TRENDING:

Salim Kumar | സലിം കുമാറിന്റെ ഷൂ മമ്മൂട്ടി ന്യൂയോർക്കിലെ നദിയിലേക്ക് വലിച്ചെറിഞ്ഞു; ഒരിക്കലും മറക്കാനാവാത്ത ഓർമ്മയുമായി താരം

Last Updated:
മമ്മൂട്ടിക്കൊപ്പം ഒരിക്കലും മറക്കാനാവാത്ത ഓർമ്മയുമായി നടൻ സലിം കുമാർ. വിദേശ യാത്രയിലെ അനുഭവവുമായി താരം
advertisement
1/6
സലിം കുമാറിന്റെ ഷൂ മമ്മൂട്ടി ന്യൂയോർക്കിലെ നദിയിലേക്ക് വലിച്ചെറിഞ്ഞു; ഒരിക്കലും മറക്കാനാവാത്ത ഓർമ്മയുമായി താരം
മലയാള സിനിമയ്ക്ക് എക്കാലവും വേണ്ടപ്പെട്ട രണ്ടു താരങ്ങൾ; മമ്മൂട്ടിയും (Mammootty) സലിംകുമാറും (Salim Kumar). രണ്ടുപേരും സിനിമയിൽ എത്തിച്ചേർന്ന കാലത്തിന് വർഷങ്ങളുടെ അന്തരമുണ്ടെങ്കിലും, ഇവിടെ നിന്നും തിരിഞ്ഞു നോക്കുമ്പോൾ, ഇരുവരും നൽകിയ സംഭാവനയ്ക്ക് പ്രേക്ഷകർ കടപ്പെട്ടിരിക്കും. രണ്ടുപേരും ഒന്നിച്ച മലയാള സിനിമകൾ നോക്കിയാൽ, 'മായാവി'യുടെ കാര്യം എടുത്തു പറയേണ്ടി വരും. തന്നെക്കാളും മുതിർന്ന നടനായ മമ്മൂട്ടിയെക്കാളും പ്രായമായ ആളായി സലിം കുമാർ വേഷമിട്ട സിനിമയായിരുന്നു ഇത്. അക്കാലത്തെ ഹിറ്റുകളിൽ ഒന്നായി മാറി ഈ ചിത്രം
advertisement
2/6
മമ്മൂട്ടിക്കൊപ്പം നിരവധി ഓർമകളുമുണ്ട് സലിം കുമാറിന്. പൊതുവേ, പൊതുവിടങ്ങളിൽ മിതഭാഷിയായ മമ്മൂട്ടി തന്റെ കൂട്ടത്തിൽ ചേർന്നാൽ മറ്റൊരാളിനു എന്ന് അനുഭവസ്ഥർ പറഞ്ഞറിവുണ്ടാകും. മമ്മൂട്ടിയുടെ ചിട്ടവട്ടങ്ങളും ശീലങ്ങളും പുതുതലമുറയ്ക്ക് പോലും പാഠപുസ്തകമാണ് താനും. ഒരിക്കൽ മമ്മൂട്ടിക്കും മറ്റു താരങ്ങൾക്കും ഒപ്പം വിദേശയാത്ര പോയ അനുഭവം സലിം കുമാർ പങ്കിടുന്നു. അമേരിക്കൻ രാജ്യങ്ങളിലേക്കുള്ള ട്രിപ്പിലായിരുന്നു താരങ്ങൾ. ന്യൂയോർക്കിലാണ് അന്ന് സലിം കുമാറും മമ്മൂട്ടിയും (തുടർന്ന് വായിക്കുക)
advertisement
3/6
ന്യൂയോർക്ക്, വാഷിങ്ടൺ പോലുള്ള നഗരങ്ങളിലൂടെയാണ് അന്ന് താരങ്ങളുടെ പ്രയാണം. അന്നും ഇന്നും വസ്ത്രങ്ങൾ, കണ്ണട, വാച്ച്, ഷൂ, ഗാഡ്‌ജെറ്റുകൾ തുടങ്ങിയവയോടുള്ള മമ്മൂട്ടിയുടെ പ്രിയം പ്രേക്ഷകർ കണ്ടു മനസിലാക്കിയിട്ടുണ്ട്. അക്കാര്യങ്ങളിൽ തന്റെ വ്യക്തിപരമായ താൽപ്പര്യങ്ങൾക്ക് മാത്രമല്ല അദ്ദേഹം മുൻഗണന കൊടുക്കുക എന്ന് സലിം കുമാറിന്റെ വാക്കുകളിൽ നിന്നും മനസിലാക്കാം. ആ വിദേശ പര്യടനത്തിൽ സലിം കുമാർ ഒരു ഷൂ ധരിച്ചിരുന്നു
advertisement
4/6
ആ ഷൂ എന്തേ കീറിയിരിക്കുന്നു എന്ന് മമ്മൂട്ടി സലിം കുമാറിനോട്. 'കീറിയതല്ല, അൽപ്പം പഴയ ഷൂവാണ്' എന്ന് സലിം കുമാറിന്റെ മറുപടി. പിന്നെ അമാന്തിച്ചില്ല, ഷൂ അഴിക്കാൻ പറഞ്ഞ് മമ്മൂട്ടി. സലിം കുമാർ അതനുസരിച്ചു. തൊട്ടു മുന്നിൽ ന്യൂയോർക്കിലൂടെ ഒഴുകുന്ന നദിയും. നടിയുടെ ആഴങ്ങളിലേക്ക് മമ്മൂട്ടി വലിച്ചെറിഞ്ഞ സലിം കുമാറിന്റെ ഷൂ ആഴ്ന്നിറങ്ങി. തൊട്ടു പിന്നാലെ, അടുത്ത നിർദേശമെത്തി. മമ്മൂട്ടി പറഞ്ഞതനുസരിച്ച് സലിം കുമാർ വണ്ടിയിൽ കയറി
advertisement
5/6
അവർ പോയത് മുന്തിയ ഷൂ വിൽക്കുന്ന കടയിലേക്കും. ഒരു കിടിലൻ ഷൂ വാങ്ങി മമ്മൂട്ടി സലിം കുമാറിന് സമ്മാനിച്ചു. വർഷം വ്യക്തമായി പറയുന്നില്ല എങ്കിലും, അന്നത്തെ വിലയ്ക്ക് അത് ലക്ഷുറി ആയിരുന്നു. 15,000 രൂപയായിരുന്നു ആ ഷൂവിന്റെ വില. അന്ന് വലിച്ചെറിഞ്ഞ ഷൂ പതിച്ചത് തെംസ് നദിയിൽ എന്ന് സലിം കുമാർ ഓർക്കുന്നുവെങ്കിലും അത് ന്യൂയോർക്കിലെ ഹഡ്സൺ നദിയാവാനാണ് സാധ്യത. മുന്തിയ ഇനം ഷൂ കിട്ടിയെങ്കിലും, അപ്പോഴും കേരളത്തിൽ നിന്നും താൻ ധരിച്ചെത്തിയ, ആഴങ്ങളിലേക്ക് പോയ ആ ഷൂവിനെ കുറിച്ചായിരുന്നു തന്റെ ചിന്ത എന്ന് സലിം കുമാർ
advertisement
6/6
രാജമാണിക്യം, തുറുപ്പ് ഗുലാൻ, മധുര രാജാ, തൊമ്മനും മക്കളും, തസ്കരവീരൻ തുടങ്ങി കോമഡിക്ക് പ്രാധാന്യമുള്ള നിരവധി സിനിമകളിൽ മമ്മൂട്ടി- സലിം കുമാർ കോംബോ ഒന്നിച്ചു വേഷമിട്ടിട്ടുണ്ട്. ഓറോറ മീഡിയ നെറ്റ്‌വർക് യൂട്യൂബ് ചാനലിൽ ശ്രുതി രജനീകാന്തുമായുള്ള അഭിമുഖത്തിലാണ് സലിം കുമാർ തന്റെ സിനിമയ്ക്ക് പുറത്തുള്ള ചില ഓർമ്മകൾ അയവിറക്കിയത്. കോമഡി താരമായി അരങ്ങേറ്റം കുറിച്ചെങ്കിലും, പിന്നീട് ക്യാരക്ടർ റോളുകളിലേക്ക് സലിം കുമാർ ചുവടുമാറ്റിയിരുന്നു. പിൽക്കാലത്ത് ചലച്ചിത്ര സംവിധായകനും, രചയിതാവുമായി സലിം കുമാർ മാറി
മലയാളം വാർത്തകൾ/Photogallery/Film/
Salim Kumar | സലിം കുമാറിന്റെ ഷൂ മമ്മൂട്ടി ന്യൂയോർക്കിലെ നദിയിലേക്ക് വലിച്ചെറിഞ്ഞു; ഒരിക്കലും മറക്കാനാവാത്ത ഓർമ്മയുമായി താരം
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories