വിവാഹ ഒരുക്കങ്ങൾക്കിടയിൽ സിദ്ധാർത്ഥ് ശുക്ലയുടെ അപ്രതീക്ഷിത മരണം; തകർന്ന് ഷഹനാസ് ഗിൽ
- Published by:Naseeba TC
- news18-malayalam
Last Updated:
ഡിസംബറിൽ വിവാഹം നടത്താനായിരുന്നു തീരുമാനം, ഇതിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണ് താരത്തിന്റെ അപ്രതീക്ഷിത മരണം
advertisement
1/7

ബിഗ് ബോസ് താരവും നടനുമായ സിദ്ധാർത്ഥ് ശുക്ലയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് ബോളിവുഡും ഹിന്ദി സീരിയൽ താരങ്ങളും ആരാധകരും. സെപ്റ്റംബർ 2 നാണ് സിദ്ധാർത്ഥ് ശുക്ലയുടെ മരണം സംഭവിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം. അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ ഇന്നലെ മുംബൈയിൽ നടന്നു.
advertisement
2/7
സിദ്ധാർത്ഥ് ശുക്ലയുടെ ആകസ്മിക മരണത്തോടെ ഏകയായത് അദ്ദേഹത്തിന്റെ സുഹൃത്തും ബിഗ് ബോസ് സഹമത്സരാർത്ഥിയുമായ ഗായിക ഷെഹനാസ് ഗിൽ ആണ്. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് നേരത്തേ വാർത്തകളുണ്ടായിരുന്നു. ബിഗ് ബോസ് വേദിയിൽ വെച്ചാണ് ഷെഹനാസും സിദ്ധാർത്ഥ് ശുക്ലയും അടുക്കുന്നത്. സിദ്ധാർത്ഥുമായി ഏറെ ആത്മബന്ധമുണ്ടെന്ന് ഷെഹനാസ് പലവട്ടം പറഞ്ഞിട്ടുമുണ്ട്.
advertisement
3/7
ഷെഹനാസും സിദ്ധാർത്ഥും തമ്മിലുള്ള വിവാഹം തീരുമാനിച്ചിരുന്നതായാണ് ഏറ്റവും പുതിയ വാർത്ത. ഡിസംബറിൽ ഇരുവരുടേയും വിവാഹം തീരുമാനിച്ചിരിക്കുകയായിരുന്നുവെന്ന് ബോളിവുഡ് ലൈഫ് റിപ്പോർട്ടിൽ പറയുന്നു. ഇതിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരുന്നുവെന്നും ഇതിനിടയിലാണ് സിദ്ധാർത്ഥിന്റെ അപ്രതീക്ഷിതമരണമെന്നും റിപ്പോർട്ടിൽ പറയുന്നു.
advertisement
4/7
ഷെഹനാസും സിദ്ധാർത്ഥ് ശുക്ലയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരുന്നുവെന്നും ഈ വർഷം അവസാനം വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്. ഇരുകുടുംബങ്ങളും ഇതുസംബന്ധിച്ച ഒരുക്കൾ ആരംഭിച്ചിരുന്നു. വിവാഹത്തിനായി മുംബൈയിലെ ഒരു ആഢംബര ഹോട്ടൽ ബുക്ക് ചെയ്യുകയടക്കം ചെയ്തിരുന്നു.
advertisement
5/7
മൂന്ന് ദിവസത്തെ വിവാഹ ആഘോഷങ്ങൾക്കായിരുന്നു പദ്ധതി. ഹോട്ടലിൽ അതിഥികൾക്ക് താമസിക്കാനുള്ള മുറികളടക്കം ബുക്ക് ചെയ്തിരുന്നു. വിവാഹത്തെ കുറിച്ച് താരങ്ങളുടെ അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അറിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
advertisement
6/7
ആരാധകർ സിദ്നാസ് എന്നാണ് ഇരുവരേയും വിളിച്ചിരുന്നത്. സിദ്ധാർത്ഥിന്റെ അന്തിമ കർമങ്ങളിൽ പങ്കെടുക്കാനെത്തിയ ഷെഹനാസിന്റെ ദൃശ്യങ്ങൾ ഏറെ വേദനിപ്പിക്കുന്നതാണ്. സിദ്ധാർത്ഥിന്റെ മരണ ശേഷം സുഹൃത്തുക്കളോട് പോലും ഷെഹ്‌നാസ് പ്രതികരിച്ചിട്ടില്ല.
advertisement
7/7
അന്തിമ കർമങ്ങൾക്കിടയിൽ രണ്ട് വട്ടം ഷെഹനാസ് തലകറങ്ങി വീണതായും കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു. മാനസികമായി തകർന്ന ഷെഹ്നാസിന്റെ ഒപ്പം സഹോദരൻ മാത്രമാണുള്ളത്ത്. കാറിനുള്ളിൽ കയറി സഹോദരന്റെ കയ്യിൽ മുറുകെപ്പിടിച്ചുള്ള ഷെഹനാസിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്
മലയാളം വാർത്തകൾ/Photogallery/Film/
വിവാഹ ഒരുക്കങ്ങൾക്കിടയിൽ സിദ്ധാർത്ഥ് ശുക്ലയുടെ അപ്രതീക്ഷിത മരണം; തകർന്ന് ഷഹനാസ് ഗിൽ