TRENDING:

സിനിമയുടെ ഗ്ലാമർ ലോകം വിട്ട് ആത്മീയതയിലേക്ക് തിരിഞ്ഞ സന ഖാൻ വിവാഹിതയായി; വരൻ സൂറത്ത് സ്വദേശിയായ മതപണ്ഡിതന്‍

Last Updated:
വെള്ളിയാഴ്ചയായിരുന്നു വിവാഹം, അടുത്ത കുടുംബാംഗങ്ങൾ മാത്രമായി തീർത്തും സ്വകാര്യമായി ആയിരുന്നു ചടങ്ങുകൾ നടന്നത്.
advertisement
1/7
സിനിമയുടെ ഗ്ലാമർ ലോകം വിട്ട് ആത്മീയതയിലേക്ക് തിരിഞ്ഞ സന ഖാൻ വിവാഹിതയായി
സിനിമ എന്ന ഗ്ലാമർ ലോകം ഉപേക്ഷിച്ച് ആത്മീയതയിലേക്ക് തിരിഞ്ഞ ബോളിവുഡ് താരം സനാ ഖാൻ വിവാഹിതയായി.  ഗുജറാത്ത് സൂറത്ത് സ്വദേശിയും മതപണ്ഡിതനുമായ മുഫ്തി അനസ് സയ്യിദ് ആണ് വരൻ.
advertisement
2/7
വെള്ളിയാഴ്ചയായിരുന്നു വിവാഹം, അടുത്ത കുടുംബാംഗങ്ങൾ മാത്രമായി തീർത്തും സ്വകാര്യമായി ആയിരുന്നു ചടങ്ങുകൾ നടന്നത്.
advertisement
3/7
ഇരുവരുടെയും വിവാഹച്ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങളും വീഡിയോകളും കഴിഞ്ഞ ദിവസം മുതൽ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു
advertisement
4/7
വിവാഹിതയായെന്നുള്ള വിവരം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ സനാ ഖാനും ഇന്ന് പങ്കു വച്ചിട്ടുണ്ട്.
advertisement
5/7
'അല്ലാഹുവിനായി പരസ്പരം സ്നേഹിച്ചു. അല്ലാഹുവിനായി പരസ്പരം വിവാഹം കഴിച്ചു. ഈ ലോകത്തും പരലോകത്തും അള്ളാഹു നമ്മളെ ഐക്യത്തോടെ ഒന്നിച്ചു നിർത്തട്ടെ' എന്നാണ് വിവാഹച്ചിത്രം പങ്കുവച്ച് സന കുറിച്ചത്
advertisement
6/7
ഇക്കഴിഞ്ഞ ഒക്ടോബർ എട്ടിനാണ് താന്‍ സിനിമാ ലോകം വിടുന്നുവെന്ന് പ്രഖ്യാപനം സന നടത്തിയത്. ക്ലൈമാക്സ് എന്ന ചിത്രത്തിൽ സിൽക്ക് സ്മിതയായി വെള്ളിത്തിരയിലെത്തി മലയാളികൾക്കും സുപരിചിതയായ നടിയാണ് സന.
advertisement
7/7
സിനിമയുമായി ബന്ധപ്പെട്ടുള്ള സകല പോസ്റ്റുകളും തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ നിന്നും  സന ഡിലീറ്റ് ചെയ്തിരിന്നു. മാനവികതയെ സേവിക്കുകയാണ് ഇനിയുള്ള ലക്ഷ്യമെന്നാണ് ആത്മീയ മാര്‍ഗം സ്വീകരിച്ചു കൊണ്ട് സന അറിയിച്ചത്.
മലയാളം വാർത്തകൾ/Photogallery/Film/
സിനിമയുടെ ഗ്ലാമർ ലോകം വിട്ട് ആത്മീയതയിലേക്ക് തിരിഞ്ഞ സന ഖാൻ വിവാഹിതയായി; വരൻ സൂറത്ത് സ്വദേശിയായ മതപണ്ഡിതന്‍
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories