ഈ ഡോക്യുമെന്ററി സംവിധാനം ചെയ്തത് സംവിധായകൻ ഗൗതം വാസുദേവാണ്. നയൻതാരയുടെ കല്യാണ വീഡിയോ എന്ന നിലയിൽ മാത്രമല്ല, അവരുടെ ജീവിതത്തിലെ നിർണായക ഘട്ടങ്ങളെ കൂടി ഉൾപ്പെടുത്തിയാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നതെന്ന് ഗൗതം വാസുദേവ് നേരത്തെ പറഞ്ഞിരുന്നു.
advertisement
5/5
ഡോക്യുമെൻ്ററിയുടെ റൈറ്റ്‍സ് ആയി നയൻതാരയ്ക്ക് 25 കോടിയാണ് നെറ്റ്ഫ്ലിക്സ് നല്‍കിയതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Film/
Nayanthara | കാത്തിരിപ്പുകൾ അവസാനിക്കുന്നു; 'നയൻതാര: ബിയോണ്ട് ദി ഫെയറി ടെയ്ൽ' ട്രെയിലർ നാളെ എത്തും