TRENDING:

മേഘ്ന ഗുൽസാറിന്റെ പുതിയ ബോളിവുഡ് ചിത്രത്തിൽ പൃഥ്വിരാജും കരീനകപൂറും ഒന്നിക്കുന്നതായി സൂചന

Last Updated:
അക്ഷയ് കുമാറും ടൈഗർ ഷെറോഫും നായകൻമാരായ ഛോട്ടേമിയാൻ ബഡേമിയാനായിരുന്നു പൃഥ്വിരാജ് അവസാനം അഭിനയിച്ച ബോളിവുഡ് ചിത്രം
advertisement
1/5
മേഘ്ന ഗുൽസാറിന്റെ പുതിയ ബോളിവുഡ് ചിത്രത്തിൽ പൃഥ്വിരാജും കരീനകപൂറും ഒന്നിക്കുന്നതായി സൂചന
മലയാളികളുടെ ഇഷ്ടതാരം പൃഥ്വിരാജ് സുകുമാരന്റെ ബോളിവുഡിലെ ആരാധകർക്ക് ഒരു സന്തോഷ വാർത്ത. മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന പുതിയ ബോളിവുഡ് ചിത്രത്തിൽ കരീനകപൂറിനൊപ്പം പൃഥ്വിരാജും എത്തുമെന്ന് റിപ്പോർട്ടുകൾ. അക്ഷയ് കുമാറും ടൈഗർ ഷെറോഫും നായകൻമാരായ ഛോട്ടേ മിയാൻ ബഡേമിയാനായിരുന്നു പൃഥ്വിരാജിന്റേതായി അവസാനമായി പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം.ചിത്രത്തിലെ വില്ലൻ വേഷമാണ് പൃഥ്വിരാജ് ചെയ്തത്.
advertisement
2/5
മേഘ്ന ഗുൽസാർ സംവിധാനം ചെയ്യാൻ പോകുന്ന പുതിയ ചിത്രത്തിൽ കരീന കപൂറും പൃഥ്വിരാജ് സുകുമാരനും ഒന്നിക്കുന്നുണ്ടെന്ന വാർത്ത ഇന്ത്യ ടുഡെയാണ് റിപ്പോർട്ട് ചെയ്തത്. ദായ്ര എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നതെന്നും റിപ്പോർട്ട് ഉണ്ട്. ചിത്രത്തിൽ ഒരു പോലീസ് ഓഫീസറായി പൃഥ്വിരാജ് എത്തുമെന്നാണ് സൂചന. സിനിമയെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
advertisement
3/5
ആയുഷ്മാൻ ഖുറാനയെയും സിദ്ധാർഥ് മൽഹോത്രയെയുമാണ് ചിത്രത്തിനുവേണ്ടി സംവിധായികയായ മേഘ്ന ഗുൽസാർ സമീപിച്ചതെന്നും എന്നാൽ ഡേറ്റ് തർക്കങ്ങൾ കാരണം അവർ സിനിമയിൽ നിന്നും പിൻമാറിയെന്നും റിപ്പോർട്ടിൽ പറയുന്നു. അതിനുശേഷമാണ് പൃഥ്വിരാജിനെ സമീപിച്ചത്.
advertisement
4/5
പൃഥ്വിരാജിന് തിരക്കഥ ഇഷ്ടമായെന്നും സംവിധായികയോട് അടുത്ത വൃത്തങ്ങൾ പറയുന്നു. കഥയെ നയിക്കുന്ന ചിത്രത്തിലെ മുഖ്യ കഥാപാത്രത്തിന്റെ വേഷമാണ് പൃഥ്വിരാജിന്. ആദ്യമായാണ് കരീന കപൂറും പൃഥ്വിരാജും ഒരു ചിത്രത്തിൽ ഒന്നിക്കുന്നത്. മുൻപ് റാണി മുഖർജിയോടൊപ്പം അയ്യ എന്ന ചിത്രത്തിൽ പൃഥ്വിരാജ് അഭിനയിച്ചിരുന്നു.
advertisement
5/5
ഗുരുവായൂർ അമ്പലനടയിലായിരുന്നു പൃഥ്വിരാജിന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം. രോഹിത് ഷെട്ടി സംവിധാനം ചെയ്ത സിങ്കം എഗെയ്ൻ ആണ് കരീനകപൂറിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. ബോക്സ് ഒഫീസ് റെക്കോഡുകൾ തിരുത്തിക്കൊണ്ട് മുന്നേറുകയാണ് അജയ് ദേവ്ഗൺ നായകനായ സിങ്കം എഗെയ്ൻ.
മലയാളം വാർത്തകൾ/Photogallery/Film/
മേഘ്ന ഗുൽസാറിന്റെ പുതിയ ബോളിവുഡ് ചിത്രത്തിൽ പൃഥ്വിരാജും കരീനകപൂറും ഒന്നിക്കുന്നതായി സൂചന
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories