TRENDING:

Sowbhagya Venkitesh | അപ്പോഴേക്കും മകനാണോ മകളാണോ എന്ന് തീരുമാനിച്ചോ? സൗഭാഗ്യയുടെ പോസ്റ്റിൽ റെബേക്ക സന്തോഷിന്റെ പ്രതികരണം

Last Updated:
Rebecca Santhosh makes a cute prediction to Sowbhagya Venkitesh's pregnancy announcement | നാലാം മാസത്തിന്റെ വിശേഷം അറിയിച്ച സൗഭാഗ്യയുടെ പോസ്റ്റിൽ ക്യൂട്ട് കമന്റുമായി റെബേക്ക സന്തോഷ്
advertisement
1/8
അപ്പോഴേക്കും മകനാണോ മകളാണോ എന്ന് തീരുമാനിച്ചോ? സൗഭാഗ്യയുടെ പോസ്റ്റിൽ റെബേക്ക
ഇക്കഴിഞ്ഞ ദിവസമാണ് സൗഭാഗ്യ വെങ്കിടേഷ് താൻ അമ്മയാവാൻ പോവുന്ന വിവരം ഔദ്യോഗികമായി അറിയിച്ചത്, നിറവയുമായി നിൽക്കുന്ന യുവതിയുടെ ഗ്രാഫിക് ചിത്രം പോസ്റ്റ് ചെയ്താണ് സൗഭാഗ്യ ജീവിതത്തിലെ ആ വലിയ സന്തോഷത്തിന്റെ വാർത്ത പുറത്തുവിട്ടത്. ഇപ്പോൾ നാലാം മാസം ആയിരിക്കുന്നു
advertisement
2/8
നടനും നർത്തകനുമായ അർജുൻ സോമശേഖരനാണ് സൗഭാഗ്യയുടെ ഭർത്താവ്. തങ്ങൾ ആദ്യത്തെ കണ്മണിക്കായി കാത്തിരിക്കുന്ന വിവരം അർജുൻ ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്തായാലും സൗഭാഗ്യയുടെ പോസ്റ്റിനു താഴെ സുഹൃത്തുക്കളായ സിനിമാ സീരിയൽ താരങ്ങൾ എല്ലാരും തന്നെ അനുമോദനം കൊണ്ട് മൂടുകയാണ്. കൂട്ടത്തിൽ നടി റെബേക്ക സന്തോഷ് എത്തിയിരിക്കുന്നത് കുഞ്ഞുവാവയെ കുറിച്ചുള്ള ഒരു പ്രവചനവുമായാണ് (തുടർന്ന് വായിക്കുക)
advertisement
3/8
സൗഭാഗ്യയുടെ അച്ഛൻ രാജയ്ക്കും അമ്മ താരാ കല്യാണിനും ഒരു മകൾ മാത്രമാണ്. അർജുനിന്റെ വീട്ടിൽ രണ്ടാണ്മക്കളാണ്. അർജുന്റെ ചേട്ടന് രണ്ടു കുട്ടികളുണ്ട്. സൗഭാഗ്യയുടെ വീട്ടിലെ അടുത്ത തലമുറയിലെ ആദ്യത്തെ അംഗമാവും ഇനി പിറക്കാനിരിക്കുന്ന കുഞ്ഞ്
advertisement
4/8
'ജൂനിയർ അർജുൻ ലോഡിങ്' എന്നാണ് റെബേക്കയുടെ കമന്റ്. സൗഭാഗ്യ രണ്ടു സ്മൈലികൾ കൊണ്ട് ഈ കമന്റിനുള്ള തന്റെ സന്തോഷം അറിയിച്ചിട്ടുണ്ട്. 'ജൂനിയർ സൗഭാഗ്യ' എന്ന് ഈ കമന്റിന് ഒരാൾ മറുപടിയും കൊടുത്തിട്ടുണ്ട്. എന്തായാലും അച്ഛനും അമ്മയും അഭിനേതാക്കളും നർത്തകരുമായ സ്ഥിതിക്ക് കുഞ്ഞുവാവ കലാകാരുടെ ഇടയിലേക്കാണ് പിറന്നു വീഴുന്നത്
advertisement
5/8
ഗുരുവായൂരിൽ വച്ചായിരുന്നു സൗഭാഗ്യയുടെ വിവാഹം. താര കല്യാണിന്റെ ശിഷ്യൻ കൂടിയായിരുന്നു അർജുൻ. പ്രണയ വിവാഹമായിരുന്നു. അച്ഛൻ രാജയുടെ മരണശേഷം മകൾക്കൊപ്പം നിന്ന് അവളുടെ വിവാഹം നടത്തിയതിനെ കുറിച്ച് താര കല്യാൺ മനസ്സ് തുറന്നിരുന്നു. അമ്മയുടെ ആഗ്രഹപ്രകാരമാണ് ഗുരുവായൂരിൽ കല്യാണപന്തൽ ഒരുങ്ങിയത്
advertisement
6/8
സൗഭാഗ്യയുടെ വിവാഹ വേളയിൽ മകൾക്കൊപ്പം താര കല്യാൺ
advertisement
7/8
വിവാഹ ദിനത്തിൽ സൗഭാഗ്യവും അർജുനും. ഇവരുടെ പ്രീ-വെഡിങ് വീഡിയോ അന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 
advertisement
8/8
വിവാഹ ശേഷം സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ നിന്നും ചക്കപ്പഴം സീരിയലിലെ ശ്രദ്ധേയ വേഷം ചെയ്ത് അർജുൻ പ്രേക്ഷകരുടെ ഇഷ്‌ടതാരമായിരുന്നു. സൗഭാഗ്യ ടിക്ടോക് വീഡിയോകൾ ചെയ്താണ് ശ്രദ്ധ നേടി തുടങ്ങിയത്
മലയാളം വാർത്തകൾ/Photogallery/Film/
Sowbhagya Venkitesh | അപ്പോഴേക്കും മകനാണോ മകളാണോ എന്ന് തീരുമാനിച്ചോ? സൗഭാഗ്യയുടെ പോസ്റ്റിൽ റെബേക്ക സന്തോഷിന്റെ പ്രതികരണം
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories