Rana Daggubati|വിവാഹ തീയതി വെളിപ്പെടുത്തി റാണാ ദഗുബാട്ടി
- Published by:Gowthamy GG
- news18-malayalam
Last Updated:
മിഹീകയെ വിവാഹം കഴിക്കുന്നത് തന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മഹത്തായ മുഹൂർത്തമാണെന്നു വ്യക്തമാക്കിക്കൊണ്ടാണ് ദഗുബാട്ടി വിവാഹത്തീയതി വെളിപ്പെടുത്തിയിരിക്കുന്നത്.
advertisement
1/8

ബാഹുബലി താരം റാണാ ദഗുബാട്ടിയുടെ വിവാഹ വാർത്തകൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. കോവിഡ് ലോക്ക്ഡൗണിനിടെയാണ് കാമുകി മിഹീക ബജാജുമായി വിവാഹിതനാകാൻ പോകുന്നുവെന്ന കാര്യം ദഗുബാട്ടി വെളിപ്പെടുത്തിയത്.
advertisement
2/8
പിന്നാലെ വിവാഹ നിശ്ചയവും നടന്നു. അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹ നിശ്ചയത്തിൽ പങ്കെടുത്തത്. ഇതിന്റെ ചിത്രങ്ങൾ ദഗുബാട്ടി ആരാധകർക്കായി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.
advertisement
3/8
ഇപ്പോഴിതാ വിവാഹത്തീയതി വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഓഗസ്റ്റ് എട്ടിന് മിഹീകയുമായി വിവാഹിതനാകുമെന്നാണ് ദഗുബാട്ടി വ്യക്തമാക്കിയിരിക്കുന്നത്.
advertisement
4/8
ഇന്ത്യ ടുഡേയുടെ ഇ- മൈൻഡ് റോക്ക്സ് 2020നോട് സംസാരിക്കവെയാണ് ദഗുബാട്ടി ഇക്കാര്യം വ്യക്തമാക്കിയത്.
advertisement
5/8
ഞാൻ വളർന്നിരിക്കുകയാണെന്ന് എനിക്ക് തോന്നുന്നു. വിവാഹിതനാകാൻ സമയമായി. എന്റെ പ്രതിശ്രുത വധു മിഹീക എന്റെ വീട്ടിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയാണ് താമസിക്കുന്നത്. ഞങ്ങൾ ഒരേ പരിസരത്താണ്- ദഗുബാട്ടി വ്യക്തമാക്കുന്നു.
advertisement
6/8
അവൾ സുന്ദരിയാണ്, ഞങ്ങൾ ഒരു മികച്ച ജോഡിയായിരിക്കും. ഞങ്ങൾ പരസ്പരം പോസിറ്റീവ് എനർജി നൽകുന്നു. ഓഗസ്റ്റ് 8 നാണ് ഞാൻ വിവാഹിതനാകുന്നത്- അദ്ദേഹം അറിയിച്ചു.
advertisement
7/8
മിഹീകയെ വിവാഹം കഴിക്കുന്നത് തന്റെ ജീവിതത്തിലെ തന്നെ ഏറ്റവും മഹത്തായ മുഹൂർത്തമാണെന്നും ദഗുബാട്ടി പറഞ്ഞു.
advertisement
8/8
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡ്യൂ ഡ്രോപ്പ് ഡിസൈൻ സ്റ്റുഡിയോയുടെ സ്ഥാപകയാണ് റാണയുടെ വധു മിഹീക. ഹാഥി മേരി സാഥി, വിരാടപർവം എന്നിവയാണ് ദഗുബാട്ടിയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ